സ്വന്തം ലേഖകന്‍: രാജ്യത്ത് അഭയം തേടിയെത്തുന്ന അഭയാര്‍ഥികളെ ജയിലിലേക്ക് അയക്കുന്ന കരിനിയമത്തിന് ആസ്‌ട്രേലിയന്‍ കോടതിയുടെ അംഗീകാരം. ഇതോടെ ആസ്‌ട്രേലിയന്‍ തീരത്തെത്തിയ 267 അഭയാര്‍ഥികളെ പസഫിക് സമുദ്രത്തിലെ നൗറു ദ്വീപിലുള്ള ജയിലില്‍ അടക്കും. ഇതില്‍ 39 പേര്‍ കുട്ടികളും അവരില്‍ 33 പേര്‍ ആസ്‌ട്രേലിയയില്‍ തന്നെ ജനിച്ചവരുമാണ്. നാടുകടത്തി തടവിലിടുന്നതിനെതിരെ അഭയാര്‍ത്ഥി സംഘത്തിലെ ബംഗ്ലാദേശ് സ്ത്രീയുടെ അഭിഭാഷകന്‍ …
സ്വന്തം ലേഖകന്‍: സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പടരുന്നതായി മുന്നറിപ്പ്, ആദ്യ കേസ് ടെക്‌സാസില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊതുകുകളിലൂടെയാണ് വൈറസ് പടരുന്നതെന്നായിരുന്നു ഇതുവരെ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. എന്നാല്‍ വൈറസ് ബാധയുള്ള വ്യക്തിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും വൈറസ് പടരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടെക്‌സാസിലാണ് ലൈംഗീക ബന്ധത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. സിക്കാ വൈറസ് ബാധയുള്ള …
സ്വന്തം ലേഖകന്‍: തീവ്രവാദികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ഗുരുതര പ്രത്യാഖാതം നേരിടേണ്ടി വരുമെന്ന് ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിന്റെ ഭീഷണി. ജെയ്‌ഷെയുടെ ആശയ പ്രചാരണത്തിനുള്ള മാസികയായ അല്‍ ക്വാമില്‍ എഴുതിയ ലേഖനത്തിലാണ് മസൂദ് ഭീഷണി മുഴക്കിയത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെയും മുംബൈ സ്‌ഫോടനത്തിന്റെയും മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന മൗലാന തങ്ങള്‍ മരണത്ത സ്‌നേഹിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. താന്‍ ഒരു …
സ്വന്തം ലേഖകന്‍: സിക വൈറസ് വ്യാപിക്കുന്നു, ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കന്‍ വന്‍കരയില്‍ സിക വൈറസിന്റെ വ്യാപനം അസാധാരണമായ പ്രതിഭാസമാണെന്ന് സംഘടന വിലയിരുത്തി. 2014 ല്‍ എബോള പടര്‍ന്നുപിടിച്ചതിനു ശേഷം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. ബ്രസീലില്‍ കഴിഞ്ഞ വര്‍ഷം സിക വൈറസ് എത്തിയതും കുഞ്ഞുങ്ങളിലെ വൈകല്യവും വൈറസും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് വിട്ട് ഒളിച്ചോടാന്‍ ശ്രമിച്ചതിന് ഭീകരവാദികള്‍ തലയറുത്തവരില്‍ 4 പേര്‍ ഇന്ത്യക്കാരെന്ന് സൂചന. രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് മൊസൂളില്‍ കൊല്ലപ്പെട്ട 20 ഐ.എസ് ജിഹാദികളില്‍ നാല് ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായ സൂചനകള്‍ ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചുവരുകയാണ്. …
സ്വന്തം ലേഖകന്‍: സൗദി നഴ്‌സിങ് റിക്രൂട്ട്‌മെന്റ്, സൗദിയില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്ത്യ സന്ദര്‍ശിച്ച് പ്രതിസന്ധി വിലയിരുത്തും. സൗദിയിലേക്ക് സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രത്യേക പ്രതിനിധി സംഘം അടുത്താ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കുമെന്ന് …
സ്വന്തം ലേഖകന്‍: ജര്‍മനിയെ ഇളക്കി മറിച്ച 13 കാരിയുടെ പീഡന വാര്‍ത്ത കള്ളക്കഥ, സംഭവം പെണ്‍കുട്ടിതന്നെ കെട്ടിച്ചമച്ചത്. ഏറെ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയ 13 കാരിയുടെ പീഡന കഥ വ്യാജമെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടി തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 11 നാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് പീഡന വാര്‍ത്ത പുറത്തായത്. സ്‌കൂളിലേക്ക് പുറപ്പെട്ട 13 …
സ്വന്തം ലേഖകന്‍: ജനിതകമായി മെച്ചപ്പെടുത്തിയ ജിഎം കുഞ്ഞുങ്ങളുടെ പരീക്ഷണത്തിന് യുകെ അനുമതി നല്‍കി. ഇതോടെ ഭക്ഷ്യവിളകളെപ്പോലെ ജി.എം മനുഷ്യക്കുഞ്ഞുങ്ങളുടെ ജനനത്തിനും സാധ്യത തെളിഞ്ഞു. മനുഷ്യ ഭ്രൂണങ്ങളില്‍ ജനിതക മാറ്റം വരുത്തുന്ന (ജീന്‍ എഡിറ്റിങ്) പരീക്ഷണങ്ങള്‍ക്കാണ് അനുമതി. ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷണങ്ങള്‍ നടക്കുക. മനുഷ്യപ്പിറവിയുടെ ആദ്യ നിമിഷങ്ങളിലെ ജീവല്‍ തുടിപ്പുകളുടെ പ്രകൃതത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ …
സ്വന്തം ലേഖകന്‍: ഇറാന്‍ പ്രസിഡന്റിന്റെ പാരീസ് സന്ദര്‍ശനത്തിന് എതിരെ മാറിടം പ്രദര്‍ശിപ്പിച്ച് യുവതിയുടെ പ്രതിഷേധം. പാലത്തില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുക്കി മാറു മറക്കാതെയായിരുന്നു യുവതിയുടെ വ്യത്യസ്തമായ പ്രതിഷേധം. പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. വനിതാ ഫെമിനിസ്റ്റ് സംഘടനയായ ഫിമെന്റെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ ഇപ്പോള്‍ ഭാഗ്യം നിയന്ത്രിക്കുന്നത് ലുക്ക് തെപ് പാവകളാണ്, പാവകളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസം വ്യാപകമാകുന്നു. നേരത്തെ തന്നെ അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനും കൂടോത്രത്തിനുമെല്ലാം പ്രശസ്തമാണ് തായ്‌ലന്‍ഡ്. അതിനു പുറമെയാണ് പുറമെയാണ് ഇപ്പോള്‍ വ്യാപകമാകുന്ന ലുക്ക് തെപ് പാവകള്‍. കുട്ടികളുടെ വലുപ്പമുള്ള ഈ പാവകളാണ് ഇപ്പോള്‍ തായ് നിവാസികളുടെ വിശ്വാസത്തെ നിയന്ത്രിക്കുന്നത്. ‘ലുക്ക് തെപ്’ അഥവാ …