1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിൽ പുതിയ ലോക്ക്ഡൌൺ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി
ബ്രിട്ടനിൽ പുതിയ ലോക്ക്ഡൌൺ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ ചട്ടങ്ങളിൽ നിബന്ധനകളോടെ ഇളവുകൾ പ്രഖ്യാപിച്ച ബ്രിട്ടനിൽ നിബന്ധനകൾക്ക് വ്യക്തതയായി. ട്രെയിനുകളിലും ബസുകളിലും സഞ്ചരിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. ആളുകൾ കൂട്ടമായി എത്തുന്ന സൂപ്പർ മാർക്കറ്റുകളിലും തിരക്കേറിയ കടകളിലും മാസ്ക് നിർബന്ധമാക്കും. സർക്കാർ ഇന്നലെ പുറത്തിറക്കിയ 50 പേജുള്ള സോഷ്യൽ ഡിസ്റ്റൻസിങ് മാർഗരേഖയിലാണ് ഈ നിർദേശം ഉള്ളത്. സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നീ …
യുഎസ് പൗരന്മാരായ മക്കളുള്ള എച്ച്1ബി വിസക്കാർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ തടസം; മക്കളെ കൂട്ടാൻ അനുമതിയില്ല
യുഎസ് പൗരന്മാരായ മക്കളുള്ള എച്ച്1ബി വിസക്കാർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ തടസം; മക്കളെ കൂട്ടാൻ അനുമതിയില്ല
സ്വന്തം ലേഖകൻ: എച്ച് 1 ബി വിസയിലെത്തി യുഎസില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ നിരവധി തടസ്സങ്ങള്‍. ജനനം കൊണ്ട് യുഎസ് പൗരന്മാരായ മക്കളുള്ള എച്ച് 1 ബി വിസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡുകാര്‍ക്കും രാജ്യം വിട്ട് യാത്ര ചെയ്യാനുള്ള അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വിദേശത്തുള്ള ഇന്ത്യക്കാരുടെയും …
ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് 3 വിമാനങ്ങൾ; 7 മലയാളികള്‍ കൂടി മരിച്ചു
ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് 3 വിമാനങ്ങൾ; 7 മലയാളികള്‍ കൂടി മരിച്ചു
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ പ്രവാസികളുമായി എത്തും. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ഇന്ന് വിമാനമുണ്ടാകും. ഗൾഫിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനമാണ് ഇന്ന് ദുബൈയിൽ നിന്ന് പുറപ്പെടുക. യുഎഇ …
കസാഖിസ്താനില്‍ കുടുങ്ങി 40 മലയാളി വിദ്യാര്‍ത്ഥികള്‍; അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യം
കസാഖിസ്താനില്‍ കുടുങ്ങി 40 മലയാളി വിദ്യാര്‍ത്ഥികള്‍; അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: കസാഖിസ്താനില്‍ കുടുങ്ങി 40 മലയാളി വിദ്യാര്‍ത്ഥികള്‍. നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. എംബസിയില്‍ നിന്നും അറിയിപ്പുകളൊന്നും കിട്ടുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. കസാഖിസ്താനിലെ അല്‍മാട്ടിയുലുള്ള കസഖ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയത്. 200 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ വീഡിയോയില്‍ പറയുന്നത്. കസാഖിസ്താനില്‍ കൊവിഡ് വ്യാപിച്ച …
വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിൽ 106 വിമാനങ്ങൾ; 31 എണ്ണം കേരളത്തിലേക്ക്, ഗള്‍ഫില്‍നിന്ന് 34 വിമാനങ്ങള്‍
വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിൽ 106 വിമാനങ്ങൾ; 31 എണ്ണം കേരളത്തിലേക്ക്, ഗള്‍ഫില്‍നിന്ന് 34 വിമാനങ്ങള്‍
സ്വന്തം ലേഖകൻ: ശനിയാഴ്ച മുതൽ ഈ മാസം 22 വരെ തുടരുന്ന രണ്ടാംഘട്ട വന്ദേ ഭാരത് ദൗത്യത്തിൽ 106 വിമാനങ്ങൾ ഉൾപ്പെടുത്തി. കേരളത്തിലേക്ക് 31 വിമാനങ്ങളാണ് ഉള്ളത്. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുകൾ നടത്തും. ജക്കാര്‍ത്ത, മനില, ക്വലാലംപൂര്‍, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്ക് സര്‍വ്വീസുണ്ട്. റഷ്യയിൽ നിന്ന് …
“ഇവർ നമ്മുടെ അഭിമാനം,” ലോക നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് കേരളത്തിന്റെ ആദരം
“ഇവർ നമ്മുടെ അഭിമാനം,” ലോക നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് കേരളത്തിന്റെ ആദരം
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് ലോകമാകെയുള്ള മലയാളി നഴ്സുമാരുടെ പ്രവർത്തനത്തിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിൽ നഴ്സുമാർ സ്തുത്യർഹമായ പങ്കാണു വഹിക്കുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും അവർക്ക് അവകാശപ്പെട്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ‌ സർക്കാർ വലിയ നിഷ്കർഷ പുലർത്തുന്നുണ്ട്. ഈ മഹാമാരിയെ ചെറുക്കുന്നതിൽ …
സംസ്ഥാനത്ത് ഇന്ന് 5 പേ‍ർക്ക് കൊവിഡ്; വ്യാപനം പുതിയ ഘട്ടത്തിലേക്ക്; 2 വയസുള്ള കുഞ്ഞിനും രോഗം
സംസ്ഥാനത്ത് ഇന്ന് 5 പേ‍ർക്ക് കൊവിഡ്; വ്യാപനം പുതിയ ഘട്ടത്തിലേക്ക്; 2 വയസുള്ള കുഞ്ഞിനും രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരോ ആളുകൾക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കൊവിഡ് രോഗികളിൽ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഉഴവൂർ …
പ്രവാസി മടക്കം: നെടുമ്പാശേരിയിൽ പഴുതുകൾ അടച്ച് പരിശോധന; എക്സിറ്റ് പാസിന് കർശന നിയന്ത്രണം
പ്രവാസി മടക്കം: നെടുമ്പാശേരിയിൽ പഴുതുകൾ അടച്ച്  പരിശോധന; എക്സിറ്റ് പാസിന് കർശന നിയന്ത്രണം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിനിടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി നെടുമ്പാശ്ശേരി വിമാനത്താവളം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ചെയ്ത് വിശദമായ വിവരങ്ങൾ ശേഖരിച്ച് അധികൃതർ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ മാത്രമാണ് പാസ് അനുവദിക്കുന്നത്. എന്നാൽ പാസ് നൽകിയാലും മുൻകൂട്ടി തീരുമാനിച്ച വാഹനത്തിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. യാത്ര ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന സ്ഥലത്തേക്ക് മാത്രം ആകണമെന്നും …
മെട്രോകളിൽ നിന്ന് കേരളത്തിലേക്ക് നോൺസ്റ്റോപ്പ് ട്രെയിനുകൾ വേണമെന്ന് ആവശ്യം; പാസ് നിർബന്ധം
മെട്രോകളിൽ നിന്ന് കേരളത്തിലേക്ക് നോൺസ്റ്റോപ്പ് ട്രെയിനുകൾ വേണമെന്ന് ആവശ്യം; പാസ് നിർബന്ധം
സ്വന്തം ലേഖകൻ: രാജ്യത്തെ വൻനഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിനിൽ സംസ്ഥാനത്ത് എത്തുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽനിന്ന് പാസുകൾ എടുക്കണം. ഒരു ടിക്കറ്റിൽ ഉള്ള എല്ലാവർ‍ക്കും ഗ്രൂപ്പായി പാസ് വാങ്ങണം. വരുന്നവർക്ക് 14 ദിവസം ഹോം ക്വാറന്റീൻ നിർബന്ധമാണ്. ഇതു പാലിച്ചില്ലെങ്കിൽ കോവിഡ് കേന്ദ്രത്തിലാക്കും– വാര്‍ത്താ സമ്മേളനത്തില്‍ …
ദുബായില്‍ മാളുകളും ഓഫീസുകളും തുറക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
ദുബായില്‍ മാളുകളും ഓഫീസുകളും തുറക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
സ്വന്തം ലേഖകൻ: ദുബായില്‍ റമസാനുശേഷം മാളുകളും ഓഫീസുകളും തുറക്കാന്‍ സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പ്രഖ്യാപിച്ചു. മാളുകള്‍ക്ക് കൂടുതല്‍ സമയം പ്രവര്‍ത്തിക്കാം. ഓഫീസുകളില്‍ നേരത്തേ അനുവദിച്ചിരുന്നത് പോലെ 30 ശതമാനം ജീവനക്കാര്‍ മാത്രമേ ഹാജരാകാന്‍ പാടുള്ളൂ. കൂടാതെ, സാധാരണ സമയം പോലെ പ്രവര്‍ത്തിക്കുകയും ചെയ്യാം. കടകളും മറ്റും രാവിലെ 10 മണി മുതല്‍ രാത്രി 10 …