1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാറുകൾ വഴി മദ്യം പാഴ്‌സലായി നൽകാൻ ശ്രമം; കുപ്പിക്ക് 50 രൂപ വരെ വർധിക്കാൻ സാധ്യത
ബാറുകൾ വഴി മദ്യം പാഴ്‌സലായി നൽകാൻ ശ്രമം; കുപ്പിക്ക് 50 രൂപ വരെ വർധിക്കാൻ സാധ്യത
സ്വന്തം ലേഖകൻ: ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ അബ്‌കാരി ചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ബവ്റിജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകൾ തുറക്കുമ്പോഴുണ്ടാകുന്ന തിരക്കൊഴിവാക്കാനാണ് ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സൽ നൽകാൻ ആലോചിക്കുന്നത്. ബിയർ, വൈൻ പാർലറുകൾ വഴി മദ്യം ലഭിക്കില്ല. തിരക്ക് ഒഴിവാക്കാന്‍ തുടക്കത്തിൽ കുറച്ചു ദിവസങ്ങളിൽ മാത്രമായിരിക്കും ബാറുകൾ വഴി പാഴ്‌സൽ നൽകുക. …
ഉപാധികളോടെ ലോക്ക്ഡൗൺ ഇളവുകളുമായി ബ്രിട്ടൻ; സ്കൂളുകൾ ജൂണിലും കടകൾ ജൂലൈയിലും തുറക്കും
ഉപാധികളോടെ ലോക്ക്ഡൗൺ ഇളവുകളുമായി ബ്രിട്ടൻ; സ്കൂളുകൾ ജൂണിലും കടകൾ ജൂലൈയിലും തുറക്കും
സ്വന്തം ലേഖകൻ: ഉപാധികളോടെ ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബുധനാഴ്ച മുതല്‍ ബ്രിട്ടനിൽ ജനങ്ങള്‍ക്ക് ഉപാധികളോടെ നിരത്തിലിറങ്ങാം. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഓഫീസില്‍ പോയി ജോലി ചെയ്യാമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. അഞ്ച് ഘട്ടങ്ങളുള്ള പുതിയ കോവിഡ് ജാഗ്രതാ സംവിധാനമാണ് ലോക്ക്ഡൗണ്‍ ലഘൂകരണത്തില്‍ നടപ്പിലാക്കുന്നത്. “അടുത്ത ഘട്ടമായി ജൂണ്‍ …
സൌദി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; സാമ്പത്തിക സഹായം നിര്‍ത്തി നികുതി വര്‍ധിപ്പിക്കും
സൌദി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; സാമ്പത്തിക സഹായം നിര്‍ത്തി നികുതി വര്‍ധിപ്പിക്കും
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിച്ചും ജനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെച്ചും സൗദി അറേബ്യ. മൂല്യവര്‍ധിത നികുതി15 ശതമാനമാക്കി വര്‍ധിപ്പിക്കാനും വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന അലവന്‍സുകള്‍ നിര്‍ത്തിവെക്കാനും സൗദി അറേബ്യ തീരുമാനിച്ചു. ജൂണ്‍ ആദ്യം മുതല്‍ സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തും. ജൂലായ് ആദ്യംമുതല്‍ മൂല്യവര്‍ധിത നികുതി അഞ്ച് ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നും …
വന്ദേ ഭാരത്: ഇന്നെത്തുന്നത് രണ്ട് വിമാനങ്ങൾ; ദോഹ വിമാനം റദ്ദാക്കാൻ കാരണം ടിക്കറ്റ്?
വന്ദേ ഭാരത്: ഇന്നെത്തുന്നത് രണ്ട് വിമാനങ്ങൾ; ദോഹ വിമാനം റദ്ദാക്കാൻ കാരണം ടിക്കറ്റ്?
സ്വന്തം ലേഖകൻ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് ഇന്ന് രണ്ടു വിമാനങ്ങൾ കൂടി കേരളത്തിലെത്തും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ച കഴിഞ്ഞ് യാത്രതിരിക്കും. ബഹ്‌റൈനില്‍നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം രാത്രി 7 മണിക്കാണ് പുറപ്പെടുക. ഞായറാഴ്ച …
രാജ്യത്ത് 24 മണിക്കൂറിനിടെ 4213 പേര്‍ക്ക് കൊവിഡ്; മൂന്നാംഘട്ട ലോക്‌ഡൗണും ഫലിക്കുന്നില്ലെന്ന് സൂചന
രാജ്യത്ത് 24 മണിക്കൂറിനിടെ 4213 പേര്‍ക്ക് കൊവിഡ്; മൂന്നാംഘട്ട ലോക്‌ഡൗണും ഫലിക്കുന്നില്ലെന്ന് സൂചന
സ്വന്തം ലേഖകൻ: മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കുയുള്ളപ്പോൾ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ കോവിഡ് കേസുകൾ 67,724 ആയി ഉയർന്നപ്പോൾ മരണം 2,215 ആയി. മഹാരാഷ്ട്രയ്ക്ക് പുറമേ രോഗവ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുകയാണ്. മരണം 200 ആയി. മൂന്നാംഘട്ട ലോക്‌ഡൗണും രാജ്യത്ത് …
മുഖ്യമന്ത്രിമാരുമായി ചർച്ച: ലോക്ക്ഡൌൺ പുനഃപരിശോധിക്കുമെന്ന് മോദി; പൊട്ടിത്തെറിച്ച് മമത
മുഖ്യമന്ത്രിമാരുമായി ചർച്ച: ലോക്ക്ഡൌൺ പുനഃപരിശോധിക്കുമെന്ന് മോദി; പൊട്ടിത്തെറിച്ച് മമത
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എവിടെയാണോ അവിടെ തുടരാനാണ് നമ്മള്‍ ആവര്‍ത്തിച്ചതെന്നും എന്നാല്‍ വീടുകളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. “നമ്മള്‍ എടുത്ത തീരുമാനം മാറ്റുകയോ പുനപരിശോധിക്കുകയോ വേണ്ടിയിരിക്കുന്നു. എന്നാല്‍ …
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്; വയനാട്ടിൽ 11 മാസമായ കുഞ്ഞിനും രോഗബാധ
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്; വയനാട്ടിൽ 11 മാസമായ കുഞ്ഞിനും രോഗബാധ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസർകോട് ജില്ലയിലുള്ള നാല് പേർക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ …
ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കേരളത്തിലേക്ക് ആദ്യ വണ്ടി ബുധനാഴ്ച ഡൽഹിയിൽ നിന്ന്
ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കേരളത്തിലേക്ക് ആദ്യ വണ്ടി ബുധനാഴ്ച ഡൽഹിയിൽ നിന്ന്
സ്വന്തം ലേഖകൻ: രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ഓൺലെെൻ ടിക്കറ്റ് ബുക്കിങ് ആറ് മണി മുതൽ തുടങ്ങി. ഇന്നു വെെകീട്ട് നാല് മുതലാണ് ഓൺലെെൻ ബുക്കിങ് ആരംഭിക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മേയ് 12 ചൊവ്വാഴ്‌ച (നാളെ) മുതലാണ് രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുക. റെയിൽവെ സ്റ്റേഷനുകളിൽ എത്താൻ പ്രത്യേക പാസ് ആവശ്യമില്ല, ഓൺലെെനായി …
സംസ്ഥാനത്ത് ഓൺലൈൻ ആപ്പ് വഴി മദ്യവിൽപ്പന? മദ്യശാലകൾ തുറക്കുന്നതിൽ തീരുമാനമായില്ല
സംസ്ഥാനത്ത് ഓൺലൈൻ ആപ്പ് വഴി മദ്യവിൽപ്പന? മദ്യശാലകൾ തുറക്കുന്നതിൽ തീരുമാനമായില്ല
സ്വന്തം ലേഖകൻ: ബെവ്ക്കോയിൽ നിന്നും ഓണ്‍ലൈൻ ടോക്കണിലൂടെ മദ്യവിൽപ്പനക്ക് സോഫ്റ്റുവയർ തയ്യാറാക്കാനുള്ള കമ്പനിയെ രണ്ടു ദിവസനത്തിനുള്ളിൽ കണ്ടെത്തും. ഒരു തവണ മദ്യം വാങ്ങിയ വ്യക്തിക്ക് അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യം വാങ്ങാൻ വിലക്കുള്ള രീതിയിലാണ് സോഫ്റ്റ് വെയറും ആപ്പും തയ്യാറാക്കുക. മദ്യശാലകൾ തുറക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് ബെവ്കോയുടെ …
കേരളത്തിന്റെ പ്രവാസി വരുമാനം 20% ഇടിയും; ബാധിക്കുക 1.25 ലക്ഷം കുടുംബങ്ങളെ
കേരളത്തിന്റെ പ്രവാസി വരുമാനം 20% ഇടിയും; ബാധിക്കുക 1.25 ലക്ഷം കുടുംബങ്ങളെ
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി കാരണം കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തല്‍. കൊവിഡിനു മുന്‍പ് തന്നെ 2400 കോടിയുടെ കുറവുണ്ടായിരുന്നു. പ്രതിസന്ധി വര്‍ധിക്കുകയാണെങ്കില്‍ 1.25 ലക്ഷം കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് സൂചന. ഇന്ത്യയിലെത്തുന്ന പ്രവാസി വരുമാനത്തിന്റെ 19 ശതമാനം കേരളത്തിലേക്കാണ്. 2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42535 കോടിയായിരുന്നു. …