സ്വന്തം ലേഖകൻ: യുഎസ് സമ്മർദത്തിന് വഴങ്ങി ചാരവൃത്തി ആരോപിച്ച് ബ്രിട്ടൻ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ച വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക് നാടുകടത്തരുതെന്ന് ബ്രിട്ടീഷ് കോടതി. യു.എസിൽ അസാൻജിനെ കാത്തിരിക്കുന്നത് അതിസുരക്ഷയുള്ള ഏകാന്ത തടവും പീഡനവുമായതിനാൽ ആത്മഹത്യ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയാണ് ബ്രിട്ടീഷ് കോടതി ജഡ്ജി വനേസ ബരെയ്റ്റ്സർ 49കാരനെ നാടുകടത്താൻ അനുമതി നിഷേധിച്ചത്. ഒരു പതിറ്റാണ്ട് നീണ്ട …
സ്വന്തം ലേഖകൻ: വിദേശത്തു കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ചിരകാല ആവശ്യമായ പ്രവാസിവോട്ടിന് സമ്മതമറിയിച്ച് കേന്ദ്ര സർക്കാർ. ഇ–പോസ്റ്റൽ ബാലറ്റിലൂടെ ഇന്ത്യൻ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശയോട് അനുകൂലമായി വിദേശകാര്യ മന്ത്രാലയം കത്ത് നൽകിയെന്നു ദേശീയ മാധ്യമം പ്പോർട്ട് ചെയ്തു. ഏകദേശം 1.17 ലക്ഷം പ്രവാസികളാണ് വോട്ടർ പട്ടികയിലുള്ളത്. എൻആർഐക്കാർക്ക് (നോൺ റസിഡന്റ് ഇന്ത്യൻ) …
സ്വന്തം ലേഖകൻ: പുതിയ യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരത്തിലേറുന്നതു തടയാനുള്ള അവസാനശ്രമവുമായി നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തർ രംഗത്ത്. ജനുവരി ആറിന് ഇലക്ട്രറൽ വോട്ടുകൾ എണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് അടിയന്തിരമായി തിരഞ്ഞെടുപ്പിൽ ഉണ്ടായ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ …
സ്വന്തം ലേഖകൻ: യൂറോപ്പിലെ ഏറ്റവും വലിയ തീം പാർക്കിന്റെ നിർമാണത്തിന് ബ്രിട്ടൻ പുതുവർഷത്തിൽ തുടക്കം കുറിക്കുന്നു. ലണ്ടൻ റിസോർട്ട് എന്ന പേരിൽ നിർമിക്കുന്ന ഈ വിനോദ പാർക്ക് ഔട്ടർ ലണ്ടന്റെ ഭാഗമായ കെന്റിലെ സ്വാൻസ്കോമിലാണ് നിർമിക്കുന്നത്. പാരീസിലെ ഡിസ്നി ലാൻഡിനെ വെല്ലുന്ന സൗകര്യങ്ങളോടെയുള്ള ലണ്ടൻ റിസോർട്ടിന്റെ ആദ്യഘട്ട നിർമാണം 2024ൽ പൂർത്തിയാക്കും. 2029ൽ രണ്ടാം ഘട്ടവും …
സ്വന്തം ലേഖകൻ: പത്താം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിന് തുടക്കമായതായി സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു. 2021 മുതൽ 2025 വരെ നീളുന്ന പഞ്ചവത്സര പദ്ധതി നടത്തിപ്പിന് കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ ത്വാരീഖ് അംഗീകാരം നൽകിയിരുന്നു. പദ്ധതി കാലയളവിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തികകാര്യ മന്ത്രി ഡോ. സഇൗദ് ബിൻ മുഹമ്മദ് അൽ സഖ്രി …
സ്വന്തം ലേഖകൻ: ഖത്തറില്‍ കൊവിഡ് 19 വാക്‌സീനേഷന്റെ ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ എടുക്കേണ്ടവരുടെ പ്രായപരിധി എഴുപതില്‍ നിന്നും 65 ആക്കി കുറച്ചു. കുത്തിവയ്പ് എടുക്കാനായി പുതിയ ബുക്കിങ് സൗകര്യവും ആരംഭിച്ചു. ഡിസംബര്‍ 23 മുതല്‍ രാജ്യത്ത് ആദ്യ ഘട്ട കുത്തിവയ്പ് പുരോഗമിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും അധികൃതര്‍ ഫോണിലൂടെയും എസ്എംഎസ് മുഖേനയും നേരിട്ടാണ് വാക്‌സീന്‍ സ്വീകരിക്കാന്‍ …
സ്വന്തം ലേഖകൻ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 15–ാമത് സ്ഥാനാരോഹണ ദിനം ഇന്ന്. ഇൗ സുദിനത്തിൽ അദ്ദേഹം ട്വിറ്ററിൽ പൊതുജനങ്ങൾക്കായി കുറിച്ച വാക്കുകൾ ഹൃദയത്തിൽ തൊടുന്നു. തന്റെ സഹോദരൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് …
സ്വന്തം ലേഖകൻ: കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി അബൂദബിയിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എമിറേറ്റിലെ എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കുകയാണ് ലക്ഷ്യം. തൊഴിലാളികൾ, വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി തൊഴിൽമേഖലയിലുള്ള എല്ലാവരും ഓരോ 14 ദിവസം പിന്നിടുമ്പോഴും കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിർദേശം. റെസ്റ്റാറൻറുകൾ, കഫേകൾ, സൂപ്പർമാർക്കറ്റുകൾ, ഗ്രോസറികൾ, ബേക്കറികൾ, കശാപ്പുശാലകൾ, പച്ചക്കറി -പഴം …
സ്വന്തം ലേഖകൻ: 10 ദിവസത്തെ ഇടവേളക്ക് ശേഷം വിമാനങ്ങൾ സർവിസ് ആരംഭിച്ചതോടെ കുവൈത്ത് വിമാനത്താവളം വീണ്ടും സജീവം. ശനിയാഴ്ച പുലർച്ച നാലിന് തുർക്കിയിൽനിന്നാണ് ആദ്യ വിമാനം എത്തിയത്. തുടർന്ന് ആദ്യ ദിവസത്തിൽ 30 വിമാനങ്ങൾ കൂടി കുവൈത്തിലെത്തി. 37 വിമാനങ്ങളാണ് രാജ്യത്തിന് പുറത്തേക്ക് പോയത്. ഡിസംബർ 21 തിങ്കളാഴ്ച രാത്രി 11 മുതലാണ് കുവൈത്ത് വിമാനത്താവളത്തിൽ …
സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തലാക്കിയ ഇന്ത്യ-യുകെ വ്യോമഗതാഗതം പുനരാരംഭിക്കുകയാണ്. ജനുവരി ആറ് മുതൽ ഇന്ത്യയിൽ നിന്ന് യുകെയിലേക്കും എട്ട് മുതൽ തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കും. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം യാത്രക്കാർക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസിജ്യർ (എസ്ഒപി) പ്രസിദ്ധീകരിച്ചു. ജനുവരി 8 2021 മുതൽ വിമാനങ്ങൾ …