സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക-ചൈന സംഘര്‍ഷം രൂക്ഷമായിരിക്കെ അമേരിക്കന്‍ നേതാക്കളുടെ ചൈനയ്‌ക്കെതിരെയുള്ള ആരോപണം തുടരുന്നു. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് ഒ ബ്രെയിന്‍ ആണ് ഇപ്പോള്‍ ചൈനയക്കെതിരെ ആരോപണം നടത്തിയത്. കൊറോണ വൈറസ് ഉത്ഭവത്തിന് ചൈനയ്ക്കാണ് ഉത്തരവാദിത്വം എന്നും കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ച വ്യാധികളാണ് ചൈനയില്‍ ഉത്ഭവിച്ചതെന്നും ഇതിന് …
സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടനയുടെ 73-ാമത് വാര്‍ഷിക കൂടിക്കാഴ്ച വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18-19 തിയ്യതികളിലായി നടക്കും. ഒപ്പം മാര്‍ച്ച് 22 ന് ലോകാരോഗ്യ സംഘടനയിലെ 35 എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗ മീറ്റിംഗ് മെയ് 22 ന് നടക്കും. ഈ കൂടിക്കാഴ്ചയില്‍ വെച്ച് ഇന്ത്യ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും. എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍പേര്‍സണ്‍ സ്ഥാനത്തേക്കാണ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ വിവിധ രാജ്യങ്ങളിലായി കുടുങ്ങിപ്പോയവരെ മടക്കി കൊണ്ടുവരുന്നതിനായുള്ള വന്ദേ ഭാരത് പദ്ധതിയുടെ ആദ്യ ഘട്ടം ഇന്ന് അവസാനിക്കുമ്പോൾ കേരളത്തിലേക്ക് ഇന്നെത്തുന്നത് രണ്ട് വിമാനങ്ങൾ. കുവൈത്തിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള വിമാനങ്ങൾ എത്തുന്നത് കരിപ്പൂർ വിമാനത്താവളത്തിലേക്കാണ്. ആകെ 307 പ്രവാസികളാണ് രണ്ട് ഫ്ലൈറ്റിലുമായി നാടണയുന്നത്. കൊറോണ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ ഉലയുന്ന രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരാൻ ഇരുപത് ലക്ഷം കോടിയുടെ പാക്കേജുമായി കേന്ദ്രസർക്കാർ. ഇന്നലെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൻ്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ ദില്ലിയിൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ചെറുകിട-ഇടത്തരം സംരഭകർ ഇതിനോടകം എടുത്ത വായ്പകൾക്ക് അടുത്ത ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതായും ധനമന്ത്രി അറിയിച്ചു. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെ പുതുക്കിയ വില പുറത്തുവിട്ട് ബവ്‌റിജസ് കോര്‍പറേഷന്‍. വിദേശ മദ്യത്തിന് 35 ശതമാനം വരെയും ബിയറിനും വൈനിനും പത്ത് ശതമാനവും നികുതി കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതോടെ ചില ബ്രാന്ഡുകളുടെ പുതിയ വില വിവരമാണ് ബവ്‌റിജസ് കോര്‍പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഹണിബീക്ക് 620 ആണ് പുതിയ …
സ്വന്തം ലേഖകൻ: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ 39-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ സണ്ണി ലിയോണിന് പിറന്നാളാശംസകള്‍ നിരന്തരം വന്നതിനു പിന്നാലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സണ്ണി ലിയോണ്‍ തന്നെ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് താരം ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. “എനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും …
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് അനുവാദം കൊടുത്ത് ട്വിറ്റര്‍. സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും കോവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷവും പല ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നും ട്വിറ്റര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ചില്‍ ആദ്യമായി ടെലിവര്‍ക്കിലേക്ക് മാറിയ കമ്പനികളിലൊന്നാണ് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ട്വിറ്റര്‍. ആ നയം …
സ്വന്തം ലേഖകൻ: ഐൽ ഐനിലെ മോർച്ചറിയിലുള്ള നാലു വയസുകാരൻ മലയാളി ബാലന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനാതെ കുടുംബം. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്–ദിവ്യ ദമ്പതികളുടെ മകൻ വൈഷ്ണവ് കൃഷ്ണദാസിന്റെ മൃതദേഹമാണ് കോവിഡ് –19 ലോക് ഡൗൺ കാരണം കുടുങ്ങിക്കിടക്കുന്നത്. രക്താർബുദം ബാധിച്ച് മരിച്ച മകൻ്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ ഏറെ വാതിലുകൾ മുട്ടിയെങ്കിലും തുറന്നില്ലെന്നു കൃഷ്ണദാസ് പറഞ്ഞു. …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചത്തത്തില്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. കോവിഡ് 19 നെതിരായ പരാട്ടത്തില്‍ രാജ്യം തോറ്റുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകള്‍ …