1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2021

സ്വന്തം ലേഖകൻ: വി​മാ​ന​യാ​ത്ര​ക്ക് കൊവിഡ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യേ​ക്കു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ ഗ്രൂ​പ്പ്​ സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ. വാ​ക്സി​നെ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പാ​യി അ​ധി​കൃ​ത​ർ​ക്ക് മു​മ്പി​ൽ ഹാ​ജ​രാ​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. ബി.​ബി.​സി ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പാ​യി വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്ക​ണ​മെ​ന്ന​ത് പു​തി​യൊ​രു നി​യ​മ​മാ​യി വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. വി​മാ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മാ​ത്ര​മ​ല്ല, അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​തി​ന് മു​മ്പാ​യി വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്ന് രാ​ജ്യ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ ചീ​ഫ് വ്യ​ക്ത​മാ​ക്കി. ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ, അ​യാ​ട്ട, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ന്നി​വ​യു​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​ണ് ഇ​ത്. സു​ര​ക്ഷി​ത​മാ​യി ലോ​ക​ത്തു​ട​നീ​ളം യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര അം​ഗീ​കൃ​ത രേ​ഖ​യാ​യി ഇ​ത് അ​റി​യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് ശാ​സ്​​ത്രം ഉ​ത്ത​രം ന​ൽ​കു​ന്ന​ത് വ​രെ, അ​ല്ലെ​ങ്കി​ൽ അ​തി​ന് ഉ​ത്ത​ര​മി​ല്ലാ​ത്ത കാ​ല​ത്തോ​ളം 2019ലേ​തി​ന് സ​മാ​ന​മാ​യ യാ​ത്രാ സാ​ഹ​ച​ര്യ​ങ്ങ​ൾ സ​മീ​പ​ഭാ​വി​യി​ലൊ​ന്നും തി​രി​കെ എ​ത്തു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യേ​ക്കാ​ൾ മ​റ്റൊ​ന്നി​നും വി​ല ക​ൽ​പ്പി​ക്കു​ന്നി​ല്ല. സു​ര​ക്ഷി​ത യാ​ത്ര ഒ​രു​ക്കി യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​തി​നാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.