സ്വന്തം ലേഖകൻ: മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോയി. സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിലാണ് ഹൃദയം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് വേണ്ടി എത്തിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ ഹെലികോപ്റ്ററിന്റെ ആദ്യയാത്ര ജീവന്‍ രക്ഷാദൗത്യം ഏറ്റെടുത്തുകൊണ്ടായി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നാണ് വിമാനം …
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസി കേരളീയരെ സഹായിക്കുന്നതിനായി ചില പ്രധാന നഗരങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡെല്‍ഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ചെന്നൈയിലേയും ബാംഗ്ലൂരിലേയും നോര്‍ക്ക ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക. ഈ നാല് കേന്ദ്രങ്ങളിലും അതാത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയര്‍ക്കായി കോള്‍ സെന്ററുകളും …
സ്വന്തം ലേഖകൻ: സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച ഞായറാഴ്ച അവശ്യ സാധനങ്ങൾ, പാൽ വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യവകുപ്പ്, കോവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജനത്തിലേർപ്പെട്ടിരിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി. ഹോട്ടലുകളിൽ ടേക്ക് എവേ സർവീസ് കൗണ്ടർ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യത്തിനും കോവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാം. സന്നദ്ധ പ്രവർത്തകർക്കും അനുവദനീയമായ …
സ്വന്തം ലേഖകൻ: കൊവിഡ് മരണനിരക്ക് പിടിതരാതെ ഉയരുന്ന സാഹചര്യത്തിലും ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടൻ. ഘട്ടങ്ങളായുള്ള ഇളവുകളുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്യും. പരമാവധി കരുതലോടെ പുറത്തിറങ്ങാനും സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൈനംദിന പ്രവർത്തികളിൽ ഏർപ്പെടാനും ആഹ്വാനം ചെയ്തുകൊണ്ടാവും വിവിധ മേഖലകളിൽ ഇളവുകൾ അനുവദിക്കുക എന്നാണ് സൂചന. ഇന്നലെയും …
സ്വന്തം ലേഖകൻ: ഏറെ നാള്‍നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ പ്രവാസികളുടെ ആദ്യ സംഘം നാട്ടിലെത്തി. വന്ദേഭാരത് മിഷനിലൂടെയാണ് പ്രവാസികളെ രാജ്യത്ത് തിരികെ എത്തിച്ചത്. യുഎഇയില്‍ നിന്നും 363 പേരാണ് ഇന്നലെ കേരളത്തില്‍ എത്തിയത്. മുന്‍ നിശ്ചയിച്ച പ്രകാരം എല്ലാ പരിശോധനകള്‍ക്കും വിധേയരാക്കി മൂന്ന് മണിക്കൂറിന് ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിന് പുറത്തെത്തിയത്. പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തിയ 5പേരെ കളമശ്ശേരി …
സ്വന്തം ലേഖകൻ: ലോകത്താകെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 3,947,818 ആയി. 271,719 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. 1,358,269 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 23 ലക്ഷം പേര്‍ ഇപ്പോഴും കോവിഡ് ബാധിതരാണ്. ഇതില്‍ 48,958 പേരുടെ നില അതീവ ഗുരുതരമാണ്. സ്‌പെയിനിനെയും ഇറ്റലിയെയും മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും യുകെ രണ്ടാം …
സ്വന്തം ലേഖകൻ: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55,000 കടന്നു. രണ്ടുദിവസത്തിനിടെ അയ്യായിരം രോഗികള്‍. മരണം 1800 കടന്നു. മഹാരാഷ്‌ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ കൂടാതെ ബംഗാൾ, പഞ്ചാബ്, യുപി എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമായി. ഒഡിഷയിൽ വ്യാഴാഴ്ച 14 രോഗികള്‍. തമിഴ്നാട്ടിൽ 580 പുതിയ രോഗികള്‍. ആകെ രോഗികള്‍ അയ്യായിരം കടന്നു. ഗുജറാത്തിൽ …
സ്വന്തം ലേഖകൻ: ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സര്‍വ്വീസ് നടത്തുന്നത്. വ്യാഴാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്ന റിയാദ്-കോഴിക്കോട് സര്‍വീസാണ് ഇന്ന് നടക്കുന്നത്. പ്രത്യേക വിമാനം മുംബൈയില്‍ നിന്നും റിയാദില്‍ എത്തി പ്രവാസികളുമായി കോഴിക്കോടേക്ക് മടങ്ങും. 40 ലേറെ യാത്രക്കാരെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് രോഗം സ്ഥിരീകരിച്ചത്. പത്ത് പേരുടെ രോഗം ഭേദമായി. തമിഴ്നാട്ടിൽ നിന്ന് വന്നയാൾക്കാണ് എറണാകുളത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. വൃക്ക രോഗത്തിന് ചികിത്സ തേടുന്ന ആൾക്കാണ് കൊവിഡ് ബാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പതിനാറ് പേര്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് …
സ്വന്തം ലേഖകൻ: വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ നടപടിയുമായി ദേശീയ ഹരിത ട്രിബ്യുണൽ. എൽജി പോളിമേഴ്സ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് ഹരിത ട്രിബ്യുണൽ നോട്ടീസ് അയച്ചു. ദുരന്തം മൂലമുണ്ടായ നാശ നഷ്ടങ്ങൾ കണക്കിലെടുത്ത് എൽജി പോളിമേഴ്‌സ് ഉടൻ 50 കോടി രൂപ കെട്ടിവെക്കണമെന്നും ഹരിത ട്രിബ്യുണൽ ഉത്തരവിട്ടു. ഇന്നലെ …