1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസികൾക്ക് രണ്ടാഴ്ചത്തെ സർക്കാർ ക്വാറന്റൈൻ സർക്കാർ വിഷയം; ഇടപെടില്ലെന്ന് ഹൈക്കോടതി
പ്രവാസികൾക്ക് രണ്ടാഴ്ചത്തെ സർക്കാർ ക്വാറന്റൈൻ സർക്കാർ വിഷയം; ഇടപെടില്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ: നാട്ടിലെത്തുന്ന പ്രവാസികൾക്ക് വീട്ടിലെത്തുന്നതിന് മുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. സംസ്ഥാന സർക്കാർ കേന്ദ്ര മാർഗനിർദേശം ലംഘിക്കുകയാണന്നും ഇടപെടണമെന്നുമുള്ള ദുബായ് കെഎം സി സി അടക്കമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് മാത്രമാണ് ഹർജികളിലെ ആവശ്യം. ഹർജിക്ക് പുറത്തുള്ള ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടതി പരാമർശിച്ചു. ക്വാറന്റൈനെ …
ഗൾഫിൽ ജ്വല്ലറികളിൽ തിരക്കേറുന്നു; വിമാന ടിക്കറ്റിനായി സ്വർണ്ണം വിറ്റ് പ്രവാസികൾ
ഗൾഫിൽ ജ്വല്ലറികളിൽ തിരക്കേറുന്നു; വിമാന ടിക്കറ്റിനായി സ്വർണ്ണം വിറ്റ് പ്രവാസികൾ
സ്വന്തം ലേഖകൻ: കൊവിഡ് 19 പശ്ചാത്തലത്തിൽ ​ഗൾഫ് രാഷ്ട്രങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് ഇന്ത്യ ദൗത്യം ഏറ്റെടുത്തതോടെ സ്വർണ്ണക്കടകളിൽ തിരക്കേറിയെന്ന് ​ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്വർണ്ണത്തിന്റെ വില ഉയർന്നതോടെ പലരും മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനും മറ്റ് ആവശ്യങ്ങൾക്കും സ്വർണ്ണം വിറ്റാണ് തുക കണ്ടെത്തുന്നത്. ഏപ്രിൽ 26നാണ് ​ദുബായിൽ സ്വർണ്ണക്കടകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. …
യൂറോപ്പിൽ കൊവിഡ് മരണം 30,000 കടക്കുന്ന ആദ്യ രാജ്യമായി യുകെ; 2 മലയാളികൾ കൂടി മരിച്ചു
യൂറോപ്പിൽ കൊവിഡ് മരണം 30,000 കടക്കുന്ന ആദ്യ രാജ്യമായി യുകെ; 2 മലയാളികൾ കൂടി മരിച്ചു
സ്വന്തം ലേഖകൻ: യൂറോപ്പിൽ മരണസംഖ്യ 30000ത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടൻ. ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത് 649 പേർ. 30,076 പേർ ഇതുവരെ മരിച്ചതായാണ് സർക്കാരിന്റെ കണക്ക്. ഇതിലും ഏതാനും ആയിരങ്ങൾ കൂടുതലാണ് യഥാർഥ മരണസംഖ്യയെന്നാണ് വിവിധ ഏജൻസികളുടെയും മാധ്യമങ്ങളുടെയും കണ്ടെത്തൽ. രോഗാവസ്ഥ മൂർധന്യാവസ്ഥ മറികടന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും കുറവില്ലാതെ നിൽക്കുന്ന മരണനിരക്കും …
യുഎസിൽ മരണം 74,813; മോസ്ക്കോയിൽ 3 ലക്ഷം പേർ കൊവിഡ് ഭീഷണിയിൽ
യുഎസിൽ മരണം 74,813; മോസ്ക്കോയിൽ 3 ലക്ഷം പേർ കൊവിഡ് ഭീഷണിയിൽ
സ്വന്തം ലേഖകൻ: യുഎസിൽ കൊറോണ വൈറസ് ബാധിച്ചുള്ള മരണസംംഖ്യ ഉയരുകയാണെങ്കിലും രാജ്യവ്യാപകമായി വ്യാപനം വരുതിയിലാണെന്ന് ആശുപത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് മരണം 74,813 ആയി. രോഗബാധിതരുടെ ആകെ എണ്ണം 1,263,697 ആയി ഉയര്‍ന്നു. രണ്ടു ലക്ഷം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നഴ്‌സിങ് ഹോമുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ …
ഭക്ഷണത്തിനായി യാചിച്ച് ലോക്ക്ഡൌണിൽ ദുരിതത്തിലായ ഖത്തറിലെ വിദേശ തൊഴിലാളികൾ
ഭക്ഷണത്തിനായി യാചിച്ച് ലോക്ക്ഡൌണിൽ ദുരിതത്തിലായ ഖത്തറിലെ വിദേശ തൊഴിലാളികൾ
സ്വന്തം ലേഖകൻ: ഖത്തറിലെ കൊവിഡ് 19 കേസുകൾ വർധിച്ചതോടെ പ്രതിസന്ധിയിലായ വിദേശ തൊഴിലാളികൾക്ക് ഭക്ഷണത്തിന് പോലും യാചിക്കേണ്ടി വരുന്നെന്ന് ദ ​ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ജോലി നഷ്ടപ്പെട്ടിട്ടും നാട്ടിലേക്ക് തിരികെ മടങ്ങാൻ സാധിക്കാതെ ഖത്തറിൽ തന്നെ കുടുങ്ങിയ തൊഴിലാളികൾ കടുത്ത ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. മുന്നറിയിപ്പികളൊന്നുമില്ലാതെ തൊഴിൽ നഷ്ടമായവർക്ക് അന്നന്നത്തെ ചിലവിന് പോലും കയ്യിൽ പണമില്ലാത്ത …
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 53,045 ആയി; വ്യാപനം ജൂൺ, ജൂലൈ മാസങ്ങളിൽ കൂടാൻ സാധ്യത
രാജ്യത്ത് കോവിഡ്  ബാധിതരുടെ എണ്ണം 53,045 ആയി; വ്യാപനം ജൂൺ, ജൂലൈ മാസങ്ങളിൽ കൂടാൻ സാധ്യത
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 89 മരണവും 3561 കോവിഡ് കേസുകളും സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 53,045 ആയി. 1,787 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 15,331 പേർക്ക് ഇതുവരെ അസുഖം മാറി. അതിനിടെ ഇന്ത്യയിൽ രോഗം ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുക …
സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളില്ല; ഇനി ചികിത്സയിലുള്ളത് 25 പേര്‍ മാത്രം; ഹോട്ട്സ്പോട്ടുകൾ 33
സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളില്ല; ഇനി ചികിത്സയിലുള്ളത് 25 പേര്‍ മാത്രം; ഹോട്ട്സ്പോട്ടുകൾ 33
സ്വന്തം ലേഖകൻ: സംസ്ഥാനത്തിന് വീണ്ടും ആശ്വാസദിനം. ഇന്നും ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. 5 പേര്‍ രോഗമുക്തി നേടി: ഇനി ചികിത്സയിലുള്ളത് 25 പേര്‍ മാത്രമാണ്. ഇതുവരെ രോഗമുക്തി നേടിയവര്‍ 474. 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് …
പ്രവാസികൾക്കായി 40,000 പരിശോധനാ കിറ്റുകളും 1.35 ലക്ഷം മുറികളും: സര്‍ക്കാര്‍ കോടതിയില്‍
പ്രവാസികൾക്കായി 40,000 പരിശോധനാ കിറ്റുകളും 1.35 ലക്ഷം മുറികളും: സര്‍ക്കാര്‍ കോടതിയില്‍
സ്വന്തം ലേഖകൻ: പ്രവാസികളെ തിരികെ എത്തിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുങ്ങിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നാല്‍പ്പതിനായിരം പരിശോധനാ കിറ്റുകളും 1,35,000 ത്തില്‍ അധികം മുറികളും തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നതിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. …
സൌദിയിൽ നിന്ന് ആദ്യ വിമാനം നാളെ; തിരിച്ചുപോകാനാകുമോ എന്ന ആശങ്കയിൽ മടക്കം
സൌദിയിൽ നിന്ന് ആദ്യ വിമാനം നാളെ; തിരിച്ചുപോകാനാകുമോ എന്ന ആശങ്കയിൽ  മടക്കം
സ്വന്തം ലേഖകൻ: കോവിഡ്–19 വ്യാപനത്തെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി ഇന്ത്യൻ സ്ഥാനപതി ഡോ.ഔസാഫ് സഈദ് പറഞ്ഞു. മേയ് 8 വെള്ളിയാഴ്ചയാണ്‌ ആദ്യ വിമാനം പുറപ്പെടുക. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഈ വിമാനത്തിൽ 200 പേർ ഉൾക്കൊള്ളും. നേരത്തെ വ്യാഴാഴ്ചയാണ്‌ ആദ്യ സർവീസ് എന്നാണ്‌ അറിയിച്ചിരുന്നത്. ഇതു കൂടാതെ …
കൊവിഡിനെ തളയ്ക്കാനാകാതെ വലഞ്ഞ് ഗുജറാത്ത്; “നമസ്തേ ട്രം‌പ്” കാരണമെന്ന് വിമർശകർ
കൊവിഡിനെ തളയ്ക്കാനാകാതെ വലഞ്ഞ് ഗുജറാത്ത്; “നമസ്തേ ട്രം‌പ്” കാരണമെന്ന് വിമർശകർ
സ്വന്തം ലേഖകൻ: കൊവിഡ് സൃഷ്ടിച്ച ആരോ​ഗ്യ പ്രതിസന്ധി താങ്ങാനാകാതെ ​ഗുജറാത്ത്. പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെയും അസുഖം ബാധിച്ച് മരണപ്പെടുന്നവരുടെയും എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ​ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വിദ​ഗ്ധ ഡോക്ടർമാരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. ​ ഗുജറാത്തിലെ മെഡിക്കൽ ടീമിനെ നയിക്കാനും ഇവർക്ക് പ്രചോദനം നൽകാനും …