1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് 24 മണിക്കൂറിനിടെ 2553 കോവിഡ് കേസുകള്‍; കൂടുതലും മഹാരാഷ്ട്രയിലും ഗുജറാത്തിലും
രാജ്യത്ത് 24 മണിക്കൂറിനിടെ 2553 കോവിഡ് കേസുകള്‍; കൂടുതലും  മഹാരാഷ്ട്രയിലും  ഗുജറാത്തിലും
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2553 കോവിഡ് കേസുകളും 72 മരണവും. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 42,836 ആയി. മരണപ്പെട്ടവരുടെ എണ്ണം 1,395 ആയി ഉയര്‍ന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് രോഗികളുടെ …
പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതൽ മൂന്ന് ഘട്ടമായി; ടിക്കറ്റ് ചാർജ് സ്വയം വഹിക്കണമെന്ന് കേന്ദ്രം
പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതൽ മൂന്ന് ഘട്ടമായി; ടിക്കറ്റ് ചാർജ് സ്വയം വഹിക്കണമെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാൽ വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാനാണ് അറിയിപ്പ്. ദുരിതമനുഭവിക്കുന്ന …
സംസ്ഥാനത്ത് കൊവിഡ് കേസുകളില്ലാത്ത മൂന്നാം ദിനം; ലോക്ക്ഡൌൺ മാർഗനിർദേശങ്ങൾ പുതുക്കി
സംസ്ഥാനത്ത് കൊവിഡ് കേസുകളില്ലാത്ത മൂന്നാം ദിനം; ലോക്ക്ഡൌൺ മാർഗനിർദേശങ്ങൾ പുതുക്കി
സ്വന്തം ലേഖകൻ: തുടർച്ചയായി രണ്ടാം ദിവസവും കേരളത്തിൽ പുതിയ കൊവിഡ് കേസുകളില്ല. അതേസമയം കൊവിഡ് ചികിത്സയിലുള്ള 61 പേർക്ക് രോഗം ഭേദമായി. ഇതോടെ ഇനി 34 പേർ മാത്രമാണ് കേരളത്തിൽ ഇനി ചികിത്സയിൽ ബാക്കിയുള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: ഇടുക്കി-11, കോഴിക്കോട്-4, …
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അറിയാം
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അറിയാം
സ്വന്തം ലേഖകൻ: കൊവിഡ് രോഗത്തിൻ്റെ ഭീഷണിയിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് മടങ്ങി വരുന്നതിനായി പാലിക്കേണ്ട നടപടിക്രമങ്ങൾ അറിയാം. മടങ്ങി വരാന്‍ ഉദ്ദേശിക്കുന്ന ജില്ലയുടെ കലക്ടറില്‍ നിന്നും യാത്രാ അനുമതി വാങ്ങേണ്ടതാണ്. ഇതിനായി യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങള്‍ നോര്‍ക്കാ രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച് കൊവിഡ് 19 ജാഗ്രത വെബ്സെറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (വെബ് വിലാസം: …
“നീയറിഞ്ഞോ, മേലെ മാനത്ത്,” ഡല്‍ഹിയില്‍ മദ്യശാലകള്‍ തുറന്നു; തിക്കും തിരക്കും കൂട്ടത്തല്ലും
“നീയറിഞ്ഞോ, മേലെ മാനത്ത്,” ഡല്‍ഹിയില്‍ മദ്യശാലകള്‍ തുറന്നു; തിക്കും തിരക്കും കൂട്ടത്തല്ലും
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ ലോക്ക്ഡൗണിന് ശേഷം മദ്യവില്‍പനശാലകള്‍ തുറന്നപ്പോള്‍ മദ്യം വാങ്ങാനെത്തിയത് ആയിരത്തിലധികം പേര്‍. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒരുപാട് ആളുകളാണ് മദ്യ ശാലകളുടെ പുറത്ത് കൂട്ടം കൂടി നിന്നത്. സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ പോലിസ് സ്ഥലത്തെത്തി. മദ്യശാലയ്ക്കു മുന്നില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. തുടര്‍ന്ന് കിഴക്കന്‍ ഡല്‍ഹിയിലെ മദ്യകടകള്‍ …
നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൌജന്യ സിമ്മുമായി ബി‌എസ്‌എൻ‌എൽ
നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൌജന്യ സിമ്മുമായി ബി‌എസ്‌എൻ‌എൽ
സ്വന്തം ലേഖകൻ: വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് സൗജ്യന്യമായി സിം നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ ഉദ്ദേശിച്ചാണ് സൗജന്യമായി മൊബൈല്‍ നമ്പര്‍ നല്‍കുന്നത്. നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബി.എസ്.എന്‍.എല്‍ …
കൊവിഡ് പ്രതിസന്ധി അവസരമാക്കി വ്യവസായ കേരളം; സംരഭങ്ങൾക്ക് ഒരാഴ്ചയിൽ അനുമതി
കൊവിഡ് പ്രതിസന്ധി അവസരമാക്കി വ്യവസായ കേരളം; സംരഭങ്ങൾക്ക് ഒരാഴ്ചയിൽ അനുമതി
സ്വന്തം ലേഖകൻ: പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരുന്ന വ്യവസായ സംരഭകര്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരാഴ്ചയ്ക്കകം ലൈസന്‍സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപാധികളോടെയായിരിക്കും ലൈസന്‍സ് നല്‍കുക. ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം നേടിയ അസാധാരണ നേട്ടം സംസ്ഥാനത്തെ സുരക്ഷിതമായ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. ഈ മഹാമാരിക്കിടയിലും …
കുഞ്ഞിന് ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേരിട്ട് ബോറിസ്;
കുഞ്ഞിന് ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേരിട്ട് ബോറിസ്;
സ്വന്തം ലേഖകൻ: മരണത്തിന്റെ മുനമ്പിൽനിന്നും തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേര് സ്വന്തം കുഞ്ഞിന് നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ‘വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ’ എന്നാണ് ബോറിസ് ജോൺസണും പങ്കാളി കാരി സിമണ്ട്സും തങ്ങളുടെ ആൺകുഞ്ഞിന് പേരിട്ടത്. ഇതിൽ നിക്കോളാസ് എന്ന മിഡിൽ നെയിമാണ് സെന്റ് തോമസ് എൻഎച്ച്എസ് ആശുപത്രിയിൽ തന്റെ ജീവൻ …
കൊവിഡ് ബാധിച്ച് വിദേശത്ത് 5 മലയാളികൾ കൂടി മരിച്ചു; സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തി ഗൾഫ്
കൊവിഡ് ബാധിച്ച് വിദേശത്ത് 5 മലയാളികൾ കൂടി മരിച്ചു; സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തി ഗൾഫ്
സ്വന്തം ലേഖകൻ: വിദേശത്ത് കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികൾ മരിച്ചു. വൈദികനും എട്ടുവയസുകാരനും അടക്കം മൂന്ന് പേരാണ് അമേരിക്കയിൽ മരിച്ചത്. രണ്ട് പേർ യുഎഇയിലും മരിച്ചു. കൊട്ടാരക്കര സ്വദേശി ഫാദർ എം ജോണാണ് അമേരിക്കയിലെ ഫിലാഡൽഫിയയിൽ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കരും (64) ഫിലാഡൽഫിയയിലാണ് മരിച്ചത്. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി …
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു; ബ്രസീലും റഷ്യയും പുതിയ ഹോട്ട്സ്പോട്ടുകൾ
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു; ബ്രസീലും റഷ്യയും പുതിയ ഹോട്ട്സ്പോട്ടുകൾ
സ്വന്തം ലേഖകൻ: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇതുവരെ ലോകവ്യാപകമായി 3,506,360 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 245,193 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ആഗോളതലത്തിൽ 1,129,780 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത് അമേരിക്കയ്ക്ക് ആശ്വാസമാകുന്നു. മിക്ക ആശുപത്രികളിലും കോവിഡ് 19 രോഗബാധിതര്‍ക്ക് …