1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നുഴഞ്ഞു കയറ്റം രൂക്ഷം, അമേരിക്ക വിസാ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ഐഎസ് ഭീകരരുടെ വരവ് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അമേരിക്ക വിസ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നത്.

38 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കുന്നത്. ഇറാന്‍, ഇറാഖ്, സുഡാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇരട്ട പൗരത്വമുള്ളവരും ഈ രാജ്യങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സന്ദര്‍ശിച്ചവര്‍ക്കും വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

നിയന്ത്രണങ്ങളുള്ള വിസ കൈവശമുള്ളവര്‍ യാത്ര ചെയ്യാന്‍ യുഎസ് എംബസിയോ കോണ്‍സുലേറ്റോ വിതരണം ചെയ്യുന്ന വിസ ഉപയോഗിക്കണം. നിരവധി പേര്‍ ഐഎസില്‍ ചേര്‍ന്ന് ഇറാന്‍, ഇറാഖ്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിശീലനം നേടി തിരിച്ചെത്തുന്നു എന്നതിനാലാണ് കര്‍ശനമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.