1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2020

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2553 കോവിഡ് കേസുകളും 72 മരണവും. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 42,836 ആയി. മരണപ്പെട്ടവരുടെ എണ്ണം 1,395 ആയി ഉയര്‍ന്നു.

രാജ്യത്ത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് രോഗികളുടെ എണ്ണം 12000 കടന്നു. ഗുജറാത്തില്‍ 5400 കേസുകളും ഡല്‍ഹിയില്‍ 4500 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തിങ്കളാഴ്ച ആരംഭിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത മേഖലകളില്‍ വ്യാപക ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ വ്യോമ-റെയില്‍-മെട്രോ ഗതാഗതം, അന്തര്‍സംസ്ഥാന യാത്ര, സ്‌കൂള്‍, കോളേജ്, പരിശീലന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സമ്മേളനങ്ങള്‍ ആരാധനാലയങ്ങളിലെ സംഘംചേരല്‍ എന്നിവയ്ക്ക് രാജ്യമൊട്ടാകെ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.