സ്വന്തം ലേഖകൻ: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന് മെയ് 21 ഓടെ അന്ത്യമാകുമെന്ന് പഠനം. മുംബൈയിലെ സ്കൂൾ ഓഫ് ഇക്കണമിക്സ് ആൻഡ് പബ്ലിക് പോളിസി പുറത്തിറക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. സാമ്പത്തിക വിദഗ്ധായ നീരത് ഹതേക്കർ, പല്ലവി ബെലേക്കർ എന്നിവരുടേതാണ് പ്രസ്തുുത പഠനം. മെയ് ഒന്ന് രാവിലെ വരെ ഇന്ത്യയിൽ 25,007 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. …
സ്വന്തം ലേഖകൻ: ലോക്ക് ഡൗണിന് ശേഷമുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് വിമാനത്താവളങ്ങൾക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വിമാനത്താവള അതോറിറ്റി. നിയന്ത്രണങ്ങൾ ലഘൂകരിച്ച ശേഷം ആദ്യ ഘട്ടത്തിൽ മൂന്നിലൊന്ന് സീറ്റുകളിൽ യാത്ര അനുവദിച്ച് കൊണ്ടുള്ള സർവ്വീസുകൾ നടത്താൻ തയ്യാറാകണമെന്നാണ് അതോറിറ്റി നിർദ്ദേശം. പ്രധാന മെട്രോ നഗരങ്ങളിലും തലസ്ഥാന നഗരങ്ങളിലുമായിരിക്കും ആദ്യഘട്ട സർവ്വീസ് പുനരാരംഭിക്കുക. ഒന്നിലധികം ടെർമിനലുകൾ ഉള്ള വിമാനത്താവളങ്ങൾ …
സ്വന്തം ലേഖകൻ: നടന്‍ ഋഷി കപൂറിന്റെ സംസ്‌കാരം നടന്നു. വൈകീട്ട് നാലു മണിയോടെ മുംബൈ ചന്ദന്‍വാടി ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. ഭാര്യ നീതു കപൂര്‍, മകനും നടനുമായ രണ്‍ബീര്‍ കപൂര്‍, സഹോദരി റിമാ ജെയ്ന്‍, മനോജ് ജെയ്ന്‍, രണ്‍ധീര്‍ കപൂര്‍, ആലിയ ഭട്ട്, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, അഭിഷേക് ബച്ചന്‍, രാഹുല്‍ റാവേല്‍, …
സ്വന്തം ലേഖകൻ: ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ്‌ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സിഇഒ അറിയിച്ചു. കാലാവധി കഴിയാത്ത …
സ്വന്തം ലേഖകൻ: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 229,190 ആയി വർധിച്ചു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണക്കുപ്രകാരം 3,244,906 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴായിരത്തോളം മരണവും 81,000ത്തോളം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 1,016,419 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അമേരിക്കയിലും ബ്രിട്ടണിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ …
സ്വന്തം ലേഖകൻ: സൗദിയില്‍ നാളെ മുതല്‍ താമസകേന്ദ്രങ്ങള്‍ തോറും പരിശോധനക്ക് തുടക്കമാകും. സൌദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഇരുന്നൂറോളം സംഘങ്ങളായി തിരിഞ്ഞ് ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തുന്നുണ്ട്. പരിശോധന തുടങ്ങിയതോടെ നൂറുകണക്കിന് കേസുകളാണ് ലേബര്‍ ക്യാമ്പുകളില്‍ നിന്നും വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ നിന്നും കണ്ടെത്തിയത്. ഒന്നര കോടിയോളം പേര്‍ക്കാണ് …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയെയും ഗുജറാത്തിനെയും പിടിച്ചുലച്ച് കോവിഡ്. ഇരുസംസ്ഥാനങ്ങളിലും ആശങ്കാജനകമാണ് സാഹചര്യം. 9915 പേര്‍ക്ക് മഹാരാഷ്ട്രയിലും 4082 പേര്‍ക്ക് ഗുജറാത്തിലും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 432 മരണവും ഗുജറാത്തില്‍ 197 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ കോവിഡ് ഗ്രാഫില്‍ ആദ്യ രണ്ട് സ്ഥാനത്തും ഈ അയല്‍സംസ്ഥാനങ്ങളാണ്. രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് മുട്ടിനില്‍ക്കുന്ന മഹാരാഷ്ട്രയും അയ്യായിരത്തിലേക്ക് …
സ്വന്തം ലേഖകൻ: കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം ഇന്ത്യയിലെ ദരിദ്രര്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 65000 കോടി രൂപയുടെ പാക്കേജ് വേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാഹുല്‍ ഗാന്ധിയുമായുള്ള ഫേസ്ബുക്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 നെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാവില്ലെന്നും …
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന സ്വദേശിവല്‍ക്കരണം ഒമാനിലേക്കും. പൊതുമേഖലയില്‍ ഒമാനിവല്‍ക്കരണം നടത്താന്‍ ഒമാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളിലെ തസ്തികകളില്‍ വിദേശികള്‍ക്കുപകരം സ്വദേശികളെ നിയമിക്കാന്‍ ധനകാര്യ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. ഇത് സുല്‍ത്താനേറ്റിന്റെ വികസനത്തില്‍ പൗരന്‍മാരെ പങ്കുവഹിക്കുന്നതിന് പ്രാപ്തരാക്കുമെന്ന് സര്‍ക്കുലര്‍ പറയുന്നു. സര്‍ക്കാര്‍ കമ്പനികളില്‍ വിദേശികള്‍ക്ക് പകരം യോഗ്യതയുള്ള ഒമാനികളെ നിയോഗിക്കണമെന്ന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണ്. അതേസമയം പതിനാല് പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തരായി. പാലക്കാട് – 4 കൊല്ലം -3 , കണ്ണൂർ – 2, കാസർകോട് – 2, …