1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2021

സ്വന്തം ലേഖകൻ: യുഎഇയുടെ പൗരത്വ നിയമത്തിൽ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്കു പൗരത്വം നൽകാനാണ് തീരുമാനം.

വിദേശ നിക്ഷേപകർ, ശാസ്ത്രജ്ഞർ, ഡോക്ടര്‍മാർ, എഞ്ചിനീയർമാർ, കലാകാരൻമാർ, എഴുത്തുകാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കു യുഎഇ പൗരത്വം അനുവദിക്കും. പൗരത്വം സംബന്ധിച്ച നിയമ ഭേദഗതി യുഎഇ അംഗീകരിച്ചു.

മന്ത്രി സഭയും അമീരി കോര്‍ട്ടുമാണ് പൗരത്വം കിട്ടാന്‍ യോഗ്യരായവരുടെ അന്തിമ പട്ടികയ്ക്ക് അംഗീകാരം നല്‍കുക . വിദേശ രാജ്യത്തിന്റെ പൗരത്വം റദ്ദാക്കേണ്ടി വരില്ല എന്നാണ് സൂചന . ഇത് സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.

അര്‍ഹാരായവര്‍ക്ക് യു.എ.ഇ നിലവില്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട് . യു.എ.ഇ ഭരണകൂടത്തിന്റെ പുതിയ നിയമ ഭേദഗതിയിലൂടെ ഒട്ടനവധി മലയാളികള്‍ക്ക് യു.എ.ഇ പൗരത്വം കിട്ടാന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.