1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറി ജോൺസൺ; ബ്രെക്സിറ്റ് ഡിസംബർ 31 ന്
ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറി ജോൺസൺ; ബ്രെക്സിറ്റ് ഡിസംബർ 31 ന്
സ്വന്തം ലേഖകൻ: ബ്രിട്ടന്റെയും ബ്രെക്‌സിറ്റിന്റെയും ഭാവിനിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയത്തിലേക്ക്. ബോറിസ് ജോണ്‍സണെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതോടെ ബ്രിട്ടണ്‍ 2020 ജനുവരി 31-നുതന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് പോകാന്‍ വഴിയൊരുങ്ങി. 650 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 326 സീറ്റ് വേണ്ടിടത്താണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 364 സീറ്റ് …
“ഇന്ത്യൻ ഗ്രെറ്റ ട്യുൻബെർഗ്,” മാഡ്രിഡ് കാലാവസ്ഥാ ഉച്ചകോടിയിൽ മണിപ്പൂരുകാരി 8 വയസുകാരി താരം
“ഇന്ത്യൻ ഗ്രെറ്റ ട്യുൻബെർഗ്,” മാഡ്രിഡ് കാലാവസ്ഥാ ഉച്ചകോടിയിൽ മണിപ്പൂരുകാരി 8 വയസുകാരി താരം
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ലിസിപ്രിയ കാംഗുജമാണ് സ്പാനിഷ് മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. കാലാവസ്ഥാ മാറ്റത്തിൽ നിന്നു ലോകത്തെ രക്ഷിക്കാൻ വീറോടെ പൊരുതുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന് ഒരു ഇന്ത്യൻ കൂട്ടുകാരിയെന്നാണ് റിപ്പോർട്ടുകൾ ഈ കൊച്ചു മിടുക്കിയെ വിശേഷിപ്പിക്കുന്നത്. “ഇതാ തെക്കു നിന്നൊരു ഗ്രേറ്റ… ഈ മിടുക്കിയുടെ പ്രസംഗം കേട്ടിട്ട് പ്രായം …
പൌരത്വ ബിൽ പ്രക്ഷോഭത്തിൽ ഇളകി മറിഞ്ഞ് രാജ്യം; ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലേക്കില്ല
പൌരത്വ ബിൽ പ്രക്ഷോഭത്തിൽ ഇളകി മറിഞ്ഞ് രാജ്യം; ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലേക്കില്ല
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇന്ത്യ സന്ദർശിക്കാനുള്ള നീക്കത്തിൽ നിന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പിന്മാറി. അസം തലസ്ഥാനമായ ഗുവാഹതിയിൽ നടക്കുന്ന വാർഷിക ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ ഡിസംബർ 15-ന് ആബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി. എന്നാൽ, അസമിലുടനീളം പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ ആബെ ഇന്ത്യാ …
25,000 ചതുരശ്ര കിലോമീറ്ററിൽ സോളാര്‍ പാടം! അമേരിക്ക മുഴുവന്‍ സൗരോര്‍ജം എത്തിക്കാൻ ഇലോണ്‍ മസ്‌ക്
25,000 ചതുരശ്ര കിലോമീറ്ററിൽ സോളാര്‍ പാടം! അമേരിക്ക മുഴുവന്‍ സൗരോര്‍ജം എത്തിക്കാൻ ഇലോണ്‍ മസ്‌ക്
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ഏകദേശം 25,000 ചതുരശ്ര കിലോമീറ്ററിൽ അധികം വരുന്ന മരുഭൂമി പ്രദേശത്ത് സോളാര്‍ പാടം സ്ഥാപിച്ചാൽ അമേരിക്ക മുഴുവൻ ആവശ്യമായ ഊർജം നല്‍കാൻ ആവുമെന്ന് ഇലോണ്‍ മസ്‌ക്. സൗരോര്‍ജത്തിന്റെ കാര്യക്ഷമത ബില്‍ ഗേറ്റ്‌സ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ട്രീ ഹഗ്ഗറിന്റെ ലേഖനത്തിന് ട്വിറ്ററില്‍ മറുപടി പറയുകയായിരുന്നു മസ്‌ക്. ബില്‍ഗേറ്റ്‌സിന് ഇക്കാര്യത്തില്‍ തെറ്റ് പറ്റിയിരിക്കുന്നു. …
കുറ്റവാളികളും കുറ്റകൃത്യങ്ങളുമില്ലാതെ നെതർലൻഡ്സ്; ജയിലുകൾ അടച്ചുപൂട്ടി ഡച്ച് സർക്കാർ
കുറ്റവാളികളും കുറ്റകൃത്യങ്ങളുമില്ലാതെ നെതർലൻഡ്സ്; ജയിലുകൾ അടച്ചുപൂട്ടി ഡച്ച് സർക്കാർ
സ്വന്തം ലേഖകൻ: ഒരു മനുഷ്യനെ തെറ്റ് ചെയ്‍തതിന്‍റെ പേരിൽ കുറ്റവാളിയായി മുദ്രകുത്തി ഒരുപാട് കാലം ജയിലിലടക്കുന്നതിന് പകരം സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനം ഉണ്ടാക്കി കൊടുക്കുകയാണ് നെതർലൻഡ്സിന്റെ നയം. നെതർലാൻഡിൽ ആവശ്യമുണ്ടെങ്കിൽ മാത്രം ആളുകളെ ജയിലിലടയ്ക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. കുറ്റവാളികളെ ജയിലിൽ അടച്ചതുകൊണ്ടുമാത്രം സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നില്ല. മറിച്ച് കുറ്റകൃത്യത്തിനുള്ള പ്രവണതയെയാണ് തിരുത്തേണ്ടതെന്ന് അവിടത്തെ സർക്കാർ …
യുഎഇയിൽ ചില മേഖലകളിൽ 2020 മുതൽ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്
യുഎഇയിൽ ചില മേഖലകളിൽ 2020 മുതൽ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: യുഎഇയിൽ ചില മേഖലകളിൽ 2020 മുതൽ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. പ്രശസ്ത ജോബ്സ് ആൻഡ് റിക്രൂട്ട്മെന്‍റ് കൺസട്ടൻസിയായ കൂപ്പർ ഫിച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മാന്ദ്യത്തെ അതിജീവിക്കുന്ന സമ്പദ് വ്യവസ്ഥ കൂടുതൽ ജോലി സ്ഥിരത നൽകുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇൻവെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ്, മാനുഫാക്ചറിങ്, ടെക്നോളജി ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ മേഖലകളിലാണ് ശമ്പള …
തെരഞ്ഞെടുപ്പ് ചൂടിൽ ബ്രിട്ടൻ; ബ്രിട്ടന്റേയും ബ്രെക്സിറ്റിന്റേയും ഭാവി തീരുമാനിക്കുന്ന ജനവിധി ഇന്ന്
തെരഞ്ഞെടുപ്പ് ചൂടിൽ ബ്രിട്ടൻ; ബ്രിട്ടന്റേയും ബ്രെക്സിറ്റിന്റേയും ഭാവി തീരുമാനിക്കുന്ന ജനവിധി ഇന്ന്
സ്വന്തം ലേഖകൻ: ബ്രെക്‌സിറ്റിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിനാണ് ബ്രിട്ടൻ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന മത്സരം. ഡിസംബർ 12 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജനുവരി അവസാനം ബ്രെക്‌സിറ്റ് നടപ്പിലാക്കും എന്നാണ് ബോറിസ് ജോണ്‍സന്റെ വാഗ്ദാനം. എന്നാല്‍ ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിച്ചാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ …
ഗതാഗത മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി സൌദി; ജിദ്ദ-റിയാദ് റെയില്‍ പാത യാഥാർഥ്യമാകും
ഗതാഗത മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി സൌദി; ജിദ്ദ-റിയാദ് റെയില്‍ പാത യാഥാർഥ്യമാകും
സ്വന്തം ലേഖകൻ: സൌദിയില്‍ ഗതാഗത മേഖലയില്‍ വന്‍ പദ്ധതികള്‍ക്കാണ് ഗതാഗത മന്താലാലയം തയ്യാറെടുക്കുന്നത്. റോഡുകളിലെ സുരക്ഷയും, ഗുണമേന്മയും വർധിപ്പിക്കുക, ജിദ്ദ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കുക, റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് വികസനം, മറ്റു എയര്‍പോര്‍ട്ടുകളില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് അടുത്ത വർഷം ഗതാഗത മന്ത്രാലയം മുന്‍ഗണന നല്‍കും. ജിദ്ദ-റിയാദ് …
ആദ്യ ശമ്പളം രണ്ടു മാസത്തിനുള്ളിൽ നൽകണം; വേതന നിയമം കർശനമാക്കി കുവൈത്ത്
ആദ്യ ശമ്പളം രണ്ടു മാസത്തിനുള്ളിൽ നൽകണം; വേതന നിയമം കർശനമാക്കി കുവൈത്ത്
സ്വന്തം ലേഖകൻ: തൊഴിലാളിയുടെ ആദ്യ ശമ്പളം ജോലിയിൽ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളിൽ നൽകണമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി. ശമ്പളം ബാങ്ക് അകൗണ്ടിലേക്കു മാറ്റുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്നതിനായാണ് രണ്ടു മാസം കാലാവധി നൽകിയതെന്നും അതോറിറ്റി വ്യക്തമാക്കി. വിദേശത്തുനിന്ന് പുതുതായി കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിച്ചു രണ്ട് മാസത്തിനകം നിർബന്ധമായും ശമ്പളം നൽകണമെന്ന് വ്യകതമാക്കിയിരിക്കുകയാണ് മാന്‍പവര്‍ അതോറിറ്റി. വർക് പെർമിറ്റ് …
മഹാരാഷ്ട്രയിൽ വീതംവെപ്പ്; ശിവസേനയ്ക്ക് ആഭ്യന്തരം, എന്‍സിപിക്ക് ധനകാര്യം, കോണ്‍ഗ്രസിന് റെവന്യൂ
മഹാരാഷ്ട്രയിൽ വീതംവെപ്പ്; ശിവസേനയ്ക്ക് ആഭ്യന്തരം, എന്‍സിപിക്ക് ധനകാര്യം, കോണ്‍ഗ്രസിന് റെവന്യൂ
സ്വന്തം ലേഖകൻ: രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രാ നിയമസഭയുടെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണിത്. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തര വകുപ്പും ശിവസേനയ്ക്ക് ലഭിക്കും. ധനകാര്യ വകുപ്പ് എന്‍സിപിക്കും റെവന്യൂ, ഊര്‍ജം എന്നിവ കോണ്‍ഗ്രസിനും ലഭിക്കും. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആറ് മന്ത്രിമാര്‍ക്കൊപ്പം നവംബര്‍ 28നാണ് …