സ്വന്തം ലേഖകൻ: ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി അബുദാബി നിരത്തുകളിൽ ശനിയാഴ്ചമുതൽ ടോൾ ഈടാക്കും. ശൈഖ് സായിദ്, ശൈഖ് ഖലീഫ, അൽ മഖ്ത, മുസഫ പാലങ്ങളിലാണ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നിരത്തുകളിൽ തിരക്കേറുന്ന രാവിലെ ഏഴുമണി മുതൽ ഒൻപത് വരെയും വൈകീട്ട് അഞ്ച് മണി മുതൽ ഏഴ് വരെയുമാണ് പ്രാരംഭ ഘട്ടത്തിൽ ടോൾ ഈടാക്കുക. ദിവസത്തിൽ 16 …
സ്വന്തം ലേഖകൻ: പുതുതായി ചുമതലയേറ്റ കുവൈത്ത് സർക്കാറിെൻറ പ്രവർത്തന പദ്ധതികളിൽ പ്രധാന ഇനങ്ങളിലൊന്നായി ജനസംഖ്യ സന്തുലനം സാധ്യമാക്കലും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളലും. കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സ്വന്തം നാട്ടിൽവെച്ച് ഏജൻസികളുടെ സഹായത്തോടെ തൊഴിലാളികളുടെ കഴിവ് പരിശോധിക്കും. അതത് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രായോഗിക പരിജ്ഞാനം ഉറപ്പാക്കുന്ന പരിശോധനകൾ ഉൾപ്പെടെ നടത്തും. അവിദഗ്ധ തൊഴിലാളികൾ നിയന്ത്രണമില്ലാതെ കുവൈത്തിലെത്തുകയും …
സ്വന്തം ലേഖകൻ: ഖത്തരി ഉൽപന്നങ്ങൾക്ക് ഇനി പ്രത്യേക ലോഗോ. ഇത്തരം ഉൽപന്നങ്ങൾക്കായി കഴിഞ്ഞദിവസമാണ് പുതിയ ലോഗോ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയത്. ഖത്തരി പതാകയോടൊപ്പം അറബിയിലും ഇംഗ്ലീഷിലുമായി ഖത്തരി ഉൽപന്നം എന്ന് ആലേഖനം ചെയ്തതാണ് പുതിയ ലോഗോ. മന്ത്രാലയത്തിെൻറ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. ഉൽപാദകർക്കും നിർമാതാക്കൾക്കും …
സ്വന്തം ലേഖകൻ: പ്രതിസന്ധികളുടെ പേമാരി പെയ്തെങ്കിലും ഇച്ഛാശക്തിയുടെ ബലത്തിൽ അതിജീവനത്തുരുത്തിലേറിയ സംഭവബഹുലമായ വർഷത്തെ ഓർത്തെടുത്ത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 2020ലെ അവസാന സായാഹ്നത്തിൽ ട്വിറ്റർ ഹാൻഡിലാണ് ശൈഖ് മുഹമ്മദ് കൊവിഡ് നിറഞ്ഞുനിന്ന കാലത്തെ കുറിപ്പുകൾ പങ്കുവെച്ചത്. “2020 വെല്ലുവിളികളുടെ മാത്രമല്ല നേട്ടങ്ങളുടെയും വർഷമായിരുന്നു. …
സ്വന്തം ലേഖകൻ: ഇറാന് കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനത്തിനും ജര്‍മ്മന്‍ എയര്‍ബേസിനും പങ്കുണ്ടെന്ന ആരോപണവുമായി ഇറാന് പ്രോസിക്യൂട്ടര്‍. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച് ഒരു വര്‍ഷം പിന്നിടവെയാണ് ആരോപണവുമായി ഇറാന് രംഗത്തെത്തിയത്. വാര്‍ത്താസമ്മേളനത്തിലാണ് ഇറാനിലെ പ്രോസിക്യൂട്ടറായ അലി അല്‍ക്വാഷ്മിര്‍ ബ്രിട്ടനും ജര്‍മ്മനിക്കുമെതിരെ തെളിവുകള്‍ നിരത്താതെ ആരോപണം ഉന്നയിച്ചത്. ലണ്ടന്‍ ആസ്ഥാനമായി …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂനിയനുമായുള്ള ചരിത്രപരമായ ബ്രെക്സിറ്റ് വ്യാപാര ഇടപാടിന് യു.കെ എം.പിമാർ അംഗീകാരം നൽകി. 73 വോട്ടുകൾക്ക് എതിരെ 521 വോട്ടുകൾക്കാണ് ബിൽ പാസായത്. ഡിസംബർ 31ന് യൂറോപ്യൻ യൂനിയൻ ബ്രിട്ടന് അനുവദിച്ച പരിവർത്തന കാലയളവ് തീരുന്നതിന് തൊട്ടുമുമ്പ് വിളിച്ചുചേർത്ത പാർലമെൻറ് യോഗത്തിലാണ് യൂറോപ്യൻ യൂനിയനുമായി ചേർന്ന് ഉണ്ടാക്കിയ ബ്രെക്സിറ്റ് സ്വതന്ത്ര വ്യാപാര കരാർ …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തിന്റെ ആദ്യ കേസ് ചൊവ്വാഴ്ച കൊളറാഡോയില്‍ കണ്ടെത്തി. ഇക്കാര്യം ഗവര്‍ണര്‍ ജേര്‍ഡ് പോളിസാണ് വെളിപ്പെടുത്തിയത്. ഇതോടെ രാജ്യം കടുത്ത ആശങ്കയിലായി. വാക്സീനേഷന് ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ഇപ്പോഴത്തെ വാര്‍ത്ത. കൊളറാഡോയില്‍ കണ്ടെത്തിയ രോഗി ഒരുപക്ഷേ മറ്റെവിടെയെങ്കിലും ഈ വകഭേദം ഇതിനകം തന്നെ പരത്തിയിട്ടുണ്ടോയെന്ന ആശങ്ക ഉയരുന്നു. …
സ്വന്തം ലേഖകൻ: സൌദി അറേബ്യയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. സൌദി ട്രാഫിക് വിഭാഗവും പബ്ലിക് പ്രോസിക്യൂഷനും ഇതുസംബന്ധിച്ച് ധാരണയിലെത്തി. മനഃപൂര്‍വമായ ട്രാഫിക് അപകടങ്ങള്‍, അപകടസ്ഥലത്ത് വാഹനം നിർത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും. ഗുരുതരമായ ട്രാഫിക് കേസുകള്‍ നേരിട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനാണ് ധാരണ. …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് ഒമാനിലെത്തുന്ന എല്ലാ സഞ്ചാരികൾക്കും ക്വാറൻറീനും ബ്രേസ്ലെറ്റും നിർന്ധം. ഏഴ് ദിവസമോ അതിൽ കുറവ് ദിവസത്തേക്കോ ഒമാനിലെത്തുന്നവരും ബ്രേസ്ലെറ്റ് ധരിക്കുകയും താമസസ്ഥലത്ത് സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. കുറഞ്ഞ ദിവസങ്ങളിലേക്ക് ഒമാനിൽ വരുന്നവർക്ക് നേരത്തേ ക്വാറൻറീൻ ഒഴിവാക്കി നൽകിയിരുന്നു. എന്നാൽ, കൊവിഡിെൻറ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയത്. …
സ്വന്തം ലേഖകൻ: ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവിസുകൾ നടത്താനുള്ള എയർ ബബ്ൾ കരാറിെൻറ കാലാവധി ജനുവരി 31 വരെ നീട്ടി. നേരത്തേ ഇത് ഡിസംബർ 31 വരെയായിരുന്നു. ഇതിനിടക്ക് സാധാരണ വിമാന സർവിസുകൾ ആരംഭിക്കുകയാണെങ്കിൽ അതുവരെയായിരിക്കും കരാർ കാലാവധി. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര …