1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ്; ഏഴ് പേര്‍ മടങ്ങിയെത്തിയ പ്രവാസികൾ; ഞായറാഴ്ച പുറത്തിറങ്ങരുത്
സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ്; ഏഴ് പേര്‍ മടങ്ങിയെത്തിയ പ്രവാസികൾ; ഞായറാഴ്ച പുറത്തിറങ്ങരുത്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ നാല് പേർക്കും മുംബൈയിൽ നിന്നെത്തിയ രണ്ട് പേർക്കും പോസിറ്റീവാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ. വയനാട് അഞ്ച്, മലപ്പുറം നാല്, ആലപ്പുഴ രണ്ട്, കോഴിക്കോട് രണ്ട് കൊല്ലം, പാലക്കാട് കാസർകോട് ഒന്ന് …
ബാറുകള്‍ വഴി പാഴ്സൽ; തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക കൗണ്ടര്‍; അബ്‍കാരി ചട്ടത്തില്‍ ഭേദഗതി
ബാറുകള്‍ വഴി പാഴ്സൽ; തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക കൗണ്ടര്‍; അബ്‍കാരി ചട്ടത്തില്‍ ഭേദഗതി
സ്വന്തം ലേഖകൻ: ബാറുകളിൽ നിന്നും പാഴ്‍സലായി മദ്യം വിൽക്കുന്നതിനായി അബ്‍കാരി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനമിറങ്ങി. താൽക്കാലിക അനുമതി എന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണമെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ പാഴ്‍സല്‍ കൗണ്ടറിന് സർക്കാരിന് എപ്പോൾ വേണമെങ്കിലും അനുമതി നൽകാമെന്നാണ് വ്യവസ്ഥ. ഇതോടെ ബെവ്കോ ഔട്ട്‍ലെറ്റുകൾ തുറക്കുന്ന ദിവസം തന്നെ സംസ്ഥാനത്തെ 612 ബാറുകളിൽ നിന്നുള്ള പാഴ്‍സല്‍ കൗണ്ടറുകൾ …
കാര്‍ഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടി; സ്വാശ്രയ ഭാരത് പാക്കേജിന്റെ മൂന്നാം ഘട്ടവുമായി ധനമന്ത്രി
കാര്‍ഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടി; സ്വാശ്രയ ഭാരത് പാക്കേജിന്റെ മൂന്നാം ഘട്ടവുമായി ധനമന്ത്രി
സ്വന്തം ലേഖകൻ: സ്വാശ്രയ ഭാരത് പാക്കേജിന്റെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. പതിനൊന്ന് പദ്ധതികളാണ് ഇന്ന് പ്രഖ്യാപിച്ചത്. എട്ട് പ്രഖ്യാപനങ്ങള്‍ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഭരണപരമായ മാറ്റങ്ങള്‍ക്കായി മൂന്ന് പദ്ധതികളും കാര്‍ഷിക അനുബന്ധ മേഖലകള്‍, മൃഗസംരക്ഷണം, ഭക്ഷ്യസംസ്‌ക്കരണം എന്നിവയിലാണ് മറ്റ് പ്രഖ്യാപനങ്ങള്‍. ലോക്ക് ഡൗണ്‍ കാലത്ത് കേന്ദ്രം എടുത്ത നടപടികളും ധനമന്ത്രി വിശദീകരിച്ചു. …
ലോക്ക്ഡൌൺ കുരുക്കിൽ കുടുങ്ങിയ വിഷുച്ചിത്രങ്ങൾ കൂട്ടത്തോടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം റിലീസിന്
ലോക്ക്ഡൌൺ കുരുക്കിൽ കുടുങ്ങിയ വിഷുച്ചിത്രങ്ങൾ കൂട്ടത്തോടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം റിലീസിന്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ മറ്റ് വഴികൾ തേടുകയാണ് സിനിമാ നിർമ്മാതാക്കൾ. ചിത്രങ്ങൾ പരമാവധി പേരിൽ എത്തിക്കുന്നതിനായി ഓണ്‍ലൈന്‍ റിലീസിനാണ് നീക്കം. ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയുമാണ് തിയറ്ററുകളിൽ എത്തുന്നതിന് മുമ്പ് ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തുക. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റല്‍ റിലീസ് നടക്കുന്നത്. നവാഗതനായ നുരണിപ്പുഴ …
പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവ്: കേരളത്തെ തള്ളി കേന്ദ്രം; 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധം
പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവ്: കേരളത്തെ തള്ളി കേന്ദ്രം; 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധം
സ്വന്തം ലേഖകൻ: രാജ്യത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍. ഏഴ് ദിവസത്തെ നിരീക്ഷണം മതിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഇത് സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രം സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം വിദഗ്ദ സമിതിയാണ് പരിഗണിച്ചത്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ …
യുഎഇ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ നൽകി ആദരിച്ചവരിൽ മലയാളി ഡോക്ടറും
യുഎഇ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ നൽകി ആദരിച്ചവരിൽ മലയാളി ഡോക്ടറും
സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി യുഎഇ ഗവൺമെന്റ് ദുബായ് ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള 212 ഡോക്ടർമാർക്ക് സമ്മാനിച്ച 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചവരിൽ കാസർകോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ. സി.എച്ച്.അബ്ദുൽ റഹ്മാനും. കഴിഞ്ഞ 17 വർഷമായി യുഎഇയിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ദുബായ് ലത്തീഫാ …
വന്ദേഭാരത് മിഷൻ രണ്ടാം ഘട്ടം: എയർ ഇന്ത്യ ഷെ‍ഡ്യൂൾ പുറത്ത്; കൊച്ചിയിലേക്ക് 19 ​ഫ്ലൈറ്റുകൾ
വന്ദേഭാരത് മിഷൻ രണ്ടാം ഘട്ടം: എയർ ഇന്ത്യ ഷെ‍ഡ്യൂൾ പുറത്ത്; കൊച്ചിയിലേക്ക് 19 ​ഫ്ലൈറ്റുകൾ
സ്വന്തം ലേഖകൻ: കോവിഡിൽ കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള രണ്ടാംഘട്ടത്തിൽ കൊച്ചി അ‌ന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 19 ​ഫ്ലൈറ്റുകൾ. ഗൾഫിൽ നിന്ന് കൂടാതെ അ‌മേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സർവീസുകളുണ്ട്. മെയ് 16 മുതൽ ജൂൺ മൂന്ന് വരെയാണ് രണ്ടാംഘട്ടം. രണ്ടാംഘട്ടത്തിൽ എയർ ഇന്ത്യ എക്സ്പ്രസിനൊപ്പം എയർ ഇന്ത്യയും പ്രവാസികളെ കൊണ്ടുവരുന്ന …
ബ്രിട്ടനിൽ ലോക്ക്ഡൌൺ ഇളവുകൾ പ്രാബല്യത്തിൽ; വീടുകൾ മാറാനും വാങ്ങാനും വിൽക്കാനും അനുമതി
ബ്രിട്ടനിൽ ലോക്ക്ഡൌൺ ഇളവുകൾ പ്രാബല്യത്തിൽ; വീടുകൾ മാറാനും വാങ്ങാനും വിൽക്കാനും അനുമതി
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആറാഴ്ചയായി തുടരുന്ന ലോക്ഡൗൺ ചട്ടങ്ങളിൽ ഒട്ടേറെ ഇളവുകളാണ് ഇന്നു മുതൽ പ്രാബല്യത്തിൽ. വ്യായാമത്തിനായി യഥേഷ്ടം പുറത്തിറങ്ങാനും അകലം പാലിച്ച് പാർക്കിൽ സുഹൃത്തുക്കളോടു കൂട്ടുകൂടാനും ജനങ്ങൾക്ക് ഇപ്പോൾ അനുമതിയുണ്ട്. കൂടാതെ വീടുകൾ മാറാനും വാങ്ങാനും വിൽക്കാനും നാളെ മുതൽ സാധിക്കും. എസ്റ്റേറ്റ് ഏജൻസികൾക്കു തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതോടെ റിയൽ എസ്റ്റേറ്റ് മേഖല …
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷത്തിലേക്ക്; വൈറസ് പോകില്ലെന്ന് ഡബ്ലു.എച്ച്.ഒ
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷത്തിലേക്ക്; വൈറസ് പോകില്ലെന്ന് ഡബ്ലു.എച്ച്.ഒ
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം നാല്‍പ്പത്തിനാല് ലക്ഷത്തി ഇരുപത്തി രണ്ടായിരം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ എണ്‍പത്തി നാലായിരത്തിലേറെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അയ്യായിരത്തിലേറെ പേരാണ് മരിച്ചത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ മരണ നിരക്കില്‍ നേരിയ കുറവുണ്ടായെങ്കിലും അമേരിക്കയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെയും മരണപ്പെട്ടവരുടേയും കാര്യത്തില്‍ …
യുഎസിൽ ലോക്ക്ഡൌൺ നീക്കുന്ന കാര്യത്തിൽ കോർത്ത് ട്രംപും ഡോ. ഫൗച്ചിയും; രാജ്യം കടുത്ത ആശങ്കയിൽ
യുഎസിൽ ലോക്ക്ഡൌൺ നീക്കുന്ന കാര്യത്തിൽ കോർത്ത് ട്രംപും ഡോ. ഫൗച്ചിയും; രാജ്യം കടുത്ത ആശങ്കയിൽ
സ്വന്തം ലേഖകൻ: അമേരിക്കയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആണിക്കല്ലായി നിന്നത് സുപ്രസിദ്ധ എപ്പിഡമോളജിസ്റ്റ് ആയ ഡോ. ആന്റണി ഫൗച്ചി ആയിരുന്നു. കഴിഞ്ഞ ദിവസം വരെയും തന്റെ പ്രിയങ്കരനായിരുന്ന ലോകപ്രസിദ്ധ പകർച്ചവ്യാധി പ്രതിരോധ വിദഗ്ധൻ ഡോ. ഫൗച്ചിയുമായി പ്രസിഡന്റ് ട്രംപ് ഇടയുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. എത്രയും പെട്ടെന്ന് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കി, വ്യാപാരസ്ഥാപനങ്ങൾ പഴയപടി …