1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2020

സ്വന്തം ലേഖകൻ: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 229,190 ആയി വർധിച്ചു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണക്കുപ്രകാരം 3,244,906 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴായിരത്തോളം മരണവും 81,000ത്തോളം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 1,016,419 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

അമേരിക്കയിലും ബ്രിട്ടണിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ മാത്രം യുഎസിൽ 2,390 പേർ മരിച്ചു. ഇതോടെ ആകെ മരണം 61,000 കടന്ന് 61,685 ൽ എത്തി. രോഗികളുടെ എണ്ണം 1,064,854 ആയി. ബ്രിട്ടണിൽ 24 മണിക്കൂറിനുള്ളിൽ 795 ജീവനുകൾ നഷ്ടമായി. മരണസംഖ്യ 26,097 ആയി ഉയർന്നു. 165,221 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

അതേസമയം വൈറസ് ഏറെനാശം വിതച്ച സ്പെയ്ൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുധനാഴ്ച മരണനിരക്ക് 500ൽ താഴെയായി കുറഞ്ഞത് ആശ്വാസമായി.

2.3 ലക്ഷം പേർക്ക് രോഗം പിടിപെട്ട ഇറ്റലിയിൽ മരണം 27,682 ആയി. സ്പെയ്നിൽ 24,275 പേരും ഇതുവരെ മരിച്ചു. ഫ്രാൻസിൽ മരണസംഖ്യ 24,000 കടന്നു. ബെൽജിയത്തിൽ 7501 പേരും ജർമനിയിൽ 6467 പേരും മരണത്തിന് കീഴടങ്ങി. ഇറാനിൽ മരണം ആറായിരത്തോട് അടുക്കുന്നു. ബ്രസീലിൽ 5500 പിന്നിട്ടു. ഇന്ത്യയിൽ കോവിഡ് മരണം 1000 കടന്നു.

രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ സ്പെയ്നാണ് മുന്നിൽ. 1.32 ലക്ഷം രോഗികൾ സ്പെയ്നിൽ രോഗമുക്തരായി ആശുപത്രി വിട്ടു. യുഎസിലും ജർമനിയിലും ചികിത്സയിലിരുന്ന 1.20 ലക്ഷം ആളുകൾക്ക് രോഗം ഭേദപ്പെട്ടു. വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ള 60000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

മരണനിരക്കും രോഗവ്യാപനവും കുറഞ്ഞതോടെ ലോക്ഡൗൺ ഇളവുകൾക്ക് ഒരുങ്ങുകയാണു ലോകം. എന്നാൽ, ഇതോടെ വൈറസ് വ്യാപനം കൂടുതൽ ശക്തമാവുമെന്നും ആശങ്കയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.