സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ സൌദിയിൽ തുടങ്ങി. പ്രമുഖ ആഗോള മരുന്നു നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച ഫൈസർ ബയോ എൻടെക് വാക്സിൻ രാജ്യത്തെത്തിക്കും. വിമാനങ്ങളിൽ കൊണ്ടുവരുന്ന വാക്സിനുകൾ സൂക്ഷിക്കാൻ റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിൽ ശീതീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു ഡോസ് നൽകി 20 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് നൽകേണ്ടി വരും. …
സ്വന്തം ലേഖകൻ: നൈജീരിയയിൽ ആയുധധാരികൾ തട്ടികൊണ്ടു പോയ 300ൽ അധികം വിദ്യാർഥികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ഗവർണർ അമിനു ബെല്ലോ മസാരി കുട്ടികളുടെ സ്കൂളിലെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. പ്രത്യേകം സജ്ജരായ സൈനിക സേനയെ മോചന പ്രവർത്തനത്തിനായി ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിൽ വെള്ളിയാഴ്‌ച രാത്രി 9.40ഓടെയായിരുന്നു സംഭവം. മോട്ടോർ …
സ്വന്തം ലേഖകൻ: യുഎഇയിൽ ശൈത്യകാലത്തിന് അടുത്ത ആഴ്ച തുടക്കമാകും. ഫെബ്രുവരി രണ്ടാം വാരം വരെ നീളുന്ന തണുപ്പു സീസണിൽ ശരാശരി താപനില 15 ഡിഗ്രി സെൽഷ്യസായിരിക്കും. ചില സമയങ്ങളിൽ അഞ്ചു ഡിഗ്രിയിലേക്കു വരെ താഴുമെന്നും മുന്നറിയിപ്പുണ്ട്. ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രി ഡിസംബർ 21നായിരിക്കും. തണുപ്പുകാലത്തിനു വരവറിയിച്ച് താപനില കുറഞ്ഞുവരികയാണ്. ഇന്നലെ യുഎഇയിൽ അനുഭവപ്പെട്ട കൂടിയ …
സ്വന്തം ലേഖകൻ: ഷിക്കാഗോയിലെ ഒഹാരെ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരനായ ജിജോ ജോർജ് (35) മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയായിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്നും ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ …
സ്വന്തം ലേഖകൻ: ലണ്ടനിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ എല്ലാ സ്‌കൂളുകളും അടച്ചിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മേയർ സാദിഖ് ഖാന്‍. കൊവിഡ് കണക്കുകള്‍ പരിധി വിട്ട് കുതിച്ചതോടെ ലണ്ടന്‍ ടിയര്‍ 3 നിയന്ത്രണങ്ങൾക്ക് കീഴിലാകുമെന്ന ആശങ്ക ശക്തമായതിടെയാണ് മേയറുടെ ആവശ്യം. നിര്‍ദ്ദേശം നടപ്പിലായാൽ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താൻ നിര്‍ബന്ധിതരാകും. ഗ്രീന്‍വിച്ചിലെ …
സ്വന്തം ലേഖകൻ: ബ്രിട്ടനും യൂറോപ്യൻ യൂണിയനുമായി വ്യാപാരക്കരാറിനു സാധ്യത മങ്ങിയതോടെ സമയപരിധി കഴിഞ്ഞും ചർച്ച തുടരാൻ ഇരുകക്ഷികളും ധാരണയായി. 31ന് യുകെ, യൂറോപ്യൻ യൂണിയൻ വിട്ടുപോരുന്നതു വ്യാപാരക്കരാറോടു കൂടിയാണോ അല്ലയോ എന്നതിൽ അന്തിമതീരുമാനം ഉണ്ടാകേണ്ടത് ഇന്നലെയായിരുന്നു. എന്നാൽ, ഭിന്നതകൾ തുടരുന്നതിൽ ഏതാനും ദിവസം കൂടി ചർച്ച തുടരാൻ ഇരുപക്ഷവും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ബ്രിട്ടിഷ് പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം. പതിനൊന്നോളം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് ഇമ്രാന്‍ ഖാനെ ജനകീയ പ്രക്ഷോഭത്തിലൂടെ ഭരണത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കിയത്. പാക് പ്രധാനമന്ത്രിയെ പുറത്താക്കാന്‍ അടുത്ത മാസത്തോടെ മഹാറാലിയുള്‍പ്പെടെ വിവിധ പ്രക്ഷോഭ പരിപാടികള്‍ക്കാണ് പ്രതിപക്ഷം പദ്ധതിയിടുന്നത്. കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ഇന്ത്യൻ കരസേനാ തലവൻ ജനറൽ മനോജ് മുകുന്ദ് നരവനെ സൌദിയിലെത്തി. സൌദി റോയൽ ലാൻഡ് ഫോഴ്‌സ് കമാൻഡർ ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈർ അദ്ദേഹത്തെ സ്വീകരിച്ചു. റോയൽ സൌദി ലാൻഡ് ഫോഴ്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം ഗാർഡ് ഓഫ് ഓണറും സ്വീകരിച്ചു. …
സ്വന്തം ലേഖകൻ: ഫൈസറിന്റെ കൊവിഡ്-19 വാക്‌സീന്റെ ആദ്യ ബാച്ച് അടുത്ത ആഴ്ചകളിലായി ഖത്തറിലെത്തും. ഡിസംബര്‍ അവസാനിക്കുന്നതിന് മുന്‍പായി വാക്‌സീന്‍ എത്തുമെന്ന് പൊതുജനാരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ.അബ്ദുള്‍ വഹാബ് അല്‍ മുസ്‌ലഹ് പറഞ്ഞു. വാക്‌സീന്‍ നല്‍കുന്നതില്‍ വയോധികര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. വരും മാസങ്ങളിലായി മറ്റുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കും. മൂന്നാഴ്ചക്കുള്ളില്‍ രണ്ടു ഡോസ് ആണ് നല്‍കുക. …
സ്വന്തം ലേഖകൻ: സ്വകാര്യ ആരോഗ്യ ജീവനക്കാർക്കും കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുമതി. ഇന്ത്യ ഉൾപ്പെടെ വിലക്കുള്ള 34 രാജ്യങ്ങളിൽനിന്ന് നേരിേട്ടാ ട്രാൻസിറ്റ് വഴിയോ ഇവർക്ക് കുവൈത്തിലേക്ക് വരാമെന്ന് അധികൃതർ വ്യക്തമാക്കി. ഇങ്ങനെ കൊണ്ടുവരാവുന്നവരുടെ പട്ടിക വ്യോമയാന വകുപ്പ് വിമാനക്കമ്പനികൾക്ക് നൽകി. അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതിരുന്നവരിൽ നിരവധി സ്വകാര്യ ആശുപത്രി ജീവനക്കാരുമുണ്ട്. ഇതുമൂലം ആശുപത്രികളിൽ …