സ്വന്തം ലേഖകൻ: വിദേശയാത്രക്കാര്‍ക്ക് നികുതിയില്ലാതെ വാങ്ങാവുന്ന മദ്യത്തിന്റെ അളവ് വെട്ടിചുരുക്കാനൊരുങ്ങി കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ്. നിലവില്‍ വിദേശയാത്രികര്‍ക്ക് രണ്ട് കുപ്പി മദ്യവും, 200 സിഗരറ്റ് പാക്കറ്റുകളുമാണ് ഡ്യൂട്ടി ഫ്രീയായി വാങ്ങാന്‍ കഴിയുന്നത്. ഇത് നേര്‍പകുതിയാക്കി വെട്ടിച്ചുരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാണിജ്യ വകുപ്പിന്റെ നിര്‍ദേശത്തിന് ധനകാര്യ വകുപ്പ് പച്ചകൊടി കാണിച്ചാല്‍ ഒരാള്‍ക്ക് ഒരു മദ്യകുപ്പിയും, 100 …
സ്വന്തം ലേഖകൻ: ബിജെപി നേതാക്കള്‍ അടക്കം നിരന്തരം ആരോപിക്കുന്ന ടുക്ഡേ ടുക്ഡേ ഗ്യാങ് ആരാണെന്ന ചോദ്യത്തിന് വിവരാവകാശത്തിലൂടെ മറുപടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലും ബിജെപിയുടെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ പ്രയോഗിച്ച് കണ്ട ടുക്ഡേ ടുക്ഡേ ഗ്യാങ് ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ ചോദ്യത്തിനാണ് ഉത്തരം ലഭിച്ചിരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സാകേത് ഗോഖലെ 2019 ഡിസംബര്‍ …
സ്വന്തം ലേഖകൻ: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും രാജകീയ പദവികള്‍ ഉപേക്ഷിക്കുമെന്ന് ബക്കിങാം കൊട്ടാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇരുവരും രാജകീയപദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചു. മാസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കും, അടുത്തിടെ നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനമെന്ന് എലിസബത്ത് രാജ്ഞി പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഐഎസ് സേനയുടെ ഏറ്റവും ‘വലിയ’ ഭീകരനെ അറസ്റ്റ് ചെയ്‌തെങ്കിലും കൊണ്ടുപോവാനാവാതെ കുഴങ്ങി ഇറാഖി സേന. 250 കിലോഗ്രാം തൂക്കമുള്ള അബു അബ്ദുള്‍ ബാരിയാണ് ഇറാഖ് സേനയെ അല്‍പനേരത്തേക്കെങ്കിലും വലച്ചത്. മൊസൂളില്‍ നിന്നാണ് ഇറാഖിന്റെ സ്വാറ്റ് ടീം അബു അബ്ദുള്‍ ബാരിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ 250 കിലോഗ്രാം ഭാരമുള്ള ഭീകരനെ പോലീസ് കാറില്‍ …
സ്വന്തം ലേഖകൻ: ഐസ് ഹോക്കി കളിക്കാന്‍ ആഗ്രഹിച്ച സിറിയന്‍ അഭയാര്‍ത്ഥി ബാലന് കാനഡ നല്‍കിയ സമ്മാനങ്ങള്‍ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങള്‍. യെമന്‍ എന്ന സിറിയന്‍ അഭയാര്‍ത്ഥി ബാലന്‍റെ ദീര്‍ഘനാളായുള്ള ആഗ്രഹമായിരുന്നു ഐസ് ഹോക്കി കളിക്കണമെന്നുള്ളത്. എന്നാല്‍ ഐസ് ഹോക്കിക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനുള്ള പണം കണ്ടെത്താന്‍ യെമന്‍റെ രക്ഷിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. യെമനെ കുറിച്ച് മുഹമ്മദ്ലില എന്ന …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിക്കുമ്പോൾ ലോകത്ത് അവശേഷിക്കുന്ന അപൂർവ വൃക്ഷങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് അധികൃതർ. തീ പടർന്നപ്പോൾ തന്നെ സ്വീകരിച്ച മുൻകരുതലാണ് ഇൗ മരങ്ങളെ രക്ഷിക്കാനായത്. തീ പടർന്നപ്പോൾ സിഡ്നിക്കു പടിഞ്ഞാറുള്ള നീല മലകൾക്കരികെ ആർത്തുവളർന്നു നിന്ന ഒരു കൂട്ടം മരങ്ങളുടെ അടുത്തേയ്ക്ക് അഗ്നിരക്ഷാപ്രവർത്തകർ പാഞ്ഞെത്തിയത്. കഷ്ടിച്ച് 200 എണ്ണം വരുന്ന …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്സാപ്പിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചു. വാട്സാപ്പിലൂടെ ഫൊട്ടോയും വീഡിയോകളും ശബ്ദ സന്ദേശങ്ങളും കൈമാറാൻ സാധിക്കുന്നില്ല. സ്റ്റാറ്റസ് അപ്ഡേഷനും നിലച്ചതായി റിപ്പോർട്ടുകളുണ്ട്. പലപ്രദേശങ്ങളിൽ നിന്നും സമാനമായ പരാതികൾ ഉയർന്ന് കേൾക്കുന്നുണ്ട്. ട്വിറ്ററിലൂടെയാണ് ഈ പ്രശ്നം പലരും ഡിജിറ്റൽ ലോകത്തെ അറിയിച്ചിരിക്കുന്നത്. സെർവറിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് കരുതുന്നത്. …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഒരു ബില്ലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഗവര്‍ണറുടെ വാദം. സര്‍ക്കാരുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനം. …
സ്വന്തം ലേഖകൻ: ചൈനീസ് പ്രിസിഡന്റ് ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്ത് ഫെയ്‌സ്ബുക്ക് പുലിവാല് പിടിച്ചു. ബെര്‍മീസ് ഭാഷയിലുള്ള പോസ്റ്റിലെ ഷി ജിന്‍പിങിന്റെ പേരിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ സ്ഥാനത്താണ് തെറി പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ഫെയ്‌സ്ബുക്ക് മാപ്പ് പറഞ്ഞു. സാങ്കേതിക പിഴവാണെന്നാണ് അവരുടെ വിശദീകരണം. ഷി ജിന്‍പിങിന്റെ മ്യാന്‍മാര്‍ സന്ദര്‍ശന വേളയിലാണ് സംഭവം. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം …
സ്വന്തം ലേഖകൻ: കൊച്ചി മെട്രോയുടെ തൂണിനിടയിൽ കുടങ്ങിയ പൂച്ചയെ രക്ഷിക്കാൻ തീവ്ര പരിശ്രമം നടത്തി ഫയർഫോഴ്‌സ്. മെട്രോ അധികൃതരും ഫയർഫോഴ്‌സും ചേർന്നാണ് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. കൊച്ചി വെെറ്റില വെൽകെയർ ആശുപത്രിക്ക് സമീപമാണ് പൂച്ച മെട്രോ ട്രാക്കിനിടയിൽ കുടുങ്ങിയത്. രണ്ട് മണിക്കൂർ നീണ്ട തീവ്ര പരിശ്രമത്തിനൊടുവിലാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. മെട്രോ പില്ലറിന് മുകളിലായി ട്രാക്കിനോട് …