1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ; നിത്യാനന്ദയെ കണ്ടെത്താൻ രാജ്യങ്ങളുടെ സഹായം തേടി ഇന്റർപോൾ
ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ; നിത്യാനന്ദയെ കണ്ടെത്താൻ രാജ്യങ്ങളുടെ സഹായം തേടി ഇന്റർപോൾ
സ്വന്തം ലേഖകൻ: ബലാത്സംഗ, ലൈംഗിക ആരോപണങ്ങളെത്തുടർന്ന് രാജ്യം വിട്ട സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയെ കണ്ടെത്താൻ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ച് ഇന്റർപോൾ. കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത് നിർബന്ധമാക്കുന്ന ബ്ലൂ കോർണർ നോട്ടീസ് നിത്യാനന്ദയ്‌ക്കെതിരെ ഇന്റർപോൾ പുറപ്പെടുവിച്ചു.ഗുജറാത്ത് പോലീസിന്റെ അഭ്യർഥന മാനിച്ചാണു നടപടി. സമീപ മാസങ്ങളിൽ, സ്ഥലം വെളിപ്പെടുത്താതെ വിചിത്രമായ അവകാശവാദകങ്ങളുമായി നടത്തുന്ന പ്രഭാഷണ …
നേപ്പാളിൽ മലയാളികളുടെ മരണ കാരണം ഹീറ്ററിലെ കാര്‍ബണ്‍ മോണോക്സൈഡ് എന്ന നിശ്ശബ്ദ കൊലയാളി?
നേപ്പാളിൽ മലയാളികളുടെ മരണ കാരണം ഹീറ്ററിലെ കാര്‍ബണ്‍ മോണോക്സൈഡ് എന്ന നിശ്ശബ്ദ കൊലയാളി?
സ്വന്തം ലേഖകൻ: നേപ്പാളില്‍ വിനോദസഞ്ചാരത്തിനെത്തിയ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യ മൂന്നുമക്കളും കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന റൂമിലെ ഹീറ്ററിലെ വിഷപുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഠ്മണ്ഡവിലെ …
ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വർധന ഉൾപ്പെടെ പുതിയ തൊഴില്‍ നയങ്ങളുമായി കിരീടാവകാശി
ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വർധന ഉൾപ്പെടെ പുതിയ തൊഴില്‍ നയങ്ങളുമായി കിരീടാവകാശി
സ്വന്തം ലേഖകൻ: ദുബായില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്‌കരണം വരുന്നു. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള വ്യവസ്ഥയ്ക്ക് അനുമതി നല്‍കി. തൊഴില്‍ നയങ്ങള്‍ നവീകരിക്കുന്നതിലൂടെ ദുബായിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ …
“തായ്‌ലന്‍ഡ് രാജഭരണത്തിന്റെ വേരറുക്കാൻ ശ്രമിക്കുന്ന ഇല്ല്യുമിനാറ്റി,” തായ് പ്രതിപക്ഷ പാര്‍ട്ടിയ്ക്ക് ശാപമോക്ഷം
“തായ്‌ലന്‍ഡ് രാജഭരണത്തിന്റെ വേരറുക്കാൻ ശ്രമിക്കുന്ന ഇല്ല്യുമിനാറ്റി,” തായ് പ്രതിപക്ഷ പാര്‍ട്ടിയ്ക്ക് ശാപമോക്ഷം
സ്വന്തം ലേഖകൻ: ഇല്യുമിനാറ്റി ബന്ധം ആരോപിച്ച് തായലന്‍ഡില്‍ നിരോധിച്ച പ്രതിപക്ഷ പാര്‍ട്ടിയായ ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡിനെ കുറ്റവിമുക്തമാക്കി കോടതി. തായ്‌ലന്‍ഡിലെ ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് എന്ന പ്രതിപക്ഷ പാര്‍ട്ടിയെയാണ് കോടതി കുറ്റവിമുക്തമാക്കിയിരിക്കുന്നത്. തായ്‌ലന്‍ഡിലെ രാജഭരണത്തെ വീഴ്ത്താന്‍ വേണ്ടി മിത്തിക്കല്‍ രഹസ്യ വിഭാഗമായ ഇല്യൂമിനാറ്റീസിന്റെ പിന്തുണയോടെയാണ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. തായ്‌ലന്‍ഡിലെ യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടന്ന് …
ബഗ്ദാദിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റാക്രമണം; നാശനഷ്ടങ്ങളില്ലെന്ന് റിപ്പോര്‍ട്ട്
ബഗ്ദാദിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റാക്രമണം;  നാശനഷ്ടങ്ങളില്ലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: ബഗ്ദാദിൽ യു.എസ് എംബസിയെ ലക്ഷ്യം വെച്ച് വീണ്ടും റോക്കറ്റാക്രമണം. എംബസി ഉൾപ്പെടെ തന്ത്രപ്രധാന കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിൽ മൂന്നു റോക്കറ്റുകൾ പതിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. മൂന്ന് കത്സൂയ റോക്കറ്റുകളിൽ രണ്ടെണ്ണം അമേരിക്കൻ എംബസിക്കു സമീപമാണ് പതിച്ചത്. ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലയെ തുടർന്ന് ബഗ്ദാദിലെ യു.എസ് …
ചൈനയിലെ അജ്ഞാത വൈറസ് ബാധ: കൊച്ചി ഉൾപ്പെടെ വിമാനത്താ വളങ്ങളില്‍ പരിശോധന
ചൈനയിലെ അജ്ഞാത വൈറസ് ബാധ: കൊച്ചി ഉൾപ്പെടെ വിമാനത്താ വളങ്ങളില്‍ പരിശോധന
സ്വന്തം ലേഖകൻ: ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നതോടെ ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അടിയന്തര യോഗം വിളിച്ചു. ബുധനാഴ്ച യോഗം ചേരാനാണ് തീരുമാനം. സാര്‍സിന് സമാനമായ വൈറസ് ചൈനക്ക് പുറത്തേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്) സാമ്യതയുള്ളതാണ് അധികൃതരെ …
നേപ്പാളിൽ മലയാളികളുടെ കൂട്ടമരണം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നോർക്കയോട് മുഖ്യമന്ത്രി
നേപ്പാളിൽ മലയാളികളുടെ കൂട്ടമരണം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നോർക്കയോട്  മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: തിരുവനന്തപുരം: നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സർക്കാർ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി അഗാധമായ …
നേപ്പാളില്‍ എട്ട് മലയാളി വിനോദ സഞ്ചാരികൾ റിസോർട്ടിൽ മരിച്ച നിലയില്‍; നാലു പേർ കുട്ടികൾ
നേപ്പാളില്‍ എട്ട് മലയാളി വിനോദ സഞ്ചാരികൾ റിസോർട്ടിൽ മരിച്ച നിലയില്‍; നാലു പേർ കുട്ടികൾ
സ്വന്തം ലേഖകൻ: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി. ദമനിലെ റിസോര്‍ട്ട് മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരെ ഹെലികോപ്റ്ററില്‍ അശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. മരിച്ചവരില്‍ രണ്ട് ദമ്പതികളും നാലുകുട്ടികളുമാണുള്ളത്. തണുപ്പകറ്റാന്‍ …
“ഇത് നിർണായകം,” പൗരത്വ ഭേദഗതിക്കെതിരെ ഹർജി നല്‍കിയ കേരളത്തെക്കുറിച്ച് ടൈം മാഗസിന്‍
“ഇത് നിർണായകം,” പൗരത്വ ഭേദഗതിക്കെതിരെ ഹർജി നല്‍കിയ കേരളത്തെക്കുറിച്ച് ടൈം മാഗസിന്‍
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയ കേരളത്തിന്റെ നടപടിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനവുമായി ടൈം മാഗസിന്‍. ഭേദഗതിക്കെതിരെ കേരളം നല്‍കിയിട്ടുള്ള ഹരജിയിലെ വിവിധ വശങ്ങള്‍ കൃത്യമായി വിശദീകരിക്കുന്ന ലേഖനത്തില്‍ ഭേദഗതിയുടെയും പ്രതിഷേധങ്ങളുടെയും നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘നിര്‍ണായക നിമിഷം: വിവാദമായ ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന ഒരു സംസ്ഥാനത്തിന്റെ …
“മാപ്പ് പറയില്ല,” വിവാദമായ പെരിയാര്‍ പരാമര്‍ശത്തില്‍ ഉറച്ച നിലപാടുമായി രജനീകാന്ത്
“മാപ്പ് പറയില്ല,” വിവാദമായ പെരിയാര്‍ പരാമര്‍ശത്തില്‍ ഉറച്ച നിലപാടുമായി രജനീകാന്ത്
സ്വന്തം ലേഖകൻ: പെരിയാറിനെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ രജനീകാന്ത്. പെരിയാറിനെ അപമാനിച്ചതില്‍ രജനീകാന്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട്‌ വിവിധ സംഘടനകള്‍ തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. പെരിയാര്‍ വിഷയത്തില്‍ തെറ്റായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും നടന്ന കാര്യങ്ങള്‍ മാത്രമാണ് പ്രസംഗത്തില്‍ വ്യക്തമാക്കിയതെന്നും രജനീകാന്ത് പറഞ്ഞു. അക്കാലത്ത് …