സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എത്ര പ്രതിഷേധങ്ങള്‍ ഉണ്ടായാലും നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ. പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വ നിയമത്തെ സംബന്ധിച്ച് നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ഷാ പറഞ്ഞു. ലഖ്‌നൗവില്‍ ബി.ജെ.പി സംഘടിപ്പിച്ച പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി …
സ്വന്തം ലേഖകൻ: രാജകുടുംബത്തിന്റെ ഭാഗമാകുകയെന്നത് ലോകത്തെ പെൺകുട്ടികളുടെ സ്വപ്നമായിരിക്കുമ്പോൾ അത് വലിച്ചെറിഞ്ഞ് പോകുന്നതിൽ മകളെ കുറ്റപ്പെടുത്തി മേഗന്റെ പിതാവ്.എല്ലാം പണത്തിന് വേണ്ടിയാണെന്ന് താൻ സംശയിക്കുന്നുവെന്നാണ് മകൾക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് തോമസ് മെർക്കലിന്റെ വെളിപ്പെടുത്തൽ. എല്ലാ പെണ്‍കുട്ടികളും രാജകുമാരിയായി ജീവിക്കാൻ ഇഷ്ടപ്പെടുമ്പോൾ ആ പദവി ലഭിച്ചിട്ടും വലിച്ചെറിയുകയാണ് മേഗനെന്ന് തോമസ് കുറ്റപ്പെടുത്തുന്നു. തനിക്ക് വളരെ നിരാശയുണ്ടാക്കിയ തീരുമാനമാണിതെന്നും …
സ്വന്തം ലേഖകൻ: അബദ്ധത്തില്‍ ഇറാന്‍ സൈന്യം വെടിവെച്ചുവീഴ്ത്തിയ യുക്രെയ്ന്‍ വിമാനത്തിലെ 11 പേരുടെ മൃതദേഹങ്ങള്‍ തലസ്ഥാനമായ കിയവിലെത്തിച്ചു. ഒമ്പതു വിമാനജീവനക്കാരുടെയും രണ്ടു യാത്രക്കാരുടെയും മൃതദേഹങ്ങളാണ് എത്തിച്ചത്. ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ക്ക് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി, പ്രധാനമന്ത്രി ഒലക്‌സി ഗൊഞ്ചറുക് ഉള്‍പ്പെടെയുള്ള ഉന്നതര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങളേറ്റുവാങ്ങിയ യുക്രെയ്ന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് ജീവനക്കാരില്‍ …
സ്വന്തം ലേഖകൻ: ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് അയല്‍രാജ്യങ്ങളിലേക്കും പടരുന്നു. ഏറ്റവും ഒടുവിലായി ദക്ഷിണ കൊറിയയിലാണ് കൊറോണ വൈറസ് രോഗബാധ സ്ഥിതീകരിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ച ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തിയ ദക്ഷിണ കൊറിയന്‍ പൗരനാണ് രോഗബാധ സ്ഥിതീകരിച്ചിരിക്കുന്നത്. ഇതിനു മുമ്പേ തായ്‌ലന്റിലും ജപ്പാനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ വുഹാന്‍ സിറ്റിയില്‍ ആണ് കൊറോണ വൈറസ് …
സ്വന്തം ലേഖകൻ: യു.എ.ഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധി ഇനി ഇന്ത്യയിൽ നടപ്പാക്കും. ഇത് സംബന്ധിച്ച് കേന്ദ്ര നിയമകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ പണമിടപാട് കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാലും യു.എ.ഇ കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടില്‍ നടപ്പാകും. യു.എ.ഇയിലെ കോടതികളുടെ വിധികള്‍ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് …
സ്വന്തം ലേഖകൻ: അപകടങ്ങളുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ സജ്ജീകരിക്കുന്ന സൈറണ്‍ കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തന സജ്ജമായി. ഇതിന്റെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നതിനായി ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സൈറണ്‍ മുഴക്കി പരിശോധിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സൈറണുകള്‍ സജ്ജീകരിക്കുന്നത്. ഓരോ …
സ്വന്തം ലേഖകൻ: സൗദിയില്‍ വരും ദിവസങ്ങളിലും ശൈത്യം കഠിനമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ചില മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തും. പൊടിക്കാറ്റിനും, മഞ്ഞ് വീഴ്ചക്കും നേരിയ മഴക്കും സധ്യതയുണ്ട്. ചൊവ്വാഴ്ച മുതല്‍ അടുത്ത വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില കുറയുന്നത് തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം …
സ്വന്തം ലേഖകൻ: മംഗളൂരു വിമാനത്താവളത്തിന് പുറത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് കണ്ടെത്തി. ടെര്‍മിനല്‍ കെട്ടിടത്തിന് മുന്നിലാണ് ബാഗ് കണ്ടെത്തിയത്. ബാഗ് ഉപേക്ഷിച്ചയാളെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അലെര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സിഐഎസ്എഫ് ജീവനക്കാര്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബോംബ് സ്ക്വാഡിനെ …
സ്വന്തം ലേഖകൻ: രാജ്യത്തെ സമ്പത്ത് മുഴുവന്‍ കുമിഞ്ഞു കൂടിയിരിക്കുന്നത് ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്‌സ്ഫാം പഠനം. 70ശതമാനം ദരിദ്രരുടെ കൈയിലുള്ള അത്രയും പണം ഒരു ശതമാനം സമ്പന്നരുടെ കെവശമുണ്ടെന്നാണ് പഠനം പറയുന്നത്. വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ ഭാഗമായി ഓക്‌സ്ഫാം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന ലിംഗ അസമത്വത്തിലേക്കും വിരല്‍ ചുണ്ടുന്നതാണ് …
സ്വന്തം ലേഖകൻ: കേരളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം നിലവില്‍ നടക്കുന്ന സെന്‍സസുമായി സഹകരിക്കും. സെന്‍സസ് ഡയരക്ടറെ ഇക്കാര്യം അറിയിക്കും. തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിച്ചിട്ടില്ല. എന്നാല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ഓഡിനന്‍സില്‍ …