1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിർഭയ കേസ്: വധശിക്ഷയ്ക്ക് മുമ്പായി പ്രതികളുടെ അന്ത്യാഭിലാഷങ്ങൾ തിരക്കി അധികൃതർ
നിർഭയ കേസ്: വധശിക്ഷയ്ക്ക് മുമ്പായി പ്രതികളുടെ അന്ത്യാഭിലാഷങ്ങൾ തിരക്കി അധികൃതർ
സ്വന്തം ലേഖകൻ: ഫെബ്രുവരി ഒന്നിന് വധ ശിക്ഷ നടപ്പാക്കാൻ പോകുന്ന നിർഭയ കേസിലെ പ്രതികളോട് അന്ത്യാഭിലാക്ഷം തേടി ജയൽ അധികൃതർ. വ്യാഴാഴ്ചയാണ് നാല് പ്രതികളോടാണ് ജയിൽ അധികൃതർ അന്ത്യാഭിലാഷം ചോദിച്ചത്. എന്നാൽ ആരും ഒന്നും പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. നിയമപ്രകാരം വധശിക്ഷക്ക് വിധേയമാക്കുന്നതിന് മുമ്പ് പ്രതിക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കും. എപ്പോൾ എങ്ങിനെ വേണമെന്ന് അവര്‍ക്ക് …
മേഗന്റെ രാജകീയ പദവികൾ നീക്കം ചെയ്യുന്നതിൽ ആശയക്കുഴപ്പം; വിവാഹമോചനമെന്ന് അഭ്യൂഹം
മേഗന്റെ രാജകീയ പദവികൾ നീക്കം ചെയ്യുന്നതിൽ ആശയക്കുഴപ്പം; വിവാഹമോചനമെന്ന് അഭ്യൂഹം
സ്വന്തം ലേഖകൻ: ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കിളും പദവികൾ ഉപേക്ഷിച്ച് കൊട്ടാരം വിടുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചൂടൻ ചർച്ച. ഇരുവരും വിവാഹ മോചിതരാകാൻ പോകുകയാണോ എന്ന സംശയത്തിലേക്കാണെന്ന് ലോകമാധ്യമങ്ങള്‍ പറയുന്നു. കാരണം ബെക്കിങ്ഹാം കൊട്ടാരത്തിലെ ഒരു സ്ത്രീ രാജകീയ പദവികൾ ഉപേക്ഷിക്കുന്നത് വിവാഹ മോചനം നേടുമ്പോഴാണ്. മേഗന്റെ കാര്യത്തിൽ ഇത്തരം ഒരു നീക്കം …
പൗരത്വ ഭേദഗതിയ്ക്ക് സ്റ്റേയില്ല; മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി സുപ്രീം കോടതി
പൗരത്വ ഭേദഗതിയ്ക്ക് സ്റ്റേയില്ല; മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി സുപ്രീം കോടതി
സ്വന്തം ലേഖകൻ: പൗരത്വ നിയമഭേദഗതിയിൽ സമർപ്പിച്ച ഹരജികളിൽ മറുപടി നൽകുന്നതിന് കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി സുപ്രീം കോടതി. കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. സി.എ.എ കേസുകള്‍ ഹെെകോടതികള്‍ പരിഗണിക്കരുതെന്നും സുപ്രീംകോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ, അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. 144 …
“കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാത്ത രാജ്യങ്ങൾക്ക് നിലനിൽപ്പില്ല”: സത്യ നാദെല്ല
“കുടിയേറ്റക്കാരെ  സ്വാഗതം ചെയ്യാത്ത  രാജ്യങ്ങൾക്ക് നിലനിൽപ്പില്ല”: സത്യ നാദെല്ല
സ്വന്തം ലേഖകൻ: ഗ്ലോബല്‍ ടെക് ഇന്‍ഡസ്ട്രി വളര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. എന്താണ് തങ്ങളുടെ ദേശീയതാത്പര്യമെന്ന് എല്ലാ രാജ്യങ്ങളും പുനരാലോചിച്ചു കൊണ്ടിരിക്കുകയാണെന്നും നാദെല്ല കൂട്ടിച്ചേര്‍ച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ബ്ലൂംബെര്‍ഗ് ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫ് ജോണ്‍ മൈക്കല്‍ത്വയിറ്റിനോട് സംസാരിക്കുകയായിരുന്നു …
“പൗരസ്വാതന്ത്ര്യം അറബിക്കടലിൽ,” ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക്
“പൗരസ്വാതന്ത്ര്യം അറബിക്കടലിൽ,” ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക്
സ്വന്തം ലേഖകൻ: ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ജനാധിപത്യ സൂചികയിൽ പത്ത് പോയിന്റ് ഇടിഞ്ഞ് ഇന്ത്യ 51ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജ്യത്തെ പൗരസ്വാതന്ത്ര്യം നഷ്ടപ്പെട്ടതാണ് സൂചികയിൽ ഇന്ത്യ പിന്തള്ളപ്പെടാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മൊത്തം പട്ടികയിൽ പാകിസ്താൻ 4.25 എന്ന സ്‌കോറിൽ 108-ാം സ്ഥാനത്തും ശ്രീലങ്ക 6.27 സ്‌കോറോടെ 69-ാം സ്ഥാനത്തും …
പാകിസ്ഥാനിൽ ലൈംഗിക കുറ്റങ്ങളും വിവാഹ മോചനങ്ങളും ഉണ്ടാക്കുന്നത് ബോളിവുഡ്: ഇമ്രാന്‍ ഖാന്‍
പാകിസ്ഥാനിൽ ലൈംഗിക കുറ്റങ്ങളും വിവാഹ മോചനങ്ങളും ഉണ്ടാക്കുന്നത് ബോളിവുഡ്: ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകൻ: പാകിസ്ഥാനില്‍ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും വിവാഹ മോചനങ്ങള്‍ക്കും കാരണം ബോളിവുഡ് സിനിമകളാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനി കണ്ടന്‍റ് ഡെവലപേഴ്സിനോടും യൂട്യൂബേഴ്സിനോടും സംവദിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ഹിന്ദി സിനിമ മേഖലയായ ബോളിവുഡിനെ വിമര്‍ശിച്ചത്. ഹോളിവുഡിനെയും ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു. മൊബൈല്‍ ഫോണ്‍ വ്യാപിച്ചതോടെ കുട്ടികള്‍ക്ക് ഇന്നേവരെ ലഭിക്കാത്ത വിവരങ്ങളെല്ലാം ലഭിച്ചു. മനുഷ്യ …
നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം സംസ്ഥാന സർക്കാരിന്റെ ചെലവിൽ നാട്ടിലെത്തിക്കും
നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം സംസ്ഥാന സർക്കാരിന്റെ ചെലവിൽ നാട്ടിലെത്തിക്കും
സ്വന്തം ലേഖകൻ: നേപ്പാളില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോര്‍ക്ക വഴി പണം നല്‍കാമെന്ന ഉറപ്പ് നല്‍കിയത്. നോര്‍ക്ക സി.ഇ.ഒ ദല്‍ഹിയിലെ നോര്‍ക്ക ഉദ്യോഗസ്ഥരുമായും വിദേശകാര്യ മന്ത്രാലയവുമായും സംസാരിച്ചു. നേരത്തെ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചതായി വാര്‍ത്തകള്‍ …
കൂടത്തായി കൊലപാതകം: ഫ്‌ളവേഴ്‌സിന്റെ ‘കൂടത്തായ്’ സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ
കൂടത്തായി കൊലപാതകം:  ഫ്‌ളവേഴ്‌സിന്റെ ‘കൂടത്തായ്’ സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ
സ്വന്തം ലേഖകൻ: വിവാദമായ കൂടത്തായ് കൂട്ടകൊലപാതകം അടിസ്ഥാനമാക്കി ഫ്‌ളവേഴ്‌സ് ചാനല്‍ ആരംഭിച്ച കൂടത്തായ് സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. കേസിലെ മുഖ്യ സാക്ഷിയും പൊന്നാമറ്റം വീടിന്റെ അയല്‍വാസിയുമായ മുഹമ്മദ് ബാബയുടെ വാദം അംഗീകരിച്ചാണ് നടപടി. കേസന്വേഷണം പൂര്‍ത്തിയാവുകയോ വിചാരണ നടക്കുകയോ ചെയ്യുന്നതിന് മുന്‍പ് സിനിമയും സീരിയലും സംപ്രേഷണം ചെയ്താല്‍ കേസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും …
അജ്ഞാത ചൈനീസ് വൈറസ്: ജാഗ്രതാ നിർദേശം; കൊച്ചി വിമാനത്താവളത്തിൽ 28 യാത്രക്കാർക്ക് പരിശോധന
അജ്ഞാത ചൈനീസ് വൈറസ്: ജാഗ്രതാ നിർദേശം; കൊച്ചി വിമാനത്താവളത്തിൽ 28 യാത്രക്കാർക്ക് പരിശോധന
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ …
“വ്യോമമിത്ര,” ഇന്ത്യയുടെ സ്വപ്ന പദ്ധതി ഗഗൻ‌യാനിലെ ആദ്യ യാത്രക്കാരിയായ റോബോട്ട് സുന്ദരി
“വ്യോമമിത്ര,” ഇന്ത്യയുടെ സ്വപ്ന പദ്ധതി ഗഗൻ‌യാനിലെ ആദ്യ യാത്രക്കാരിയായ റോബോട്ട് സുന്ദരി
സ്വന്തം ലേഖകൻ: ഗഗന്‍യാന്റെ മനുഷ്യരില്ലാത്ത ആദ്യഘട്ട മിഷനില്‍ ബഹിരാകാശത്തേയ്ക്കു പറക്കുക ഒരു സ്ത്രീ ഹ്യൂമോയ്ഡ് ആയിരിക്കും. ബഹിരാകാശ യാത്രികരുമായുള്ള പേടകത്തിന്റെ യാത്രയ്ക്ക് മുന്നോടിയായി മനുഷ്യരില്ലാതെയുള്ള രണ്ടു മിഷനുകളിലാണ് ഈ സ്ത്രീ ഹ്യൂമനോയ്ഡ് ബഹിരാകാശ യാത്ര നടത്തുക. ബെംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വ്യോമമിത്ര …