സ്വന്തം ലേഖകൻ: യുഎസിൽ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ; വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. …
സ്വന്തം ലേഖകൻ: വിമാനയാത്രക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കുമെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ. വാക്സിനെടുത്ത സർട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി അധികൃതർക്ക് മുമ്പിൽ ഹാജരാക്കേണ്ടി വരുമെന്നും അൽ ബാകിർ പറഞ്ഞു. ബി.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിൽ കയറുന്നതിന് മുമ്പായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കണമെന്നത് …
സ്വന്തം ലേഖകൻ: ശമ്പളം കൈമാറുന്നതിനും മറ്റു പണമിടപാടുകൾ നടത്തുന്നതിനും സ്വകാര്യ സ്ഥാപനങ്ങൾ ഇലക്ട്രോണിക് അല്ലെങ്കിൽ ഒാൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കണമെന്ന് തൊഴിൽ വകുപ്പ് നിർദേശം നൽകി. ഫെബ്രുവരി 28 മുതലാണ് ഇത് നിർബന്ധമാകുന്നത്. ഒമാൻ സെൻട്രൽ ബാങ്കിെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് തൊഴിൽ വകുപ്പിെൻറ നിർദേശം. കമ്പനികൾ പരമ്പരാഗത രീതിയിലുള്ള പണംകൈമാറ്റം ഒഴിവാക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. …
സ്വന്തം ലേഖകൻ: സൌദിയിൽനിന്നു ബഹ്റൈനിലേക്ക് റോഡ് മാർഗം പോകുന്ന അഞ്ചു വിഭാഗം യാത്രക്കാർക്ക് കോവിഡിനുള്ള പി.സി.ആർ ലബോറട്ടറി ടെസ്റ്റ് ഫീസിൽ കിങ് ഫഹദ് കോസ്വേ അതോറിറ്റി (കെ.എഫ്.സി.എ) ഇളവ് നൽകി. അംഗീകൃത നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബവും, ഔദ്യോഗിക ദൗത്യം കഴിഞ്ഞ് മടങ്ങുന്നവർ, വിദേശ സൈനികരും അവരുടെ കുടുംബങ്ങളും, ആരോഗ്യ മന്ത്രാലയത്തിെൻറയും അവരുടെ കൂട്ടാളികളുടെയും ചെലവിൽ ചികിത്സ …
സ്വന്തം ലേഖകൻ: കുവൈത്തിലെ വിദേശ അധ്യാപകർക്ക് അവധിയുടെ ഭാഗമായി നാട്ടിലേക്ക് പോകാൻ അനുമതി നൽകി. തിരികെ ജോലിയിൽ പ്രവേശിക്കേണ്ട പൂർണ ഉത്തരവാദിത്തം അധ്യാപകർക്ക് ആണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രണ്ടാം സെമസ്റ്ററിെൻറ തുടക്കത്തിൽ അധ്യാപകരുടെ ആവശ്യം ഉണ്ടാകാനിടയുണ്ട്. നാട്ടിലേക്ക് പോകുന്ന അധ്യാപകർ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം. നാട്ടിൽ പോകുന്ന അധ്യാപകർക്ക് തിരിച്ചുവന്നാൽ രണ്ടാഴ്ച ക്വാറൻറീൻ നിർബന്ധമാണ്. …
സ്വന്തം ലേഖകൻ: ഹ്രസ്വസന്ദർശനത്തിനായി യു.എ.ഇ.യിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷിബന്ധം ശക്തമാക്കാനുള്ള പ്രവർത്തനങ്ങളും അന്താരാഷ്ട്രപ്രശ്നങ്ങളും തൊഴിലാളിക്ഷേമത്തിനായുള്ള പദ്ധതികളും ചർച്ചാ വിഷയമായി. ഇന്ത്യയുമായി നിലനിൽക്കുന്ന ഊഷ്മളബന്ധത്തിന് യു.എ.ഇ. ഭരണനേതൃത്വത്തോടും മന്ത്രിയോടും മുരളീധരൻ നന്ദിയറിയിച്ചു. തിങ്കളാഴ്ച എത്തിയ കേന്ദ്രമന്ത്രിയെ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 17 മെഗാ വാക്സീൻ ഹബ്ബുകൾ വഴി ഒരു മിനിറ്റിൽ 140 പേർക്ക് എന്ന നിരക്കിൽ വാക്സിനേഷൻ ലഭ്യമാക്കി.ഇസ്രയേൽ, യുഎഇ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ലോകത്ത് കൊവിഡ് വാക്സീനേഷൻ നിരക്കിൽ മൂന്നാമതാണ് ഇപ്പോൾ ബ്രിട്ടൻ. രാജ്യത്തൊട്ടാകെ ആശുപത്രികളിലൂടെയും ജിപി സെന്ററുകളിലൂടെയുമായി രണ്ടായിരത്തോളം കേന്ദ്രങ്ങളിലാണ് ഇപ്പോൾ വാക്സീൻ വിതരണം ഊർജിതമായി പുരോഗമിക്കുന്നത്. ഇതിനു പുറമേ …
സ്വന്തം ലേഖകൻ: സത്യപ്രതിജ്ഞാ ദിനത്തില്‍ വമ്പന്‍ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. ട്രംപ് ഭരണകൂടത്തിന്റെ കടിയേറ്റ നയത്തിനു വിരുദ്ധമായി അമേരിക്കയിലുള്ള ഇന്ത്യക്കാരുള്‍പ്പെടെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു ഗുണകരമാകുന്ന പ്രഖ്യാപനങ്ങളാവും ജോ ബൈഡന് നടത്തുകയെന്നാണു നിഗമനം. ഇത്തരക്കാര്‍ക്ക് എട്ടു വര്‍ഷത്തിനുള്ളില്‍ യുഎസ് പൗരത്വം ലഭിക്കാന്‍ പാകത്തിലുള്ള നയമാവും ബൈഡന് പ്രഖ്യാപിക്കുകയെന്ന് അദ്ദേഹത്തോട് …
സ്വന്തം ലേഖകൻ: ഈ വർഷത്തെ മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കിയതായി ഒമാൻ. കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് മസ്കത്ത് നഗരസഭാധികൃതർ അറിയിച്ചു. ജനുവരി 15 മുതൽ ഫെബ്രുവരി 16 വരെയാണ് ഫെസ്റ്റിവൽ നടക്കേണ്ടിയിരുന്നത്.വിശദമായ പഠനശേഷം ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിെൻറ ഭാഗമായാണ് ഫെസ്റ്റിവൽ റദ്ദാക്കുന്നതിനായുള്ള തീരുമാനം കൈക്കൊണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ഒത്തുതീർപ്പില്ല. കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ അല്ലെങ്കിൽ പ്രത്യേക വിഭാഗം വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് നേടാതെ അവ ഓടിക്കുക തുടങ്ങിയ നിശ്ചിത ഗതാഗത ലംഘനങ്ങളിൽ ഒത്തുതീർപ്പുകളോ വിട്ടുവീഴ്ചകളോ ഇല്ല. കുറഞ്ഞത് 1 മാസം മുതൽ പരമാവധി 3 …