1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2020

സ്വന്തം ലേഖകൻ: സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച ഞായറാഴ്ച അവശ്യ സാധനങ്ങൾ, പാൽ വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യവകുപ്പ്, കോവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജനത്തിലേർപ്പെട്ടിരിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി.

ഹോട്ടലുകളിൽ ടേക്ക് എവേ സർവീസ് കൗണ്ടർ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യത്തിനും കോവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാം. സന്നദ്ധ പ്രവർത്തകർക്കും അനുവദനീയമായ കാര്യങ്ങൾക്ക് പ്രവർത്തിക്കുന്നവർക്കും സഞ്ചരിക്കാൻ അനുവാദമുണ്ട്. മറ്റു ആവശ്യങ്ങൾക്ക് ജില്ലാഭരണകൂടത്തിൻറെയും പൊലീസിൻറെയും പാസ് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍:

അവശ്യസാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, ആശുപത്രികള്‍, മെഡിക്കല്‍ ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, ഹോട്ടലുകളില്‍ ടേക്ക് എവേ കൗണ്ടറുകള്‍.

യാത്രയ്ക്കുള്ള അനുമതി ഇവര്‍ക്ക് മാത്രം:

ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് ഞായറാഴ്ച സഞ്ചാരത്തിനുള്ള അനുമതിയുള്ളത്. ഏതെങ്കിലും അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടിവന്നാല്‍ അവര്‍ ജില്ലാ ഭരണകൂടത്തില്‍നിന്നോ പോലീസില്‍നിന്നോ പാസ് ലഭ്യമാക്കി വേണം യാത്രചെയ്യാന്‍.

വാഹനങ്ങള്‍ അധികം പുറത്തിറങ്ങാത്തതിനാല്‍ പെട്രോള്‍ പമ്പുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ആവശ്യമാണെങ്കില്‍ അതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.