സ്വന്തം ലേഖകൻ: വകഭേദം വന്ന കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തിയതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. വെള്ളിയാഴ്ചയാണ് നിരോധനം നിലവിൽ വന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നായ ദുബൈ – ലണ്ടൻ സർവിസും താൽക്കാലികമായി ഉണ്ടാകില്ല. വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ യു.എ.ഇയിലുള്ള യു.കെ യാത്രക്കാരുടെ വിസ കാലാവധി സൗജന്യമായി …
സ്വന്തം ലേഖകൻ: : കുവൈത്തില്‍ ഗണ്യമായ തോതില്‍ വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1,588 വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായി മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. ജനുവരി 24 ന് 3,627 വര്‍ക്ക് പെര്‍മിറ്റുകള്‍ റദാക്കിയപ്പോള്‍ ജനുവരി 27 ന് 5,215 ആയി വര്‍ധിച്ചതായും മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയെ …
സ്വന്തം ലേഖകൻ: യുഎഇയുടെ പൗരത്വ നിയമത്തിൽ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്കു പൗരത്വം നൽകാനാണ് തീരുമാനം. വിദേശ നിക്ഷേപകർ, ശാസ്ത്രജ്ഞർ, ഡോക്ടര്‍മാർ, എഞ്ചിനീയർമാർ, കലാകാരൻമാർ, എഴുത്തുകാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കു യുഎഇ പൗരത്വം അനുവദിക്കും. പൗരത്വം സംബന്ധിച്ച …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു. ഇന്നലെ 1631 പേർകൂടി മരിച്ചതോടെയാണ് രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ ഒരു ലക്ഷം പിന്നിട്ടത്. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം ഏതാനും ദിസങ്ങൾക്കു മുമ്പേ മരണസംഖ്യ ഒരുലക്ഷം കവിഞ്ഞിരുന്നെങ്കിലും സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെയാണ് ഒരു ലക്ഷം (100,162) രേഖപ്പെടുത്തിയത്. 37,561 പേരാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. ഇ–വീസയും ടൂറിസ്റ്റ്, മെഡിക്കൽ വീസകളും ഒഴികെയുള്ളയാണ് ഈ ഘട്ടത്തിൽ അനുവദിക്കുകയെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീസ കാലാവധി കഴിഞ്ഞെങ്കിൽ പുതിയതിന് അപേക്ഷിക്കാം. ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ), പഴ്സൻ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡുകളുള്ളവർക്കും വിദേശികൾക്കും ടൂറിസം ഒഴികെയുള്ള ആവശ്യങ്ങൾക്ക് രാജ്യത്തേക്ക് വരാം. …
സ്വന്തം ലേഖകൻ: സൌദിയിലേക്ക് വിമാന സർവീസ് തുടങ്ങുന്നതിനായി ഇന്ത്യൻ അംബാസിഡറും സൌദി ആരോഗ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സൌദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലായിരുന്നു ചർച്ച. ഇതോടെ മാർച്ച് 31ന് മുന്നോടിയായി ഇന്ത്യയിലേക്ക് വിമാന സർവീസിന് സാധ്യതയേറി. ഇന്ത്യയടക്കം ചില രാജ്യങ്ങൾ സൌദിയുടെ യാത്രാ വിലക്ക് പട്ടികയിലുണ്ട്. ഇതു കാരണം ബാക്കി …
സ്വന്തം ലേഖകൻ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് തടയാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുെട ശ്രമത്തിന് തിരിച്ചടി. 45 നെതിരെ 55 വോട്ടുകൾക്ക് പ്രമേയം യു.എസ് ഉപരിസഭയായ സെനറ്റ് തള്ളി. ഇംപീച്ച്മെന്‍റ് തടയാനുള്ള പ്രമേയം റിപ്പബ്ലിക്കൻ അംഗം റാൻഡ് പോളാണ് അവതരിപ്പിച്ചത്. അഞ്ച് റിപ്പബ്ലിക്കൻ അംഗങ്ങൾ പ്രമേയത്തെ എതിർത്തു. അതേസമയം, സെനറ്റിൽ ആരംഭിക്കുന്ന ഇംപീച്ച്മെന്‍റ് വിചാരണയെ …
സ്വന്തം ലേഖകൻ: ഇതര വംശജരോട് അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനെതിരെ ശക്തമായ നിലപാടുകളുമായി വീണ്ടും രംഗത്തെത്തിയികരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ദിവസം തന്നെ അമേരിക്കയില്‍ വ്യവസ്ഥാപിതമായ വംശീയത ഇല്ലാതാക്കാനുള്ള വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇപ്പോള്‍ പുതിയ നാല് കര്‍മപദ്ധതികള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബൈഡന്‍. സ്വകാര്യ ജയിലുകള്‍ ഉപയോഗിക്കുന്നതില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. മാനവരാശിയെ കൊവിഡ് മഹാമാരിയിൽ നിന്ന് മോചിപ്പിക്കാൻ ഇന്ത്യയും ബ്രിട്ടനും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. വിഡിയോ സന്ദേശത്തിൽ ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകൾ നേരുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ 71ാമത് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥിയായി ബോറിസ് ജോൺസൺ ഡൽഹിയിൽ എത്തേണ്ടതായിരുന്നു. …
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിലടക്കം സഹകരണം ശക്തമാക്കാൻ ജിസിസി വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രിമാരുടെ തീരുമാനം. യുവജനങ്ങൾക്കു കൂടുതൽ അവസരങ്ങളൊരുക്കുക, പുതിയ സംരംഭകരെ ആകർഷിക്കുക, നിക്ഷേപാനുകൂല സാഹചര്യമൊരുക്കുക, സംയുക്ത ഗവേഷണപരിപാടികൾ ആരംഭിക്കുക എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. കൊവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ തൊഴിൽ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. പരമ്പരാഗത …