സ്വന്തം ലേഖകൻ: അതിഥി തൊഴിലാളികളെ മടക്കി അയക്കാനുള്ള ട്രെയിനുകള്‍ റദ്ദ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍. തൊഴിലാളികള്‍ മടങ്ങിയാല്‍ കെട്ടിട നിര്‍മ്മാണം സ്തംഭനാവസ്ഥയിലാകുമെന്ന നിര്‍മ്മാതാക്കളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ബെംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള സൗജന്യ ബസ് സര്‍വീസും സര്‍ക്കാര്‍ നിര്‍ത്തുന്നതായുള്ള വാർത്തകളും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയർത്തുന്നത്. അഞ്ച് ദിവസത്തേക്ക് പ്രതിദിനം രണ്ട് തീവണ്ടികള്‍ വീതം …
സ്വന്തം ലേഖകൻ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന സര്‍വ്വീസുകള്‍ നാളെ ആരംഭിക്കാനിരിക്കെ വിപുലമായ ഒരുക്കങ്ങളുമായി എയര്‍ ഇന്ത്യ എകസ്പ്രസ്. ആദ്യ ഷെഡ്യൂളില്‍ 13 സര്‍വീസുകളാണ് പ്രവാസികളെയും കൊണ്ട് മടങ്ങിയെത്തുന്നത്. ഇതിനായി എട്ട് വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഓരോ യാത്രക്കാരനും രണ്ടു മാസ്‌കുകളും സാനിറ്റൈസറും ലഘു ഭക്ഷണ കിറ്റും നല്‍കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ …
സ്വന്തം ലേഖകൻ: കൊവിഡ് 19 പശ്ചാത്തലത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും പ്രവാസികൾ തിരികെ മടങ്ങാനിരിക്കെ പ്രവാസികളുടെ ടിക്കറ്റ് തുക എംബസിയുടെ പ്രവാസി ക്ഷേമനിധിയിൽ നിന്ന് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജോലി നഷ്ടപ്പെട്ട് ശമ്പളം പോലുമില്ലാതെ മാസങ്ങളായി ഗൾഫിൽ തുടരേണ്ടി വന്നവർ വെറും കയ്യോടെയാണ് മടങ്ങുന്നതെന്നും അതിനാൽ നാട്ടിലെത്തിയാൽ ക്വാറന്റെെൻ ചെയ്യുന്നതിനുള്ള ചെലവിന്റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന് …
സ്വന്തം ലേഖകൻ: പെൺകൂട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയ ബോയ്സ് ലോക്കർ ഗ്രൂപ്പിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഗുരുഗ്രാമിലെ ഡിഎൽ ഫേസ് 5ലെ ഡിഎൽഎഫ് കാൾട്ടൺ എസ്റ്റേറ്റ് നിവാസിയാണ് ഫ്ലാറ്റിന്റെ 11ാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവമെന്നാണ് വാർത്താ ഏജൻസി ഐഎഎൻഎസ് …
സ്വന്തം ലേഖകൻ: കൊവിഡ് ആളിപ്പടരുന്ന ബ്രിട്ടനിൽ മരണനിരക്ക് പുതുക്കി സർക്കാർ. ആശുപത്രിക്ക് പുറത്തുള്ള മരണം കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കാണ് പുറത്തുവിട്ടത്. ഇതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇപ്പോള്‍ ബ്രിട്ടനിലാണ്. ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയെയാണ് മറികടന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കില്‍ 7000 മരണങ്ങള്‍ കൂടിയാണ് രേഖപ്പെടുത്തിയത്. ഇതോടെ മരണനിരക്ക് 32313 ആയി ഉയര്‍ന്നു. …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് മരണം രണ്ടരലക്ഷം കടന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനവും മരണനിരക്കും കുറയുകയാണ്. മിക്ക രാജ്യങ്ങളും ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. 252,000 ത്തിലധികം പേരാണ് ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചത്. പക്ഷേ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും കുറയുകയാണ്. അമേരിക്കയില്‍ 1,015 പേരാണ് 24 …
സ്വന്തം ലേഖകൻ: ലോക്ക്ഡൌണിൽ ശ്വാസംമുട്ടുന്ന കശ്മീരിന്റെ ചിത്രം പകര്‍ത്തി പുലിറ്റ്‌സര്‍ പ്രൈസിനര്‍ഹരായി ഇന്ത്യയിലെ ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍മാര്‍. അസോസിയേറ്റ് പ്രസിലെ ഫോട്ടോഗ്രാഫര്‍മാരായ ദാര്‍ യാസിന്‍, മുക്താര്‍ ഖാന്‍, ചന്നി ആനന്ദ് എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് 2020 ലെ ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തില്‍ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്. തിങ്കളാഴ്ചയാണ് സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് …
സ്വന്തം ലേഖകൻ: ചൈനയിലേതു പോലെ ഫ്രാന്‍സിലും ഡിസംബറില്‍ തന്നെ കോവിഡ് 19 എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടറുടെ നിഗമനം. ഡിസംബർ 27ന് പാരീസിൽ ന്യൂമോണിയ ബാധിച്ച് ചികിത്സ തേടിയ ഒരാൾക്ക് കൊറോണയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞുവെന്ന് ഫ്രഞ്ച് മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ചികിത്സ സമയത്ത് ഉപയോഗിച്ച പഞ്ഞി ഇപ്പോൾ പരിശോധിച്ചതിൽ നിന്ന് രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതായി …
സ്വന്തം ലേഖകൻ: ഒന്നാം ലോക യുദ്ധകാലത്തിന് ശേഷം ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഒരാഴ്ചക്കിടെ 15000ത്തോളം പേരെയാണ് നാട്ടിലെത്തിക്കാന്‍ പോകുന്നത്. രണ്ട് ലക്ഷത്തോളം പേര്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാവരെയും രണ്ടു ഘട്ടങ്ങളായി നാട്ടിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ല വിഷയം. പ്രവാസികള്‍ വളരെ പ്രയാസത്തിലാണ്. ഈ വേളയില്‍ തിരിച്ചുവരവിനുള്ള ചെലവ് …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പോസിറ്റീവ് കേസുകളും 195 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം നൂറിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും ഇതുവരെയുണ്ടായതിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് …