സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകളില്‍ മാത്രമൊതുങ്ങി ഇന്ന് തൃശ്ശൂര്‍പൂരം. രാവിലെ ഒന്‍പതുമണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്ക് ശേഷം പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടക്കും. പൊതുജനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍ നടത്തുക. തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്തണമെന്നാവശ്യം കളക്ടര്‍ തള്ളിയിരുന്നു. ഒരു ആനപ്പുറത്ത് ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് പാറമേക്കാവ് …
സ്വന്തം ലേഖകൻ: ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മേയ് 17 വരെ നീട്ടാന്‍ തീരുമാനം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപക ലോക്ക്ഡൗണ്‍ മേയ് 17 വരെ നീട്ടിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വിമാന സര്‍വീസുകള്‍ നീട്ടിവെക്കുന്നതായി പ്രഖ്യാപനം ഉണ്ടായത്. അന്താരാഷ്ട്ര …
സ്വന്തം ലേഖകൻ: ലോക്ക്ഡൌൺ അന്തമില്ലാതെ തുടരുന്നതോടെ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതം നരകതുല്യമായിരിക്കുകയാണ്. കോവിഡ്–19നെ തുടർന്ന് മാർച്ച് 26 മുതല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികൾ പെരുവഴിയിലായി. 620 രൂപ മാസവാടക പോലും നൽകാൻ കഴിയാത്ത അവസ്ഥയിൽ അഞ്ച് രൂപയ്ക്കാണ് ശരീരം വിൽക്കുന്നതെന്ന് ലൈംഗിക തൊഴിലാളികൾ പറയുന്നു. ശകതിയായി ഒരു കാറ്റു വീശിയാൽ …
സ്വന്തം ലേഖകൻ: കോവിഡ് രോഗത്തിന്റെ പിടിയിലായ ബ്രിട്ടൻ രോഗവ്യാപനത്തിന്റെ മൂർധന്യാവസ്ഥ മറികടന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദിവസേന ഒരുലക്ഷം ടെസ്റ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തിയതായും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതനായി വിശ്രമത്തിലായിരുന്ന ബോറിസ് ജോലിയിൽ തിരികെയെത്തിയശേഷം ആദ്യമായാണ് ഇന്നലെ ഡൗണിംങ് സ്ട്രീറ്റിൽ പതിവ് കൊറോണ ബ്രീഫിംങ്ങിനായി എത്തിയത്. ഇന്നലെ 674 പേരാണ് ആശുപത്രികളിലും നഴ്സിംങ് ഹോമുകളിലുമായി …
സ്വന്തം ലേഖകൻ: സൌദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഇന്ന് പുതിയ രോഗികൾ 1344 പേരാണ്. ഇതില്‍ 1115 പേരാണ് പ്രവാസികള്‍. ഇതോടെ ആകെ മരണ സംഖ്യ 169 ആയി. ആകെ രോഗികളുടെ എണ്ണം 24097 ആയും ഉയര്‍ന്നു. 117 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ രോഗമുക്തി 3555 പേര്‍ക്കാണ്. ഇന്ന് 392 …
സ്വന്തം ലേഖകൻ: ലോകമെങ്ങും കോവിഡ് രോഗികൾ 32 ലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 3,333,024 പേർക്കാണ് ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 235,121 ആയി. 1,053,516 പേർ രോഗമുക്തി നേടി. റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ മിഷുസ്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് മിഷുസ്തിന്‍ ഇക്കാര്യം …
സ്വന്തം ലേഖകൻ: കൊവിഡ്-19 വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണത്തില്‍ ഉറച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന സൂചനയും ട്രംപ് നല്‍കി. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് …
സ്വന്തം ലേഖകൻ: കോവിഡ് 19 മൂലം അമേരിക്കയിൽ 30 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്തുടനീളം 3.8 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കി. ആറാഴ്ച കൊണ്ട് തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 30 ദശലക്ഷമായി ഉയരുകയും ചെയ്തു. തൊഴില്‍ വകുപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ച കണക്കുകള്‍ കഴിഞ്ഞ ആറ് ആഴ്ചയിലേതാണ്. …
സ്വന്തം ലേഖകൻ: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച്ചകൂടി നീട്ടി. മേയ് മൂന്നിന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ മേയ് 17 വരെയായിരിക്കും തുടരുക. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. കൊവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനം. ഗ്രീൻ സോണിൽ പൊതു നിയന്ത്രണം ഒഴികെയുള്ള നിയന്ത്രണം നീക്കി. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകളില്ല. ഒന്‍പത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. …