സ്വന്തം ലേഖകൻ: ലോകം കാണുന്ന അവസാനത്തെ മഹാമാരി ആയിരിക്കില്ല കൊവിഡെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും മൃഗസംരക്ഷണത്തിനു വേണ്ടിയും നിലകൊണ്ടില്ലെങ്കിൽ മനുഷ്യന്റെ വിധി വീണ്ടും നാശത്തിലേക്കായിരിക്കുമെന്നും ടെഡ്രോസ് പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധ–മുന്നൊരുക്ക നടപടികൾക്കായുള്ള ആദ്യ രാജ്യാന്തര ദിനാചരണത്തിന്റെ ഭാഗമായി വിഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു ടെഡ്രോസ്. പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്ന മഹാമാരിക്കെതിരെ …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന് ഒമാനിൽ ഞായറാഴ്ച തുടക്കമാകും. വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഗുരുതര രോഗബാധിതരും മുതിർന്നവരും രോഗപ്രതിരോധ ശേഷി ഇല്ലാത്തവരുമടക്കം മുൻഗണനാ പട്ടികയിൽ ഉള്ളവർക്കായാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ. ഇതിനായി തെരഞ്ഞെടുത്തവരെ ആരോഗ്യവകുപ്പ് അധികൃതർ നേരിട്ട് ബന്ധപ്പെടും. രാവിലെ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷൻ …
സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് നടക്കുന്ന വാക്സിനേഷൻ കാമ്പയിന് ഉൗർജം പകർന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വാക് സിനെടുത്തു. ഫൈസർ കമ്പനിയുടെ വാക്സിനാണ് രാജ്യത്തെ ജനങ്ങൾക്ക് നൽകിവരുന്നത്. ഇൗ വാക്സിൻ സംബന്ധിച്ച് ജനങ്ങളിൽ എന്തെങ്കിലും ആശങ്കകളോ സംശയങ്ങളോ അവശേഷിക്കുന്നുണ്ടെങ്കിൽ അതുകൂടി ദൂരീകരിക്കാൻ കിരീടാവകാശി വാക്സിൻ കുത്തിവെപ്പെടുത്തത് സഹായമാകുമെന്ന് വിലയിരുത്തപ്പെടുന്നു. വാക്സിൻ …
സ്വന്തം ലേഖകൻ: ഫ്രാൻസിൽ ആദ്യമായി ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. അതിവ്യാപന ശേഷിയുള്ള വൈറസായതിനാൽ രാജ്യത്ത് കടുത്ത നിരീക്ഷണം ഏർെപ്പടുത്തി. 50ഓളം രാജ്യങ്ങൾ നിലവിൽ യു.കെയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഡിസംബർ 19ന് ബ്രിട്ടനിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 21ന് പരിശോധനക്ക് വിധേയമാക്കിയ അദ്ദേഹത്തിന് കൊവിഡ് …
സ്വന്തം ലേഖകൻ: അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ അടങ്ങും മുമ്പ് തന്നെ യുഎസ് പൊലീസിന്റെ വംശീയ വേട്ടയ്ക്കെതിരെ പരാതിയുമായി ഒരു ഇരകൂടി. മിയ റൈറ്റ് എന്ന 25കാരിയാണ് ഷിക്കാഗോ പൊലീസിന്റെ ക്രൂരതയ്ക്കെതിരെ നിയമനടപടികളുമായി രംഗത്തു വന്നത്. സംഭവത്തെ കുറിച്ച് മിയ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മേയ് 31ന് …
സ്വന്തം ലേഖകൻ: : ബ്രെക്സിറ്റ് സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യൂറോപ്യൻ യൂനിയനുമായുള്ള പുതിയ വ്യാപാര കരാറിൽ യു.കെ ഒപ്പുവെച്ചു. മത്സ്യബന്ധന അവകാശം, ഭാവി വ്യപാര നിയമങ്ങൾ എന്നിവയിൽ തട്ടി മാസങ്ങളായി തീരുമാനമാകാതിരുന്ന കരാറാണ് ഒടുവിൽ ഒപ്പുവെച്ചത്. 2016ലെ റഫറണ്ടത്തിലും കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് സമയത്തും വാഗ്ദാനം ചെയ്ത കാര്യങ്ങൾ കരാറിലൂടെ ബ്രിട്ടീഷ് …
സ്വന്തം ലേഖകൻ: വൈറസിൽ നിന്ന് രക്ഷപ്പെടാൻ അതിവേഗം വാക്സീനുകൾ കണ്ടെത്തി എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുതൽ വാക്സീനുകൾ കുറഞ്ഞ സമയത്തിനുള്ളിൽ പരീക്ഷിച്ച് വിജയിച്ച് അവതരിപ്പിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്തെ മുഴുവൻ ജനങ്ങൾക്കും വാക്സീനുകൾ നൽകാൻ മിക്ക കമ്പനികളും സജ്ജമായി എന്നാണ്. ഒൻപത് വാക്സീനുകളാണ് ഇപ്പോൾ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ചൊവ്വാഴ്ച സൌദിയില്‍ ലഭ്യമായി തുടങ്ങിയ കൊവിഡ് -19 വാക്സിനായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തതായി സൌദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വിഹതി ആപ്പ് വഴി വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഘട്ടങ്ങളിലായാണ് കൊവിഡ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിൽ ദേശീയ കൊവിഡ് വാക്സിൻ കാമ്പയിൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് കുത്തിവെപ്പെടുത്ത് ഉദ്ഘാടനം ചെയ്തു. ഉപ പ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, ആരോഗ്യ മന്ത്രാലയ വക്താവ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി കര, വ്യോമ അതിർത്തികൾ അടച്ചതിനെ തുടർന്ന് ഒമാനിൽ 300ലധികം വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഡിസംബർ 22ന് അർധരാത്രി 12ന് ശേഷം ഏഴ് ദിവസത്തേക്ക് ഒമാനിലേക്ക് വരുന്നതും ഒമാനിൽ നിന്ന് പുറപ്പെടുന്നതുമായ വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഇതിൽ 148 വിമാന സർവിസുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരുന്നതും …