സ്വന്തം ലേഖകൻ: ദുബൈയിൽ കോവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണം ഗണ്യമായി വർധിച്ചതിനു വീടുകളിലും ഹാളുകളിലും നടന്ന സ്വകാര്യപാർട്ടികളും ഒത്തുചേരൽ പരിപാടികളുമാണെന്ന് ദുബൈ പൊലീസ്. കോവിഡ് പ്രതിരോധ പ്രോട്ടോകോൾ സമൂഹം കൃത്യമായി പാലിച്ചിട്ടും കേസുകൾ കുത്തനെ കൂടിയതിന് പ്രധാന കാരണം സ്വകാര്യചടങ്ങുകളിലെ ആൾക്കൂട്ടങ്ങളും കൂടിച്ചേരലുകളുമാണെന്ന് ദുബൈ പൊലീസ് കമാൻഡൻ ഇൻ ചീഫ് ലഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ …
സ്വന്തം ലേഖകൻ: രണ്ടാഴ്ചയായി കൊവിഡ് മരണനിരക്ക് 1000 മുകളിൽ നിൽക്കുന്ന ബ്രിട്ടനിൽ വിവിധ ആശുപത്രികളിലായി 4,076 പേർ വെന്റിലേറ്ററിൽ! ഇത് സർവകാല റെക്കോർഡാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ കൊവിഡ് വ്യാപനത്തിൽ പരമാവധി 3,301 പേരായിരുന്നു ഒരേസമയം വെന്റിലേറ്റർ ചികിൽസ തേടിയത്. ബ്രിട്ടനിൽ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് 1348 പേരാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിൽ വരുന്ന നേരിയ …
സ്വന്തം ലേഖകൻ: അഞ്ചു വർഷം കൊണ്ട് 50,000 നഴ്സുമാരെ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാൻ ബ്രിട്ടൻ. ഇതിനായി ബോറിസ് ജോൺസൺ സർക്കാർ വരും ബജറ്റിലും നല്ലൊരു തുക നീക്കിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫിലിപ്പൈൻസിലും ഇന്ത്യയിലും, ഇന്ത്യയിൽ തന്നെ കേരളത്തിൽ നിന്നുമാണ് റിക്രൂട്ട്മെന്റ് ഏജൻസികൾ പ്രധാനമായും യോഗ്യരായ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ഐഇഎൽടിഎസോ, ഒഇടിയോ പാസായ നഴ്സുമാർക്ക് ഒരു പൈസപോലും …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് കര്‍ശന അന്വേഷണം പ്രഖ്യാപിച്ച് ജോ ബൈഡന്‍. രാജ്യത്ത് ആഭ്യന്തര കലാപം സൃഷ്ടിക്കാന്‍ സാധ്യതയുള്ള ആശയങ്ങളുടെ പ്രചരണം നടക്കുന്നുണ്ടോയെന്ന് വിശദമായി അന്വേഷിക്കാനാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും പൊലീസിനും ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. “വസ്തുതാപരമായ വിലയിരുത്തലുകളാണ് നമുക്ക് ആവശ്യം. ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലേ …
സ്വന്തം ലേഖകൻ: വിവാഹങ്ങൾ, സ്വകാര്യ ഒത്തുചേരലുകൾ, മറ്റ് സാമൂഹിക ചടങ്ങുകൾ എന്നിവയിലെല്ലാം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് നിയന്ത്രണം കടുപ്പിക്കുന്നു. ജനുവരി 27 മുതൽ ഇത്തരം പരിപാടികളിൽ 10 പേരിൽ കൂടുതൽ പാടില്ലെന്നാണ് പുതിയ നിർദേശം. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ചടങ്ങുകളിൽ ഏറ്റവും അടുത്ത …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സീൻ എടുക്കാത്ത സ്കൂൾ അധ്യാപകർ 14 ദിവസം ഇടവിട്ട് സ്വന്തം ചെലവിൽ പിസിആർ ടെസ്റ്റ് എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇതേസമയം ആരോഗ്യ കാരണങ്ങളാൽ വാക്സീൻ എടുക്കാൻ സാധിക്കാത്തവരുടെ പിസിആർ ടെസ്റ്റിനുള്ള തുക മന്ത്രാലയം വഹിക്കും. നേരത്തേ അധ്യാപകർക്കും 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും സൗജന്യ പിസിആർ ടെസ്റ്റിനു മന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നു. …
സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി വ്യോമയാന മന്ത്രാലയം. ഗാർഹികത്തൊഴിലാളികളെയും ട്രാൻസിറ്റ് യാത്രക്കാരെയും കൂടാതെ ഒരുദിവസം പരമാവധി 1000 പേർക്ക് മാത്രം അനുമതി നൽകാനാണ് വ്യോമയാന വകുപ്പിെൻറ തീരുമാനം. ജനുവരി 24 മുതൽ ഫെബ്രുവരി ആറുവരെയാണ് നിയന്ത്രണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലമായ കോവിഡ് പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് വരെയാണ് നിയന്ത്രണം. …
സ്വന്തം ലേഖകൻ: യുകെയിൽ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച കൊറോണ വൈറസിന് ഉയർന്ന മരണനിരക്കുമായി ബന്ധമുണ്ടെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍. യഥാർഥ വൈറസിനേക്കാളും കൂടുതൽ സാംക്രമികമാണ് പുതിയ വകഭേദം. 30 മുതൽ 70 ശതമാനം വരെ പകർച്ചവ്യാധി സാധ്യത ഇതിനുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമായേക്കാമെന്നതിനു പ്രാഥമിക തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. …
സ്വന്തം ലേഖകൻ: “കുറച്ച് വാചകം, കൂടുതൽ ജോലി,” എന്ന മുദ്രാവാക്യവുമായി കൊവിഡ് പോരാട്ടത്തിന് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തിനഞ്ചിലധികം എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറത്തിറക്കിയതിനു പിന്നാലെ കൊവിഡ് പ്രതിരോധത്തെ സഹായിക്കുന്ന രണ്ട് ഉത്തരവുകള്‍ കൂടി പ്രസിഡന്റ് ഇന്ന് ഒപ്പിടുമെന്നാണ് റിപ്പോർട്ട്. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഭക്ഷണം വാങ്ങാന്‍ പാടുപെടുന്നവരെയും ജോലിയില്‍ സുരക്ഷിതമായി …
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിന് 30 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന നിലവിലെ നിയമവ്യവസ്ഥ നാലുമാസമായി നീട്ടാൻ ശുപാർശ. ഡോ. ഇബ്തിസാം അൽദല്ലാലിെൻറ നേതൃത്വത്തിലുള്ള സർവിസസ് കമ്മിറ്റിയിലെ അഞ്ചംഗ ശൂറാ കൗൺസിൽ അംഗങ്ങളുടെതാണ് ശുപാർശ. ഇതുസംബന്ധിച്ച 2012ലെ സ്വകാര്യ മേഖല തൊഴിൽ നിയമത്തിലാണ് ഭേദഗതി നിർദേശിച്ചിരിക്കുന്നത്. നേരത്തേ ആറുമാസം മുെമ്പങ്കിലും നോട്ടീസ് …