1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തർ-സൌദി ചർച്ച അലസിപ്പിരിഞ്ഞ ദിവസം ഖത്തർ മെയിൽ സർവീസ് തുടങ്ങി യുഎഇ
ഖത്തർ-സൌദി ചർച്ച അലസിപ്പിരിഞ്ഞ ദിവസം ഖത്തർ മെയിൽ സർവീസ് തുടങ്ങി യുഎഇ
സ്വന്തം ലേഖകൻ: സൗദി അറേബ്യയും ഖത്തറും നടത്തി വന്ന സമവായ ചര്‍ച്ച അലസിപ്പിരിഞ്ഞതായാണ് പുതിയ വാർത്ത.  ഖത്തര്‍ മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ഇവ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സൗദി നിലപാട് എടുത്തതോടെയാണ് ചര്‍ച്ച പൊളിയാന്‍ കാരണം. അതിനിടെ ഖത്തറിലേക്കുള്ള മെയില്‍ സര്‍വീസ് യുഎഇ പുനരാരംഭിച്ചു. രണ്ടര വര്‍ഷത്തിന് ശേഷമാണ് വീണ്ടും പോസ്റ്റല്‍ സര്‍വീസ് ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികളും …
ഭീകര പ്രവര്‍ത്തനത്തിന് പണം പിരിച്ചു; ഹാഫിസ് സയീദിന് 11 വർഷം തടവ്
ഭീകര പ്രവര്‍ത്തനത്തിന് പണം പിരിച്ചു; ഹാഫിസ് സയീദിന് 11 വർഷം തടവ്
സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദവയുടെ തലവനുമായ ഹാഫിസ് സയീദിന് 11 വർഷം തടവ് ശിക്ഷ. ഭീകരപ്രവർത്തനങ്ങൾക്കു ധനസഹായം നൽകിയ രണ്ട് കേസിൽ പാക്ക് ഭീകരവിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലായി അഞ്ചര വർഷം വീതം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. എൻജിഒയുടെ മറവിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചുവെന്നാണ് കേസ്. …
കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ഇനി ഇ-ഇഖാമ
കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ഇനി ഇ-ഇഖാമ
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാനുള്ള സംവിധാനം മാര്‍ച്ച് ഒന്നിന് നിലവിൽ വരും. ഇഖാമ സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴിയാക്കുന്ന നടപടിയുടെ രണ്ടാം ഘട്ടമായാണ് ആർട്ടിക്കിൾ 18 ഇഖാമ പുതുക്കാൻ ആഭ്യന്തരമന്ത്രാലയം ഓൺലൈൻ സേവനം ലഭ്യമാക്കുന്നത്. ജവാസാത്തുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇഖാമ പുതുക്കലിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. …
രണ്ട് റഷ്യന്‍ ഉപഗ്രഹങ്ങള്‍ അമേരിക്കൻ ചാര ഉപഗ്രഹത്തിന് പിന്നാലെ; ബഹിരാകാശത്ത് പിടിവലി
രണ്ട് റഷ്യന്‍ ഉപഗ്രഹങ്ങള്‍ അമേരിക്കൻ ചാര ഉപഗ്രഹത്തിന് പിന്നാലെ; ബഹിരാകാശത്ത് പിടിവലി
സ്വന്തം ലേഖകൻ: തങ്ങളുടെ ചാര ഉപഗ്രഹത്തെ രണ്ട് റഷ്യന്‍ ഉപഗ്രഹങ്ങള്‍ പിന്തുടരുന്നുവെന്ന് കുറ്റപ്പെടുത്തി അമേരിക്ക. ഈ വിഷയത്തില്‍ പ്രതികരണം ആവശ്യപ്പെട്ട് വാഷിങ്ടണ്‍ ബന്ധപ്പെട്ടതായി റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ഗെ റ്യാബ് കോവ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.  വിഷയം വിശദമായി പഠിച്ച ശേഷം ഇക്കാര്യത്തില്‍ റഷ്യയുടെ പ്രതികരണം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാര ഉപഗ്രഹത്തെ നവംബറില്‍ ഭ്രമണപഥത്തിലെത്തിച്ച് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ …
ഇന്ത്യയിൽ 50 ലക്ഷം പേര്‍ സ്വീകരിക്കാനെത്തുമെന്ന് മോദി പറഞ്ഞതായി ട്രംപ്‌
ഇന്ത്യയിൽ 50 ലക്ഷം പേര്‍ സ്വീകരിക്കാനെത്തുമെന്ന് മോദി പറഞ്ഞതായി ട്രംപ്‌
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി 24, 25 തീയതികളില്‍ ട്രംപ് ഇന്ത്യയിലെത്തുമെന്ന വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് പിന്നാലെയാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്രംപ് അറിയിച്ചത്.  ‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ സുഹൃത്താണ്, അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്’. ഇന്ത്യാസന്ദര്‍ശനത്തെ കുറിച്ചുള്ള …
കൊറോണ: ചൈനയില്‍ മരണം ആയിരം കടന്നു; കൂടുതൽ പേർ നിരീക്ഷണത്തിൽ
കൊറോണ: ചൈനയില്‍ മരണം ആയിരം കടന്നു; കൂടുതൽ പേർ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് 103 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 1012 ആയി ഉയര്‍ന്നു. രാജ്യത്ത് പുതുതായി 3073 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ആയിരം പിന്നിട്ടതും ദിനംപ്രതി മരണം വര്‍ധിക്കുന്നു എന്നതും സ്ഥിഗതികള്‍ …
ട്രംപ് ഫെബ്രുവരി 24ന് ഇന്ത്യയിൽ; മോദിയോടൊപ്പം ഗുജറാത്തും സന്ദര്‍ശിക്കും
ട്രംപ് ഫെബ്രുവരി 24ന് ഇന്ത്യയിൽ; മോദിയോടൊപ്പം ഗുജറാത്തും സന്ദര്‍ശിക്കും
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രെബ്രുവരി 24-25 തീയ്യതികളില്‍ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ഇതാദ്യമായാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ന്യൂദല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന ട്രംപ് അഹമ്മദാബാദും സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സൗഹൃദ സന്ദര്‍ശനത്തെക്കുറിച്ച് മോദിയും …
യു.എ.ഇയില്‍ ഇന്ത്യക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു
യു.എ.ഇയില്‍ ഇന്ത്യക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: യു.എ.ഇയിൽ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ. ഇതോടെ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം എട്ടായി. ഇവരിൽ ഒരാളൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചമാണെന്ന് അധികൃതർ വിലയിരുത്തി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ ശക്തമായി തുടരുകയാണെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇന്ത്യക്കാരന് രോഗം പിടികൂടിയത്. ആവശ്യമായ പരിചരണം …
ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15 ലേറെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15 ലേറെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15-ഓളം റോഹംഗ്യന്‍ അഭയാര്‍ത്ഥികള്‍ മരണപ്പെട്ടു. നിരവധി പേരെ കാണാതായി. 130 പേരുമായി മലേഷ്യയിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 70 പേരെ രക്ഷപ്പെടുത്തി. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട് മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബോട്ടപകടം ഉണ്ടായത്. 50 പേരെ …
“നിങ്ങൾക്ക് ഇറാന്റെ മഹത്വം മനസ്സിലായിട്ടില്ല,” അമേരിക്കയെ കടന്നാക്രമിച്ച് റൂഹാനി
“നിങ്ങൾക്ക് ഇറാന്റെ മഹത്വം മനസ്സിലായിട്ടില്ല,” അമേരിക്കയെ കടന്നാക്രമിച്ച് റൂഹാനി
സ്വന്തം ലേഖകൻ: ഇസ്‌ലാമിക് വിപ്ലവത്തിന്റെ 41ാമത് വാര്‍ഷികം ആഘോഷിച്ച് ഇറാന്‍. അമേരിക്കയുമായി കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിനിടയിലാണ് രാജ്യം ഇസ്‌ലാമിക് വിപ്ലവത്തിന്റെ വാര്‍ഷികം ആഘോഷിച്ചത്. ആഘോഷത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ അമേരിക്കയ്‌ക്കെതിരെയുള്ള പ്രതിഷേധം പ്രകടമായിരുന്നു. ‘ അമേരിക്കയുടെ അന്ത്യം’, ‘ മരണം വരെ ഞങ്ങള്‍ പ്രതിരോധിക്കും’ തുടങ്ങിയ പോസ്റ്ററുകള്‍ ഏന്തിയാണ് ജനങ്ങള്‍ റാലിയില്‍ പങ്കെടുത്തത്. റാലിയെ …