1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്സിറ്റിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബിൽ പാസാക്കി ഇരു സഭകളും; ഭേദഗതിയുമായി പ്രഭുസഭ
ബ്രെക്സിറ്റിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബിൽ പാസാക്കി ഇരു സഭകളും; ഭേദഗതിയുമായി പ്രഭുസഭ
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്‌ നടപ്പിലാക്കാൻ എട്ടു ദിവസം മാത്രം ശേഷിക്കെ ബ്രെക്സിറ്റ്‌ ബിൽ ഇരു സഭകളും പാസ്സാക്കി. നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കിയ ബിൽ പ്രഭുസഭ ഭേദഗതികളോടെ തിരിച്ചയയ്ക്കുകയായിരുന്നു. പ്രഭുസഭയുടെ അംഗീകാരത്തോടെ ബിൽ വീണ്ടും പാസായിരിക്കുകയാണ്. ജനുവരി 31 നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് പോകുന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ …
കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 17 ആയി; വുഹാനു പിന്നാലെ രണ്ടാമത്തെ നഗരവും അടച്ചു
കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 17 ആയി; വുഹാനു പിന്നാലെ രണ്ടാമത്തെ നഗരവും അടച്ചു
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. ചൈനയില്‍ കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച വുഹാന്‍ പ്രവിശ്യയിലാണ് മരണ സംഖ്യ 17 ആയത്. അതേസമയം 544 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. രോഗ വ്യാപനം തടയുന്നതിനായി പ്രദേശത്തെ പൊതു ഗതാഗത സംവിധാനങ്ങള്‍ താല്‍കാലികമായി നിര്‍ത്തലാക്കി. വുഹാനില്‍ നിന്നാണ് …
സൌദിയിലെ വിദേശികൾ അബ്ഷിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജവാസാത്ത് വിഭാഗം
സൌദിയിലെ  വിദേശികൾ  അബ്ഷിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജവാസാത്ത് വിഭാഗം
സ്വന്തം ലേഖകൻ: സൗദിയിലെ അബ്ഷിര്‍ പോര്‍ട്ടലില്‍ മുഴുവന്‍ വിദേശികളും രജിസ്റ്റര്‍ ചെയ്യണമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാകില്ല. 11 ദശലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. സൗദി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഇലക്ട്രോണിക് പോര്‍ട്ടലായ അബ്ഷിറില്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിദേശികള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജവാസാത്ത് വിഭാഗം …
ഉയ്ഗൂര്‍ മുസ്ലീം പീഡനം: ചൈനയെ പരസ്യമായി വിമർശിക്കാൻ പാകിസ്താന് സാധ്യമല്ലെന്ന് ഇമ്രാൻ ഖാൻ
ഉയ്ഗൂര്‍ മുസ്ലീം പീഡനം: ചൈനയെ പരസ്യമായി വിമർശിക്കാൻ പാകിസ്താന് സാധ്യമല്ലെന്ന് ഇമ്രാൻ ഖാൻ
സ്വന്തം ലേഖകൻ: ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീംങ്ങള്‍ നേരിടുന്ന പീഡനത്തില്‍ ചൈനയെ പരസ്യമായി എതിര്‍ക്കില്ലെന്ന് പാകിസ്താന്‍. ചൈനീസ് സര്‍ക്കാര്‍ പാകിസ്താനെ സഹായിക്കുന്നവരാണെന്നും അതിനാല്‍ ഈ വിഷയത്തിന് പ്രാധ്യാനം നല്‍കേണ്ടതില്ലെന്നുമാണ് തങ്ങളുടെ തീരുമാനമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ ‘ഫോറിന്‍ പോളിസി’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. “ചൈന ഞങ്ങളെ സഹായിച്ചവരാണ്. …
ദുബായ് മാരത്തോണ്‍ 2020: ദുബായിലെ പ്രധാന പാതകൾ വെള്ളിയാഴ്ച അടച്ചിടുമെന്ന് അറിയിപ്പ്
ദുബായ് മാരത്തോണ്‍ 2020: ദുബായിലെ പ്രധാന പാതകൾ വെള്ളിയാഴ്ച അടച്ചിടുമെന്ന്  അറിയിപ്പ്
സ്വന്തം ലേഖകൻ: വെള്ളിയാഴ്ച രാവിലെ നടക്കാനിരിക്കുന്ന ദുബായ് മാരത്തോണ്‍ 2020ന്റെ ഭാഗമായി പ്രധാന റോഡുകള്‍ അടച്ചിടും. മാരത്തോണ്‍ നടക്കുന്ന റോഡുകളുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. മാരത്തോണിനൊപ്പം. 10 കിലോമീറ്റര്‍ റോഡ് റേസ്, 4 കിലോമീറ്റര്‍ ഫണ്‍ റേസ് എന്നിവയും വെള്ളിയാഴ്ച നടക്കും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ …
കശ്മീർ പരാമർശം: ഇന്ത്യയെ അനുനയിപ്പിക്കാൻ അടിയന്തിര നടപടികളുമായി മലേഷ്യ; മുഖം തിരിച്ച് ഇന്ത്യ
കശ്മീർ പരാമർശം: ഇന്ത്യയെ അനുനയിപ്പിക്കാൻ അടിയന്തിര നടപടികളുമായി മലേഷ്യ; മുഖം തിരിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അനുകൂലമായി നിലപാടെടുത്തതിന് പിന്നാലെ ഇന്ത്യ പാമോയിൽ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തെല്ലൊന്നുമല്ല മലേഷ്യയെ വലച്ചത്. അവരെ സംബന്ധിച്ച് ഏറ്റവും കൂടുതൽ പാമോയിൽ വിൽക്കുന്നത് ഇന്ത്യയിലായിരുന്നു. ഇന്ത്യയിൽ നിന്ന് കൂടുതൽ പഞ്ചസാര ഇറക്കുമതി ചെയ്യാനാണ് തീരുമാനം. മലേഷ്യയിലെ എംഎസ്എം ഹോൾഡിങ്സ് ബെർഹാർഡ് 1.3 ലക്ഷം ടൺ പഞ്ചസാര വാങ്ങും. 49.20 …
കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. അമേരിക്ക, ദക്ഷിണ കൊറിയ, തായ്‍വാന്‍, ജപ്പാന്‍ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ലോക ആരോഗ്യ സംഘടന അറിയിച്ചു. ചൈനയില്‍ കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച വുഹാന്‍ പ്രവിശ്യയിലാണ് മരണ സംഖ്യ …
സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ; കൂടുതൽ മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ
സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ; കൂടുതൽ മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ: സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്‌സിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടുതൽ മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയേറ്റ ഫിലിപ്പീന്‍സ് യുവതിയെ ചികിത്സിച്ച മലയാളി നഴ്‌സുമാരെയാണ് നിരീക്ഷിച്ചുവരുന്നത്. ഇവരെ പ്രത്യേക മുറിയിലേക്ക് മാറ്റി. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലാണ് സംഭവം. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം …
ആംബുലൻസിന് വഴികാട്ടി ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നേടി ആറാം ക്ലാസുകാരൻ
ആംബുലൻസിന് വഴികാട്ടി ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നേടി ആറാം ക്ലാസുകാരൻ
സ്വന്തം ലേഖകൻ: രാജ്യത്തിന് മറക്കാനാവാത്ത കാഴ്ച സമ്മാനിച്ച ബാലനെ തേടി ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം. കർണാടകയിൽ കൃഷ്ണ നദി കരകവിഞ്ഞപ്പോൾ ആംബുലൻസിന് വഴികാട്ടാനായി സ്വന്തം സുരക്ഷ നോക്കാതെ മുന്നിലോടിയ ബാലനെ തേടിയാണ് വീണ്ടും അംഗീകാരം എത്തുന്നത്. മുൻപ് ധീരതയ്തക്ക് അംഗീകാരം നൽകി ആറാം ക്ലാസുകാരൻ വെങ്കിടേഷിനെ സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ പുരസ്കാരവും. …
നേപ്പാൾ റിസോർട്ട് ദുരന്തം; മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും
നേപ്പാൾ  റിസോർട്ട് ദുരന്തം; മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും
സ്വന്തം ലേഖകൻ: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ രാത്രി 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലും രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാളെ ഉച്ചയോടെ കോഴിക്കോട്ടും എത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോര്‍ക്ക വഴി പണം …