സ്വന്തം ലേഖകൻ: തുടർച്ചയായ ലോക്ഡൗണുകളുടെ പശ്ചാത്തലത്തിൽ ഈ വർഷവും ഇംഗ്ലണ്ടിൽ ജിസിഎസ്ഇ, എ-ലെവൽ, പരീക്ഷകൾ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പാർലമെന്റിൽ അറിയിച്ചു. കുട്ടികളുടെ പഠനനിലവാരവും ഇന്റേണൽ അസസ്മെന്റും പരിഗണിച്ച് വർഷാവസാനം അധ്യാപകർ തന്നെ ഗ്രേഡ് നിശ്ചയിക്കും. കഴിഞ്ഞ വർഷത്തെ ദുരനുഭവം പരിഗണിച്ച് ഗ്രേഡിങ്ങിന് കംപ്യൂട്ടർ സഹായത്തോടെയുള്ള അൽഗൊരിതം അടിസ്ഥാനമാക്കില്ല. ടെസ്റ്റിങ്ങും വാക്സിനേഷനും ഊർജിതമാക്കി …
സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡന്‍റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് യു.എസ് കോൺഗ്രസ്. ജനുവരി 20ന് യു.എസ് പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസാണ് നിർണായക പ്രഖ്യാപനം നടത്തിയത്. 306 ഇലക്ട്രറൽ വോട്ടുകളാണ് ജോ ബൈഡൻ നേടിയത്. പ്രസിഡന്‍റായി തെരഞ്ഞെടുക്കാൻ 270 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. …
സ്വന്തം ലേഖകൻ: യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സംഭവത്തിനിടെ വെടിയേറ്റ സ്ത്രീ ഉൾപ്പെടെ 4 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. …
സ്വന്തം ലേഖകൻ: ഈ വർഷം 7000 സൌദി എൻജിനീയർമാർക്ക് അവസരംജുബൈൽ: നിരവധി വിദേശി എൻജിനീയർമാർക്ക് ഇൗ വർഷം തൊഴിൽനഷ്ടമുണ്ടാകും. നടപ്പുവർഷം 7000 സ്വദേശി എൻജിനീയർമാർക്ക് തൊഴിലവസരം സൃഷ് ടിക്കാനൊരുങ്ങുകയാണ് സൌദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സൌദി പുരുഷന്മാർക്കും സ്ത്രീകൾക്കും സ്വകാര്യ മേഖലയിൽ എൻജിനീയറിങ് ജോലികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ‘മുഹെൽ’എന്ന ആപ് വഴി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം ശക്തമാകുന്നു. കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറത്തിറക്കിയ 2020 ലെ ദേശീയ തൊഴില്‍ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന …
സ്വന്തം ലേഖകൻ: ഒമാനിൽ മൂല്യവർധിത നികുതി (വാറ്റ്) ഏപ്രിൽ 16 മുതൽ പ്രാബല്യത്തിലാകുമെന്ന് നികുതി അതോറിറ്റി അറിയിച്ചു. അഞ്ചു ശതമാനമാണ് വാറ്റ് ചുമത്തുക. അടിസ്ഥാന ഭക്ഷ്യോൽപന്നങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കിയതടക്കം ‘വാറ്റു’മായി ബന്ധപ്പെട്ട മൂന്ന് എക്സിക്യൂട്ടിവ് നിയമങ്ങൾ നികുതി അതോറിറ്റി ബുധനാഴ്ച പ്രസിദ്ധീകരിച്ചു. 94 ഭക്ഷ്യോൽപന്നങ്ങളെയാണ് വാറ്റിൽനിന്ന് ഒഴിവാക്കിയത്. പാൽ, പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, കോഴിയിറച്ചി, മുട്ട, …
സ്വന്തം ലേഖകൻ: സൌദി പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തില്‍ സ്വീകരിക്കപ്പെടും. ഇവ കൈവശം ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉണ്ടായാല്‍ മതിയാകും. ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല്‍മുശാരിയാണ് ഇത്സംബന്ധമായി അറിയിച്ചത്. നിലവിലെ ഇക്കാമ പ്ളാസ്റ്റിക് രൂപത്തിലുള്ള കാര്‍ഡാണ്. പ്രവാസികള്‍ താമസ സ്ഥലങ്ങളില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ പേഴ്സുകളിലും മറ്റും ഇക്കാമ സൂക്ഷിക്കുകയും …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അമ്പതിൽ ഒരാൾ വീതം ഇതിനോടകം കൊവിഡ് രോഗികളായിക്കഴിഞ്ഞതായി റിപ്പോർട്ട്. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം ജനസംഖ്യയുടെ രണ്ടു ശതമാനം കൊവിഡ് രോഗികളാണ്. ബ്രിട്ടനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നടപടി ശരിവയ്ക്കുന്നതാണ് പുതിയ കണക്കുകൾ. 60,916 പേരാണ് ഇന്നലെമാത്രം രോഗികളായത്. 24 മണിക്കൂറിനിടെ മരിച്ചത് 830 പേരും. …
സ്വന്തം ലേഖകൻ: യു.എസ് സെനറ്റിെൻറ നിയന്ത്രണം ആരുടെ കൈയിലാകുമെന്ന് നിശ്ചയിക്കുന്നതിൽ നിർണായകമായ ജോർജിയയിൽ വോട്ടെടുപ്പ് തുടങ്ങി. ഇവിടെ രണ്ടു സീറ്റിൽ ജയിച്ചാൽ, കോൺഗ്രസിലാകെ ജോ ബൈഡന് നിയന്ത്രണം ഉറപ്പാക്കാനാകും. അതുവഴി തെൻറ നയങ്ങൾ തടസ്സമില്ലാതെ നടപ്പാക്കാനും അദ്ദേഹത്തിനാകും. “നാം സ്നേഹിക്കുന്ന അമേരിക്കയെ രക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന്” പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. നിലവിൽ റിപ്പബ്ലിക്കൻ നേതാക്കളായ …
സ്വന്തം ലേഖകൻ: ഗൾഫ് പ്രതിസന്ധി തീർപ്പാക്കുന്നതിന് നേരത്തെ ഇടപെട്ട കുവൈത്ത് അമീർ, അന്തരിച്ച ഷെയ്ഖ് സബ അൽ അഹ്മദിനേയും ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനെയും നമിക്കുകയാണ് ലോകം. ഗൾഫ് രാജ്യങ്ങളും അതിലെ ജനങ്ങളും തമ്മിലെ സൗഹൃദം ഊട്ടിയുറപ്പിച്ച് ബന്ധങ്ങൾ സുദൃഢമാക്കുകയും ഏകതയോടെ നിലകൊള്ളുകയും ചെയ്യുക എന്ന അൽ ഉല പ്രഖ്യാപനവും ഈ മുതിർന്ന നേതാക്കൾക്കുള്ള ആദരാഞ്ജലിയാണ്. …