1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പ്; ചൊവ്വാഴ്ചവരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പ്; ചൊവ്വാഴ്ചവരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
സ്വന്തം ലേഖകൻ: ഒമാനിൽ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധഭാ​ഗങ്ങളിൽ ഞായറാഴ്ച മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കനത്ത മഴയും കാറ്റും മൂലം വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഏവിയേഷന്‍ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടുദിവസമായി രാജ്യത്ത് കനത്ത മഴ തുടരുകയാണ്. നിസ്വ, ബഹ്‌ല, അൽ അവാബി, ഇബ്രി, ദങ്ക്, യങ്കൽ, …
“ഇസ്രയേലിന്റെ അടുത്ത സുഹൃത്ത്, ഞാനാണയാൾ,” തെരഞ്ഞെടുപ്പിൽ ജൂത വോട്ടുകൾ പിടിക്കാൻ ട്രം‌പ്
“ഇസ്രയേലിന്റെ അടുത്ത സുഹൃത്ത്, ഞാനാണയാൾ,”  തെരഞ്ഞെടുപ്പിൽ ജൂത വോട്ടുകൾ പിടിക്കാൻ ട്രം‌പ്
സ്വന്തം ലേഖകൻ: ഇസ്രയേലുമായി ഏറ്റവുംഅടുത്ത സുഹൃദ് ബന്ധമുള്ളയാളാണ് താനെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ വെച്ച് ഇസ്രയേല്‍-അമേരിക്കന്‍ കൗണ്‍സിലിലെ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പരാമര്‍ശം. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത അമേരിക്കന്‍ ജൂതരുടെ മുമ്പാകെ സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്കന്‍ ജൂതര്‍ പലരും ഡെമോക്രാറ്റിക് പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നെന്നും എന്നാല്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഇസ്രഈലിനെ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് ട്രംപ് പറയുന്നത്. ജൂതരാഷ്ട്രത്തിന് …
കുവൈറ്റിൽ ഡ്രൈവർ വിസയ്ക്ക് നിയന്ത്രണം; ഒരു സ്വദേശി കുടുംബത്തിന് രണ്ട് ഡ്രൈവർമാർ മാത്രം
കുവൈറ്റിൽ ഡ്രൈവർ വിസയ്ക്ക് നിയന്ത്രണം; ഒരു സ്വദേശി കുടുംബത്തിന് രണ്ട് ഡ്രൈവർമാർ മാത്രം
സ്വന്തം ലേഖകൻ: കുവൈത്തിൽ ഒരോ സ്വദേശി കുടുംബത്തിനും രണ്ട് ഡ്രൈവർമാരെ വീതം അനുവദിച്ചാൽ മതിയെന്ന് തീരുമാനം. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് എല്ലാ ഗവർണറേറ്റിലേയും താമസകാര്യ വകുപ്പ് ഓഫിസുകൾക്ക് സർക്കുലർ അയച്ചു. രണ്ടിൽ കൂടുതൽ ഡ്രൈവർമാരെ വേണമെങ്കിൽ താമസകാര്യ വകുപ്പ് മേധാവിയുടെ പ്രത്യേക അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. താമസകാര്യവകുപ്പ് മേധാവി അബ്ദുൽ ഖാദർ ശഅബാൻ, അസിസ്റ്റൻറ് അണ്ടർ …
സൌദി, ഖത്തർ ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നു; സ്ഥിരീകരണവുമായി ഖത്തർ വിദേശകാര്യ മന്ത്രി
സൌദി, ഖത്തർ ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നു; സ്ഥിരീകരണവുമായി ഖത്തർ വിദേശകാര്യ മന്ത്രി
സ്വന്തം ലേഖകൻ: സൗദിയുമായി ഖത്തര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ഖത്തര്‍ വിദേശ കാര്യ മന്ത്രി. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം റോമില്‍ വെച്ച് നടന്ന വിദേശ കാര്യ കൂടിക്കാഴ്ചയിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി ഇക്കാര്യം വെളിപ്പെടുത്തിരിക്കുന്നത്. സൗദിയും ഖത്തറും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തില്‍ ചെറിയ പുരോഗതി …
ഗ്വാണ്ടനാമോ ബേയിലെ അമേരിക്കയുടെ പീഡന പരീക്ഷണങ്ങൾ; ജയിൽ മോചിതൻ വരച്ച ചിത്രങ്ങൾ
ഗ്വാണ്ടനാമോ ബേയിലെ അമേരിക്കയുടെ പീഡന പരീക്ഷണങ്ങൾ; ജയിൽ മോചിതൻ വരച്ച ചിത്രങ്ങൾ
സ്വന്തം ലേഖകൻ: ഗ്വാണ്ടനാമോ ബേ, ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കുന്ന അമേരിക്കയുടെ കൈവശമുള്ള തടക്കല്‍ പാളയം. മറ്റ് രാജ്യങ്ങളിലെ മനുഷ്യാവകാശത്തെ കുറിച്ച് ആദി കൊള്ളുന്ന അമേരിക്ക, പക്ഷേ തങ്ങളുടെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിശബ്ദത പാലിക്കുന്നു. 2011 സെപ്തംബര്‍ 9 ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് …
ലോകമൊട്ടുക്കുമുള്ള പ്രതിഭകളെ സൌദി വിളിക്കുന്നു; പൌരത്വം നൽകുമെന്ന് വാഗ്ദാനം
ലോകമൊട്ടുക്കുമുള്ള പ്രതിഭകളെ സൌദി വിളിക്കുന്നു; പൌരത്വം നൽകുമെന്ന് വാഗ്ദാനം
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പ്രതിഭകള്‍ക്ക് സൌദി അറേബ്യയുടെ പൌരത്വം നേടാന്‍ അവസരം. രാജ്യത്തിന് ഏതെങ്കിലും രീതിയില്‍ സേവനം ചെയ്യാനും വികസനത്തെ സഹായിക്കാനും കഴിയുന്നവര്‍ക്കാണ് സൌദി പൌരത്വം വാഗ്ദാനം ചെയ്യുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചു. ശരീഅത്ത്, മെഡിക്കൽ, ശാസ്ത്രം, സാംസ്‌കാരികം, കായികം, വിനോദം, സാങ്കേതികം തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തുന്ന പ്രതിഭാധനരായ ആളുകൾക്ക് …
ഗ്രേറ്റ തുന്‍ബര്‍ഗ് മാഡ്രിഡ് കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയത് കട്ടമരത്തിൽ
ഗ്രേറ്റ തുന്‍ബര്‍ഗ് മാഡ്രിഡ് കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയത്  കട്ടമരത്തിൽ
സ്വന്തം ലേഖകൻ: സ്വീഡിഷ് കാലാവസ്ഥാപ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തി. ഉച്ചകോടി നടക്കുന്ന സ്‌പെയിനിലെ മേഡ്രിഡിലാണ് ഗ്രേറ്റയെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും വിമാനയാത്ര ഒഴിവാക്കി മൂന്നാഴ്ചയോളം കട്ടമരത്തില്‍ സഞ്ചരിച്ചാണ് ഗ്രേറ്റ മേഡ്രിഡിലെത്തിയത്. അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളാത്ത ഗതാഗത മാര്‍ഗമെന്ന നിലക്കാണ് ഗ്രേറ്റ യാത്രയ്ക്കായി കട്ടമരം തിരഞ്ഞെടുത്തത്. കാര്‍ബണ്‍ പുറന്തളളല്‍ കുറയ്ക്കാനുള്ള സന്ദേശം നല്‍കികൊണ്ട് ആയിരക്കണക്കിന് ആളുകള്‍ …
മിഷിഗണിൽ കിന്റർഗാർട്ടെൻ കൂട്ടുകാരുമായി ദത്തെടുക്കൽ ചടങ്ങിനെത്തി അഞ്ച് വയസുകാരൻ
മിഷിഗണിൽ കിന്റർഗാർട്ടെൻ കൂട്ടുകാരുമായി ദത്തെടുക്കൽ ചടങ്ങിനെത്തി അഞ്ച് വയസുകാരൻ
സ്വന്തം ലേഖകൻ: നിയമപരമായി കോടതി മുറിയ്ക്കുള്ളില്‍ ദത്തെടുക്കല്‍ ചടങ്ങിനായി എത്തിയ അഞ്ചു വയസുകാരൻ മൈക്കല്‍ ക്ലാക്ക് ജൂനിയര്‍ തന്റെ സഹൃത്തുക്കളേയും ഒപ്പം കൂട്ടിയാണ് കോടതിയിൽ എത്തിയത്. ആന്‍ഡ്രിയയും ഡേവ് ഈറ്റനുമാണ് യുഎസിലെ മിഷിഗണിലെ കെന്റ് കൗണ്ടി കോടതി മുറിയ്ക്കുള്ളില്‍ വെച്ച്‌ മൈക്കലിനെ ദത്തെടുത്തത്. മൈക്കിളിനെ ദത്തെടുക്കാൻ ദമ്പതികൾക്ക് ജഡ്ജി അനുവാദം നൽകിയപ്പോൾ, കൂട്ടുകാർ ഹൃദയാകൃതിയിലുള്ള കാര്‍ഡുകള്‍ …
ട്രംപിന്റെ ഇംപീച്ച്‌മെന്റിന് യു.എസ് സ്പീക്കറുടെ അനുമതി; അധികാര ദുർവിനിയോഗ കുറ്റം ചുമത്തും
ട്രംപിന്റെ ഇംപീച്ച്‌മെന്റിന് യു.എസ് സ്പീക്കറുടെ അനുമതി; അധികാര ദുർവിനിയോഗ കുറ്റം ചുമത്തും
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരായ ഇംപീച്ച്‌മെന്റ് നടപടിയുടെ വ്യവസ്ഥകള്‍ തയ്യാറാക്കാന്‍ ജനപ്രതിനിധി സഭയിലെ ജുഡീഷ്യറി കമ്മറ്റിക്ക് നിര്‍ദേശം നല്‍കിയതായി സ്പീക്കര്‍ നാന്‍സി പെലോസി. ”വസ്തുതകള്‍ തര്‍ക്കമില്ലാത്തതാണ്. തന്റെ വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ നേട്ടത്തിനായി അദ്ദേഹം അധികാരം ദുര്‍വിനിയോഗം ചെയ്തു,” നാന്‍സി പെലോസി മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. വിഷമത്തോടെയാണെങ്കിലും, ആത്മവിശ്വാസത്തോടും വിനയത്തോടും കൂടെ, നമ്മുടെ …
സൌദിയിൽ വ്യക്തികള്‍ക്ക് നേരിട്ട് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനത്തിന് അനുമതി
സൌദിയിൽ വ്യക്തികള്‍ക്ക് നേരിട്ട് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനത്തിന് അനുമതി
സ്വന്തം ലേഖകൻ: സൗദിയില്‍ വ്യകതികള്‍ക്ക് നേരിട്ട് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനം ചെയ്യുന്നതിന് അനുമതി. സ്വദേശികളായ വ്യക്തികള്‍ക്കാണ് അനുമതി. സ്വന്തമായി വാഹനമുള്ള സ്വദേശികള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിബന്ധകളോടെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം ചെയ്യുന്നതിനാണ് അനുമതി നല്‍കിയത്. വ്യക്തികള്‍ക്ക് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനം ചെയ്യുന്നതിന് അനുവാദം നല്‍കുന്നതാണ് പുതിയ തീരുമാനം. മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു …