1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2016

സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പില്‍ തിരുത്ത്, ദുരൂഹത. കത്ത് തിരുത്തിയത് ആരാണെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. കത്ത് വിശദ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

തിരുത്തിയ വരികള്‍ക്കു ശേഷം ബ്രായ്ക്കറ്റില്‍ താന്‍ തന്നെയാണ് വാക്കുകള്‍ തിരുത്തിയത് എന്നെഴുതി രാഹലിന്റെ ഒപ്പും രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ തിരുത്തിയത് രാഹുലാണെന്നുള്ള പ്രാഥമിക നിഗമനത്തിലാന് വിദഗ്ദര്‍.

അതേ സമയം കത്ത് ഫോറന്‍സിക് പരശോധനക്ക് അയച്ചിരിക്കുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം സത്യാവസ്ഥ അറിയാന്‍ കഴിയുമെന്നും പോലീസ് അറിയിച്ചു. തിരുത്തിയ വാക്കുകള്‍ അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനെ കുറിച്ചുള്ളതാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിതിനെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ക??ണ്ടെത്തിയത്?. രോഹിതിന്റെ മരണത്തെ തുടര്‍ന്ന് രാജ്യമെമ്പാടും ദളിത് സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.