സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം …
സ്വന്തം ലേഖകൻ: സൌദിവൽക്കരണം സജീവമായ സൗദിയിലെ വ്യവസായ, ഖനന മേഖലയിൽ കഴിഞ്ഞ വർഷം 39,404 തസ്തികകളിൽ സ്വദേശികൾ നിയമിതരായെന്ന് അധികൃതർ. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഈ മേഖലയെ സുസ്ഥിരമാക്കാൻ മന്ത്രാലയം പിന്തുണച്ച വിവിധ സംരംഭങ്ങളുടെ ഫലമാണിതെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം 903 പുതിയ വ്യവസായിക ലൈസൻസുകൾ മന്ത്രാലയം നൽകിയിരുന്നു. ഇതുവഴി 23.5 ശതകോടി …
സ്വന്തം ലേഖകൻ: യുഎസിൽ ബൈഡൻ സർക്കാർ അധികാരം ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം വരുത്തുമെന്ന് കമല ഹാരിസ്. അമേരിക്കയിൽ കുടിയേറി താൽക്കാലിക സംരക്ഷണയിൽ കഴിയുന്നവർക്കും, ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് ആക്ടിന്റെ പരിധിയിലുള്ളവർക്കും ഉടനെ ഗ്രീൻകാർഡ് നൽകുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന കമല ഹാരിസ് വ്യക്തമാക്കി. ജനുവരി 12 ചൊവ്വാഴ്ച യൂണിവിഷനു നൽകിയ അഭിമുഖത്തിലാണു …
സ്വന്തം ലേഖകൻ: യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയതായി സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമുണ്ടെന്നും ഡബ്ല്യൂ.എച്ച്.ഒ പറയുന്നു. പുതിയ കൊവിഡ് വകഭേദങ്ങള്‍ സംബന്ധിച്ച …
സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ലേബർ ക്യാംപുകളിൽ നിന്നെത്തുന്നവരുടെ എണ്ണവും കൂടിയതോടെ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ വാക്സിനേഷൻ കേന്ദ്രത്തിൽ 1,000 മുതൽ 1,500 പേർ വരെ പ്രതിദിനം എത്തുന്നു. ഏറ്റവും വലിയ വാക്സീൻ കേന്ദ്രങ്ങളിലൊന്നായ ഇവിടെ 5 ബൂത്തുകളാണുള്ളത്. എമിറേറ്റ്സ് ഐഡിയുമായി എത്തിയാൽ …
സ്വന്തം ലേഖകൻ: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സൈക്കളോജിക്കൽ, സോഷ്യൽ വർക്കർ തസ്തികയിൽ സ്വദേശവത്കരണം നടപ്പാക്കാൻ നിർദേശം. സിവിൽ സർവിസ് കമീഷൻ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി. നേരത്തെ ആവശ്യമായ സ്വദേശികൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സ്വദേശിവത്കരണത്തിൽ പ്രത്യേക ഇളവ് നൽകിയ തസ്തികകളായിരുന്നു ഇവ. ഇപ്പോൾ കുവൈത്തി തൊഴിലാളികളുടെ ക്ഷാമം ഇല്ലെന്നും സ്വദേശിവത്കരണത്തിന് പ്രായോഗിക നടപടികൾ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആകെ കൊവിഡ് മരണം 83,000 കടന്നു. രാജ്യത്ത് കൊറോണ വൈറസ് മൂലമുള്ള മരണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പങ്കാളിയുടെയോ അടുത്ത ബന്ധുവിന്റെയോ മരണത്തെ തുടർന്ന് രണ്ടാഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം നേരിടേണ്ടി വരുന്ന വിവിധ രംഗങ്ങളിലെ ജീവനക്കാർക്ക് നിയമപരമായ ബിറീവ്മെന്റ് അവധി ഏർപ്പെടുത്തണമെന്നാണ് ആഹ്വാനം. ഈ …
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കണമെന്ന ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. 223 അംഗങ്ങള്‍ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 205 പേര്‍ പ്രമേയത്തെ എതിര്‍ത്തു. പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്. അതേസമയം പ്രസിഡന്റിനെ പുറത്താക്കാനുള്ള …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍. വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ചുമത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ വീണ്ടും കരടു പ്രമേയവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വിദേശികള്‍ പുറത്തേക്ക് അയക്കുന്ന പണം 21 ബില്യനില്‍ കൂടുതലാണെന്നും എം …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തും. വ്യാഴാഴ്ച സംഘം വുഹാനിലെത്തുമെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുകയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് വ്യാപിക്കാന്‍ ഇടയായ …