1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡൽഹി കലാപം; മരണസംഖ്യ 38, കേസ് അന്വേഷണം ക്രെെം ബ്രാഞ്ചിന്
ഡൽഹി കലാപം; മരണസംഖ്യ 38, കേസ് അന്വേഷണം ക്രെെം ബ്രാഞ്ചിന്
സ്വന്തം ലേഖകൻ: ഡൽഹി സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. 200 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷം അന്വേഷിക്കാൻ ക്രെെം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ഡൽഹി പൊലീസായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. രണ്ട് പ്രത്യേക സംഘങ്ങളായാണ് ക്രെെം ബ്രാഞ്ച് കേസ് അന്വേഷിക്കുക. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിൽ കുറ്റക്കാരായ എല്ലാവർക്കുമെതിരെ ശക്‌തമായ നടപടിയെടുക്കുമെന്ന് …
കൊറോണ: മരണം 2711 ആയി; ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളിലും വൈറസ് ബാധ
കൊറോണ: മരണം 2711 ആയി; ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളിലും വൈറസ് ബാധ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി. 80,389 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 27,483 പേര്‍ക്ക് അസുഖം ഭേദമായി. അതേസമയം ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 300ആയി ഉയര്‍ന്നു. ഇതുവരെ 11 മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചുള്ള നിയന്ത്രണം തല്‍ക്കാലം …
ദുബായിലും അബുദാബിയിലും സൌദിയിലും അതിശക്തമായ പൊടിക്കാറ്റ്: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം
ദുബായിലും അബുദാബിയിലും സൌദിയിലും അതിശക്തമായ പൊടിക്കാറ്റ്: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകൻ: ശക്തമായ പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം. അബുദാബിയിലും ദുബായിലും ഇന്നു രാവിലെ ശക്തമായ മണല്‍ക്കാറ്റാണ് അനുഭവപ്പെട്ടത്. മണല്‍ക്കാറ്റിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയോടൊപ്പം പൊടിയും മണലും ആകാശം നിറയ്ക്കുമെന്നാണു ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര(എന്‍സിഎം)ത്തിന്റെ മുന്നറിയിപ്പ്. റോഡില്‍ കാഴ്ച കുറയുന്ന സാഹചര്യത്തില്‍ വാഹനയാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. കാഴ്ചയുടെ പരിധി …
ബഹ്റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 26; സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി
ബഹ്റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 26; സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 26 ആയി. ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനങ്ങളില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൂന്ന് ബഹ്റൈനി സ്ത്രീകള്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം രാജ്യത്ത് ഒന്‍പത് പേര്‍ക്ക് കൊറോണ വൈറസ് …
ഗള്‍ഫിലും ഇറാനിലും കൊറോണ വ്യാപിക്കുന്നു; ഏത് സാഹചര്യവും നേരിടുമെന്ന് യുഎഇ
ഗള്‍ഫിലും ഇറാനിലും കൊറോണ വ്യാപിക്കുന്നു; ഏത് സാഹചര്യവും നേരിടുമെന്ന് യുഎഇ
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും മോശം സാഹചര്യവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്ന് യുഎഇ. രോഗികളെ പൊതുജന സമ്പര്‍ക്കത്തില്‍ നിന്ന് മാറ്റി പരിചരിക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരെയും നിരീക്ഷണ വിധേയമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് …
കൊറോണ: ആഘോഷങ്ങൾ ഒഴിവാക്കി കുവൈത്ത് ദേശീയ, വിമോചന ദിനാചരണങ്ങൾ
കൊറോണ: ആഘോഷങ്ങൾ ഒഴിവാക്കി കുവൈത്ത് ദേശീയ, വിമോചന ദിനാചരണങ്ങൾ
സ്വന്തം ലേഖകൻ: ദേശസ്‌നേഹത്തിന്റെ നിറവിൽ കുവൈത്ത് ജനത സ്വാതന്ത്ര്യലബ്ദിയുടെ 59 ആം വാർഷികം ആഘോഷിച്ചു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പൊതു പരിപാടികളും റാലികളും ഒഴിവാക്കിയായിരുന്നു ആഘോഷം. യുദ്ധത്തടവുകാരുടെയും രക്തസാക്ഷികളുടെയും സ്മരണ പുതുക്കി രാജ്യം ബുധനാഴ്ച വിമോചന ദിനം ആചരിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്രം നേടിയതിന്റെ വാർഷികമാണ് കുവൈത്ത് ദേശീയ ദിനമായി ആഘോഷിക്കുന്നത്. ആഴ്ചകൾകൾക്ക് മുൻപ് …
കൊറോണ: വൈദ്യസഹായവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം വുഹാനിലേക്ക്
കൊറോണ: വൈദ്യസഹായവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം വുഹാനിലേക്ക്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം ചൈനയിലേക്ക് പുറപ്പെട്ടു. കൊറോണയുടെ പ്രഭവ കേന്ദ്രമെന്ന് സംശയിക്കുന്ന വുഹാൻ നഗരത്തിലേക്കാണ് പ്രത്യേക വിമാനം പോയത്. രോഗബാധയെ നേരിടുന്നതിനാവശ്യമായ വൈദ്യസഹായം എത്തിക്കുകയാണ് ലക്ഷ്യം. ചൈനയുടെ ആവശ്യപ്രകാരമാണ് വിമാനം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലേക്കും അയൽ രാജ്യങ്ങളിലേക്കും മടങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ഈ …
കൊറോണ: ചൈനയില്‍ മരണം 2600 കടന്നു, പുതുതായി 508 പേര്‍ക്ക് വൈറസ് ബാധ
കൊറോണ: ചൈനയില്‍ മരണം 2600 കടന്നു, പുതുതായി 508 പേര്‍ക്ക് വൈറസ് ബാധ
സ്വന്തം ലേഖകൻ: ചൈനയില്‍ നിയന്ത്രണ വിധേയമാകാതെ കൊറോണ (കോവിഡ്-19) വൈറസ് ബാധ. പുതുതായി 508 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ ചൊവ്വാഴ്ച വ്യക്തമാക്കി. ഇതോടെ രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു. വൈറസ് ബാധയിലുള്ള മരണസംഖ്യയും ചൈനയില്‍ ഉയരുകയാണ്. 2663 പേര്‍ കൊറോണ ബാധയില്‍ ഇതുവരെ മരണപ്പെട്ടതായാണ് …
മോദി മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന നേതാവാണെന്ന് ട്രം‌പ്; സിഎഎ ആഭ്യന്തര വിഷയം
മോദി മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന നേതാവാണെന്ന് ട്രം‌പ്; സിഎഎ ആഭ്യന്തര വിഷയം
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി മോദിയുമായി മതസ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുവേണ്ടി വളരെ മുമ്പുതന്നെ ഇന്ത്യ കഠിന പ്രയത്‌നം …
ഹുസ്‌നി മുബാറക് അന്തരിച്ചു; ഓർമ്മയായത് ഈജിപ്തിന്റെ ഏകാധിപത്യ മുഖം
ഹുസ്‌നി മുബാറക് അന്തരിച്ചു; ഓർമ്മയായത് ഈജിപ്തിന്റെ ഏകാധിപത്യ മുഖം
സ്വന്തം ലേഖകൻ: ഈജിപ്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഹുസ്‌നി മുബാറക് (91) അന്തരിച്ചു. കെയ്‌റോയിലെ ഗാലാ മിലിട്ടറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആഴ്ചകള്‍ക്കു മുമ്പ് ഇദ്ദേഹം ശാസ്ത്രക്രിയക്ക് വിധേയനായിരുന്നു. കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നെന്ന് മുബാറകിന്റെ മകന്‍ അലാ മാധ്യമങ്ങളോട് വ്യക്തമാക്കി. നീണ്ട 30 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഹുസ്‌നി മുബാറക് 1981 ല്‍ …