1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
41 മത് ജിസിസി ഉച്ചകോടിയിൽ താരമായി ഖത്തർ അമീർ; സ്വീകരിക്കാൻ നേരിട്ടെത്തി എം‌ബി‌എസ്
41 മത് ജിസിസി ഉച്ചകോടിയിൽ താരമായി ഖത്തർ അമീർ; സ്വീകരിക്കാൻ നേരിട്ടെത്തി എം‌ബി‌എസ്
സ്വന്തം ലേഖകൻ: ച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ സൌദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു. ‌മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ സൌദിയിലെത്തുന്നത്. ഉച്ചകോടിയില്‍ സൌദിയും ഖത്തറും തമ്മില്‍ കരാര്‍ ഒപ്പുവയ്ക്കും. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ഇന്നലെ രാത്രി മുതല്‍ സൌദി …
നാല് വര്‍ഷത്തോളം നീണ്ട ഖത്തര്‍ ഉപരോധത്തിന് അവസാനം; ച​രി​ത്ര​മാ​യി “അ​ൽ ഉല” ക​രാ​ർ
നാല് വര്‍ഷത്തോളം നീണ്ട ഖത്തര്‍ ഉപരോധത്തിന് അവസാനം; ച​രി​ത്ര​മാ​യി “അ​ൽ ഉല” ക​രാ​ർ
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള തർക്കത്തിന് പൂർണ വിരാമമായതായി സൌദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്‍ പറഞ്ഞു. അൽഉലായിൽ ചൊവ്വാഴ്ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021 ജ​നു​വ​രി അ​ഞ്ചി​ന്​ സൗ​ദി​യി​ലെ അ​ൽ ഉ​ല​യി​ൽ ന​ട​ന്ന 41ാം ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലാണ് ഗൾഫ് മേഖലയുടെ ചരിത്രത്തിലെ സുപ്രധാന നീക്കം. …
ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് കഴിഞ്ഞ താമസ വീസക്കാർക്ക് തിരിച്ചു വരാൻ അനുമതി
ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് കഴിഞ്ഞ താമസ വീസക്കാർക്ക് തിരിച്ചു വരാൻ അനുമതി
സ്വന്തം ലേഖകൻ: ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ച താമസ വീസക്കാർക്ക് ഈ വർഷം മാർച്ച് 31നുള്ളിൽ തിരിച്ചുവരാം. എയര്‍ ഇന്ത്യാ എക്സ്പ്രസും ദുബായുടെ ബജറ്റ് എയർലൈൻസായ ഫ്ലൈ ദുബായും തങ്ങളുടെ വെബ് സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്–ദുബായി (ജിഡിആര്‍എഫ്എ)ല്‍ നിന്ന് അനുമതി വാങ്ങിക്കണമെന്നും …
ഒമാനിൽ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി നീട്ടി
ഒമാനിൽ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി നീട്ടി
സ്വന്തം ലേഖകൻ: തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകള്‍ കൂടാതെ വിദേശികള്‍ക്ക് രാജ്യം വിടുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരമാണ് ഇതെന്ന് ലേബര്‍ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ സഈദ് അല്‍ ബാദി അറിയിച്ചു. നവംബര്‍ 15 മുതല്‍ ആരംഭിച്ച പദ്ധതി നേരത്തേ ഡിസംബര്‍ …
ഇംഗ്ലണ്ടിൽ മൂന്നാം ദേശീയ ലോക്ക്ഡൌൺ; ഫെബ്രുവരി പകുതി വരെ “സ്റ്റേ അറ്റ് ഹോം”
ഇംഗ്ലണ്ടിൽ മൂന്നാം ദേശീയ ലോക്ക്ഡൌൺ; ഫെബ്രുവരി പകുതി വരെ “സ്റ്റേ അറ്റ് ഹോം”
സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായ ഇംഗ്ലണ്ടിൽ വീണ്ടും ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രി മുതൽ ലോക്ഡൗൺ നിലവിൽ വന്നു. രാത്രി എട്ടിന് പ്രധാനമന്ത്രി ബോറീസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യമൊട്ടാകെ ഇപ്പോൾ സ്റ്റേ അറ്റ് ഹോം അലേർട്ടിലാണ്. മാർച്ചിലെ ഒന്നാം ലോക്ഡൗണിനു സമാനമായി അവശ്യ …
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രം‌പിന്റെ നീക്കങ്ങൾക്കെതിരെ വിമർശനം ശക്തം; എല്ലാ കണ്ണുകളും യുഎസ് കോൺഗ്രസിലേക്ക്
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രം‌പിന്റെ നീക്കങ്ങൾക്കെതിരെ വിമർശനം ശക്തം; എല്ലാ കണ്ണുകളും യുഎസ് കോൺഗ്രസിലേക്ക്
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ സൈന്യത്തെ ഉൾപ്പെടുത്താനുള്ള ഏതൊരു നീക്കത്തിനെതിരെയും മുൻ പ്രതിരോധ സെക്രട്ടറിമാർ 10 പേരും ഞായറാഴ്ച മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്തെ ‘അപകടകരവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലയിലേക്ക്’ നയിക്കുമെന്ന് അവര്‍ പറഞ്ഞു. ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മായുമായ പത്തു പേർ വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു അഭിപ്രായ ലേഖനത്തിൽ ഒപ്പിട്ടു. നവംബർ മൂന്നിലെ …
ഖത്തർ ഉപരോധം പിൻവലിച്ച് അതിർത്തികൾ തുറന്ന് സൌദി; ഐക്യം വിളംബരം ചെയ്ത് ജിസിസി ഉച്ചകോടി
ഖത്തർ ഉപരോധം പിൻവലിച്ച് അതിർത്തികൾ തുറന്ന് സൌദി; ഐക്യം വിളംബരം ചെയ്ത് ജിസിസി ഉച്ചകോടി
സ്വന്തം ലേഖകൻ: നീണ്ട മൂന്നര വര്‍ഷത്തെ ഭിന്നതകള്‍ പരിഹരിച്ച് സൌദി അറേബ്യ ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറന്നു. കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്നു സൌദിയിലെ റിയാദില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ 41-ാമത് ഉച്ചകോടിയില്‍ അന്തിമ കരാറില്‍ ഒപ്പുവയ്ക്കണമെന്ന് …
സൌദിയില്‍ എഞ്ചിനീയറിങ്ങ് മേഖലയിലെ സ്വദേശിവത്കരണം ഈ മാസം 14 മുതല്‍
സൌദിയില്‍ എഞ്ചിനീയറിങ്ങ് മേഖലയിലെ സ്വദേശിവത്കരണം ഈ മാസം 14 മുതല്‍
സ്വന്തം ലേഖകൻ: സൌദിയിലെ എഞ്ചിനീയറിങ്ങ് മേഖലയിലെ സ്വദേശിവത്കരണം ഈ മാസം 14 മുതല്‍ ആരംഭിക്കും. സൌദി പൗരന്‍മാരായ എഞ്ചിനീയര്‍മാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പദ്ധതികള്‍ അധികൃതല്‍ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞത് ഏഴായിരത്തോളം സൌദി എഞ്ചിനീയര്‍മാര്‍ക്ക് ഈ വര്‍ഷം തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമമാണ് സൌദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. മാനവശേഷി, സാമൂഹിക വികസന …
ഒമാനിൽ എൻ‌ഒ‌സി ഒഴിവാക്കിയിട്ടും പ്രവാസികൾക്ക് ജോ​ലി മാറാൻ നി​ബ​ന്ധ​നകൾ ബാധകം
ഒമാനിൽ എൻ‌ഒ‌സി ഒഴിവാക്കിയിട്ടും പ്രവാസികൾക്ക് ജോ​ലി മാറാൻ  നി​ബ​ന്ധ​നകൾ ബാധകം
സ്വന്തം ലേഖകൻ: ഒമാനിൽ എ​ൻ​ഒ​സി നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി​യു​ള്ള തീ​രു​മാ​നം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ നി​ല​വി​ൽ​വ​ന്നെ​ങ്കി​ലും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജോ​ലി മാ​റു​ന്ന​തി​ന്​ ചി​ല നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള തൊ​ഴി​ൽ ക​രാ​റി​ന്റെ കാ​ലാ​വ​ധി ക​ഴി​യ​ണ​മെ​ന്ന​താ​ണ്​ പ്ര​ധാ​ന നി​ബ​ന്ധ​ന​യെ​ന്ന്​ ആ​ർ.​ഒ.​പി വ​ക്താ​വി​നെ ഉ​ദ്ധ​രി​ച്ച്​ പ്രാദേശിക മാ​ധ്യ​മം റി​പ്പോ​ർ​ട്ട്​ ചെ​യ്യുന്നു. നി​ല​വി​ലെ തൊ​ഴി​ൽ ക​രാ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​വു​ക​യോ അ​ല്ലെ​ങ്കി​ൽ തൊ​ഴി​ൽ …
ആലിബാബ മുതലാളി ജാക്ക് മായെ കാണാനില്ല! കണ്ണടച്ച് ചൈനീസ് സർക്കാർ
ആലിബാബ മുതലാളി ജാക്ക് മായെ കാണാനില്ല! കണ്ണടച്ച് ചൈനീസ് സർക്കാർ
സ്വന്തം ലേഖകൻ: ചൈനയിലെ ആലിബാബ എന്ന ഇ– വ്യാപാര കമ്പനി ഉടമയും ശതകോടീശ്വരനുമായ ജാക്ക് മാ എവിടെ? കഴിഞ്ഞ 2 മാസമായി മായെപ്പറ്റി ഒരു വിവരവുമില്ല. ബിസിനസ് ഹീറോകളെ കണ്ടുപിടിക്കുന്ന ഒരു ടിവി ഷോയിൽ കഴിഞ്ഞദിവസം വിധികർത്താവിന്റെ റോളിൽ മാ വരേണ്ടതായിരുന്നു. കാണാതായതോടെ സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. സർക്കാരിനെതിരെയാണ് വിരൽ ചൂണ്ടുന്നത്. ചൈനയിലെ നിയന്ത്രണ …