സ്വന്തം ലേഖകൻ: ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍. അസിസ്റ്റന്റ് കലക്ടര്‍ ട്രെയിനിയായി ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ കേരളത്തിൽ ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്നും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് . മൂന്ന് പേര്‍ക്കും വൈറസ് ബാധ ഉണ്ടായത് സമ്പര്‍ക്കം മൂലമാണ് . മൂന്ന് പേരും വയനാട്ടിലുള്ളവരാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയി വന്ന വാഹനത്തിൻ്റെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ഇദ്ദേഹത്തിൻ്റെ സഹായിയായി പോയ ക്ലീനറുടെ മകനുമാണ് ഇപ്പോൾ രോഗം വന്നിരിക്കുന്നത്. …
സ്വന്തം ലേഖകൻ: സാലറി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി. ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്ന് ഹൈക്കോടതി പറഞ്ഞു. സാലറി ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം വ്യക്തമാണെന്നും ശമ്പളം പിടിക്കുകയല്ല നീട്ടിവെക്കുകയാണ് ചെയ്യുന്നതെന്നും നിശ്ചിത സമയത്തിന് ശേഷം തുക തിരികെ നല്‍കുമെന്നും കോടതി പറഞ്ഞു. ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. സംസ്ഥാനം നിലവില്‍ കടന്നുപോകുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത സാഹചര്യത്തിലൂടെയാണെന്നും കോടതി പറഞ്ഞു. ഓര്‍ഡിനന്‍സുമായി സര്‍ക്കാരിന് …
സ്വന്തം ലേഖകൻ: വുഹാനില്‍ ഒരു മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ചെന്നൈയില്‍ കോയമ്പേട് മാര്‍ക്കറ്റ് രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ്. ലോക്കഡൌൺ പ്രഖ്യാപിച്ച ശേഷവും കോയമ്പേട് മാര്‍ക്കറ്റില്‍ വ്യാപാരം തടസ്സമേതുമില്ലാതെ തുടര്‍ന്നു. സാമൂഹികമായ അകലം പാലിക്കലോ മാസ്‌ക് ധരിക്കലോ ഉണ്ടായില്ല. മുപ്പതിനായിരത്തോളം ആളുകളാണ് ഓരോ ദിവസവും പഴവും പച്ചക്കറിയും പൂക്കളുമെല്ലാം വാങ്ങാനായി മാര്‍ക്കറ്റില്‍ കയറിയിറങ്ങിയത്. …
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികളെ എത്തിക്കുന്നതില്‍നിന്നു കണ്ണൂര്‍ വിമാനത്താവളത്തെ ഒഴുവാക്കിയ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസമായി 2250 പേരാണ് എത്തിച്ചേരുക. കണ്ണൂര്‍ വിമാനത്താവളം വഴി വീട്ടിലേക്ക് മടങ്ങാന്‍ 69,179 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങിയാല്‍ ഉണ്ടാകുന്ന …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് ആദ്യ ഘട്ടത്തിൽ എത്തുക 2250 പേർ. ആദ്യ 5 ദിവസങ്ങളിലായി ഇവർ സംസ്ഥാനത്ത് എത്തിച്ചേരുമെന്നാണ് കേന്ദ്രത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആകെ 80,000 പേരെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നും വിവരമുണ്ട്. മുന്‍ഗണനാ പട്ടികയിലുള്ളത് 1,68,136 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് വരാൻ 4.27 ലക്ഷംപേരാണ് നോർക്കവഴി റജിസ്റ്റർ ചെയ്തത്. …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് 315 പുതിയ മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുണ്ടായ രാജ്യമാകുന്നതിന്റെ വക്കിലാണ് യുകെ. 186,599 പേർക്ക് രോഗം ബാധിച്ചപ്പോൾ 28,446 പേർ മരിച്ചു. യൂറോപ്പിലെ കൊവിഡ് പ്രഭവകേന്ദ്രമായി കരുതപ്പെട്ട ഇറ്റലിയെ ബ്രിട്ടന്‍ മറികടന്നാല്‍ അമേരിക്കയ്ക്ക് പിന്നില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,590,590 കവിയുമ്പോൾ ഇറ്റലിയിലും സ്‌പെയിനിലും ഫ്രാന്‍സിലും മരണനിരക്ക് കുറയുന്നതായി കണക്കുകൾ. ലോകജനസംഖ്യയില്‍ പത്ത് ലക്ഷം പേരില്‍ 450 പേര്‍ക്ക് എന്ന തോതിലാണ് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 249,014 പേർ ഇതുവരെ മരിച്ചു. 11,165,871 പേര്‍ രോഗമുക്തി നേടി. യുഎസ്സില്‍ 24 മണിക്കൂറിനിടെ 1450 കോവിഡ് മരണമാണ് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപന സാഹചര്യത്തിൽ തൊഴിൽ വിപണി നിയന്ത്രിക്കുന്നതിലും സ്വകാര്യമേഖലയിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിലും 40% ശമ്പള കുറവ് ഉൾപ്പെടെ സ്വകാര്യമേഖലയ്ക്ക് പുതിയ തൊഴിൽ മാർഗനിർദേശങ്ങൾ നൽകി സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികൾക്ക് ഇത് തിരിച്ചടിയാകും. അടുത്ത ആറു മാസത്തെ കാലയളവിലേക്കാണ് നിർദേശം. ജീവനക്കാരും തൊഴിലുടമകളും …
സ്വന്തം ലേഖകൻ: പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. മേഖലയിൽ സമാധാനം സ്ഥാപിക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്. കശ്മീരിലെ ഭീകരാക്രമണങ്ങൾ പാക്കിസ്ഥാൻ ആഗോള ഭീഷണിയാണെന്നതു കാണിക്കുന്നു. കശ്മീരിന്റെ സുഹൃത്താണെന്നു പറയുന്ന പാക്കിസ്ഥാൻ കശ്മീരികളെ കൊന്നൊടുക്കുന്നു, വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ നരവനെ പറഞ്ഞു. സങ്കുചിത മനോഭാവവും നിയന്ത്രിത അജൻഡയുമായി ഭീകരരെ …