സ്വന്തം ലേഖകൻ: അമേരിക്കയിലെ ഉയര്‍ന്ന സൈനിക ബഹുമതിയായ ലീജിയണ്‍ ഓഫ് മെറിറ്റ് പ്രധാനന്ത്രി നരേന്ദ്ര മോദിക്ക് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ ആഗോള ശക്തിയായി മാറിയതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നരേന്ദ്ര മോദിയുടെ കാലത്ത് മെച്ചപ്പെട്ടുവെന്നും പറഞ്ഞാണ് ട്രംപ് പുരസ്‌കാരം മോദിക്ക് നല്‍കിയത്. വളരെ അപൂര്‍വ്വമായി …
സ്വന്തം ലേഖകൻ: ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് ഇനി പ്രചോദിപ്പിക്കുന്ന ഒാർമ. ഞായറാഴ്ച അന്തരിച്ച കുവൈത്ത് മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ മൂത്ത മകനുമായ ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സുലൈബീകാത്ത് ഖബർസ്ഥാനിൽ …
സ്വന്തം ലേഖകൻ: രൂപമാറ്റം സംഭവിച്ച്, കൂടുതൽ അപകടകാരിയായ കൊവിഡ് വൈറസ് ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും അതിവേഗം പടർന്നു പിടിക്കുന്നു. പുതിയ സാഹചര്യത്തിൽ ബ്രിട്ടൻ വിപുലമായ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ഇന്നു രാവിലെ മുതൽ ലണ്ടൻ നഗരത്തെയും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിനെയും ലോക്ക്ഡൗണിനു സമാനമായ ടിയർ-4 നിയന്ത്രണത്തിലാക്കുകയും ചെയ്തു. വെയിൽസ് ഇന്നു മുതൽ വീണ്ടും …
സ്വന്തം ലേഖകൻ: പെന്‍സില്‍വേനിയ ഉള്‍പ്പടെ നാല് സുപ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജി തള്ളിയിട്ടും പ്രതീക്ഷ കൈവിടാതെ ട്രംപ്. പെന്‍സില്‍വേനിയ സംസ്ഥാനത്തെ ബൈഡന്‍റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ട്രംപ് വീണ്ടും സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. പെന്‍സില്‍വേനിയയിലെ ബൈഡന്‍റെ വിജയം റിവേഴ്‌സ് ചെയ്യണമെന്നാണ് സുപ്രീംകോടതിയില്‍ ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ട്രംപ് …
സ്വന്തം ലേഖകൻ: കോവിഡിന്‍റെ രണ്ടാംവരവിൽ ഞെട്ടുകയാണ് ലോകരാഷ്ട്രങ്ങൾ. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പലയിടങ്ങളിലും കൊവിഡ് വൻ തിരിച്ചുവരവിലാണ്. ഒരു ഘട്ടത്തിൽ നിയന്ത്രണവിധേയമായെന്ന് കരുതിയ വൈറസ് വീണ്ടും ശക്തിപ്രാപിച്ചതോടെ അധികൃതരും പരിഭ്രാന്തിയിലാണ്. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള യു.എസിൽ ദിവസേന രണ്ട് ലക്ഷത്തോളം പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് ഒറ്റ ദിവസം 2,54,686 …
സ്വന്തം ലേഖകൻ: അധികാര വടംവലി രൂക്ഷമായ നേപ്പാളിൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ ശിപാർശയിൽ പ്രസിഡൻറ് ബിദ്യ ദേവി ഭണ്ഡാരി പാർലമെൻറ് പിരിച്ചുവിട്ടു. ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഒലിയും മുൻ പ്രധാനമന്ത്രി പ്രചണ്ഡയും തമ്മിലുള്ള അധികാരത്തർക്കം രൂക്ഷമായതാണ് പുതിയ സംഭവ വികാസങ്ങൾക്ക് പിറകിൽ. ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നേപ്പാൾ മന്ത്രിസഭ യോഗമാണ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതിനകം 44,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിദിനം പതിനായിരം പേര്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുവൈത്തിലെ മിഷ്‌റഫ് പ്രദര്‍ശന നഗരി കൂടാതെ അഹ്മദി,ജഹ്റ എന്നീ …
സ്വന്തം ലേഖകൻ: പരിമിതമായ സ്ഥലങ്ങളില്‍ അമ്പതിലധികം ആളുകളുടെ കുടുംബേതര ഒത്തുചേരലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൌദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നവര്‍, ക്ഷണിതാക്കള്‍, സൗകര്യം ചെയ്തു കൊടുക്കുന്നവര്‍ എന്നിവര്‍ക്കെതിരെയെല്ലാം നടപടി സ്വീകരിക്കും. കൊറോണ വൈറസ് നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിലായിരിക്കും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്ന് സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീടുകള്‍, വിശ്രമ …
സ്വന്തം ലേഖകൻ: അന്തരിച്ച മുൻ കുവൈത്ത് അമീർ ഷെയ്ഖ് സബാഹിന്റെ മകനും മുൻ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ചു. ഇപ്പോഴത്തെ അമീർ ഷെയ്ഖ് നവാഫ് പിതൃസഹോദരനാണ്. പ്രതിരോധമന്തിയുമായിരുന്ന ഷെയ്ഖ് നാസർ, കുവൈത്തിന്റെ വികസന, സാംസ്കാരിക, വ്യാപാര മേഖലയുടെ വളർച്ചയ്ക്കായി ഒട്ടേറെ സംഭാവനകൾ നൽകി. …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ലണ്ടൻ നഗരത്തിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ക്രിസ്മസിനായി നേരത്തെ അനുവദിച്ച അഞ്ചു ദിവസത്തെ ഇളവുകൾ റദ്ദാക്കി. ഇതോടെ ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ലോക്ക്ഡൗണിനു സമാനമായ ടിയർ-4 നിയന്ത്രണങ്ങൾ ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. അനിയന്ത്രിതമായി കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഹൃദയഭാരത്തോടെയാണ് ഈ തീരുമാനം …