1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഭാഗികമായി പിൻ‌വലിച്ചു. ഇ–വീസയും ടൂറിസ്റ്റ്, മെഡിക്കൽ വീസകളും ഒഴികെയുള്ളയാണ് ഈ ഘട്ടത്തിൽ അനുവദിക്കുകയെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീസ കാലാവധി കഴിഞ്ഞെങ്കിൽ പുതിയതിന് അപേക്ഷിക്കാം.

ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ), പഴ്സൻ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡുകളുള്ളവർക്കും വിദേശികൾക്കും ടൂറിസം ഒഴികെയുള്ള ആവശ്യങ്ങൾക്ക് രാജ്യത്തേക്ക് വരാം. അതെ സമയം യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ ഉൾപ്പെടെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാണ്.

രാജ്യത്തേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് സഹായികളെയും ഒപ്പം കൂട്ടാൻ അനുവാദം ഉണ്ടായിരിക്കും. നിയന്ത്രങ്ങൾക്ക് അയവു വരുത്തുന്നതിന്റെ ഭാഗമായി വിമാന സർവീസ് പുനരാരംഭിക്കാൻ ഇന്ത്യയും ജർമനിയും ധാരണയിലെത്തി. എയർ ഇന്ത്യയും ജർമനിയുടെ ലുഫ്താൻസയും സർവീസ് ആരംഭിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.