സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികൾക്ക് സിവിൽ ഐഡി കാർഡിനു പകരമായി റെസിഡൻസ് കാർഡ് നൽകാൻ നീക്കം. സിവിൽ െഎ.ഡി കാർഡ് കുവൈത്തികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. പ്രവാസികളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന റെസിഡൻഷ്യൽ കാർഡുകൾ വിവിധ മന്ത്രാലയങ്ങളിലും ഏജൻസികളിലും ഉപയോഗപ്പെടുത്താനാവും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പാണ് റെസിഡൻഷ്യൽ കാർഡ് തയാറാക്കി നൽകുക. വിവിധ രാജ്യങ്ങളിൽ …
സ്വന്തം ലേഖകൻ: ലോകത്ത് അണ്വായുധങ്ങൾ നിരോധിക്കാനുള്ള ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിൽ വന്നു. ലോകത്തെ മാരകായുധങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ചരിത്രപരമായ നടപടിയാണിതെന്ന് യുഎൻ വക്താക്കൾ പ്രശംസിച്ചെങ്കിലും ലോകോത്തര ശക്തികളായ, ആണവായുധം കൈവശമുള്ള രാജ്യങ്ങൾ ശക്തമായി എതിർത്തു. അണ്വായുധ നിരോധനത്തിനുള്ള ഉടമ്പടി ഇപ്പോൾ രാജ്യാന്തര നിയമത്തിന്റെ ഭാഗമാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് അണുബോംബാക്രമണങ്ങൾ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ നിയമനടപടികളില്‍ നിന്നു രക്ഷ നേടാനായി ബ്രിട്ടനില്‍ തന്നെ തുടരാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി വിവാദ വ്യവസായി വിജയ് മല്യ. യു.കെ ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേലിനോട് ബ്രിട്ടണില്‍ തുടരാനുള്ള മാര്‍ഗങ്ങള്‍ വിജയ് മല്യ ചോദിച്ചിരിക്കുകയാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. സാമ്പത്തിക പാപ്പരത്തവുമായി ബന്ധപ്പെട്ട കേസുകളില്‍ വിജയ് മല്യക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ഫിലിപ്പ് മാര്‍ഷലാണ് …
സ്വന്തം ലേഖകൻ: ഇടപാടുകാരുടെ തിരിച്ചറിയൽ രേഖകൾ അറിയാനുള്ള കെവൈസി (നോ യുവർ കസ്റ്റമർ) മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് കീറാമുട്ടിയാകുന്നതായി പരാതി. ഇന്ത്യൻ ഓഹരികളിലും കടപ്പത്രങ്ങളിലും മ്യൂച്വൽ ഫണ്ടുകളിലും ഡെപ്പോസിറ്റ് സ്കീമുകളിലുമടക്കം നിക്ഷേപം നടത്തുന്നതിന് പുതിയ കെവൈസി സംവിധാനം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രവാസികളുടെ അഭിപ്രായം. അതുകൊണ്ട്, പഴയ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും …
സ്വന്തം ലേഖകൻ: അമേരിക്കയുടെ പുതിയ ഭരണ സമിതി സ്ഥനമേല്‍ക്കുമ്പോള്‍ തിളങ്ങി നിന്നത് വൈസ്പ്രസിഡന്റായ കമലാ ഹാരിസ് മാത്രമല്ല, എല്ല എംഹോഫ് എന്ന 22കാരിയിലായിരുന്നു ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍. രണ്ടാനമ്മയായ കമലാ ഹാരിസിനൊപ്പം ചടങ്ങിനെത്തിയ എല്ലയുടെ ക്ലാസിക് കോട്ടിലായിരുന്നു ഫാഷന്‍ പ്രേമികളുടെ നോട്ടം. രണ്ടാനമ്മ കമലാ ഹാരിസിനേക്കാള്‍ തിളങ്ങിയത് മകളാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകളിലേറെയും. എല്ലയെ വൈറ്റ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനവും മരണവും നിയന്ത്രണമില്ലാതെ തുടരുന്ന ബ്രിട്ടനിൽ അതിർത്തികൾ പൂർണമായും അടയ്ക്കാൻ സമ്മർദ്ദം ശക്തമാകുന്നു. ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ചില അംഗങ്ങളിൽ നിന്നാണ് ബ്രിട്ടന്റെ അതിർത്തികൾ പൂർണ്ണമായും വിദേശികൾക്ക് അടയ്ക്കാനും ആവശ്യം ഉയരുന്നത്. അതിർത്തി അടച്ചുപൂട്ടലിനെക്കുറിച്ച് ചോദിച്ചപ്പോൾ “അത് പരിഗണനയിലാണ്” എന്നാണ് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് സ്കൈ ന്യൂസിനോട് പറഞ്ഞത്. നേരത്തെ …
സ്വന്തം ലേഖകൻ: 100 ദിന കര്‍മ്മ പരിപാടിയെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡെന്‍ വ്യാഴാഴ്ച (പ്രാദേശിക സമയം) രാജ്യത്തോട് സംസാരിക്കും. കൊവിഡ് പോരാട്ടത്തിനായി ഫെഡറല്‍ ഗവണ്‍മെന്റിന്റെ വിശാലമായ അധികാരങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഒരു രൂപരേഖ അദ്ദേഹം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി എക്‌സിക്യൂട്ടീവ് അതോറിറ്റിയുടെ ഉപയോഗം വർധിപ്പിക്കുക, വംശീയ തുല്യത, കൊവിഡ് ടെസ്റ്റ് കിറ്റുകള്‍, വാക്‌സീനുകള്‍, സപ്ലൈസ് …
സ്വന്തം ലേഖകൻ: ഡ്രൈവിങ്ങിനിടെ മൂടൽ മഞ്ഞിന്റെ ദൃശ്യം പകർത്തുന്നവർക്കു 800 ദിർഹം പിഴയും 4 ബ്ലാക് പോയിന്റും ശിക്ഷയുണ്ടാകുമെന്ന് അബുദാബി പൊലീസ്. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധമാറാനും അപകടത്തിനും ഇടയാക്കും എന്നതിനാലാണ് നിയമം കടുപ്പിച്ചത്. വാഹനം ഓടിക്കുന്നതിനിടെ ചെയ്യുന്നതിനിടെ ഫോണിൽ സംസാരിക്കുക, സന്ദേശം അയയ്ക്കുക, ചാറ്റ് ചെയ്യുക, ചിത്രങ്ങളും വിഡിയോകളും കാണുക തുടങ്ങി ഓരോ …
സ്വന്തം ലേഖകൻ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എമിരേറ്റിൽ വിനോദ പരിപാടികൾക്കുള്ള അനുമതി ദുബായ് ടൂറിസം വകുപ്പ് താൽക്കാലികമായി റദ്ദാക്കി. ദുബായ് മീഡിയ ഓഫിസ് ഇതു സംബന്ധിച്ച് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. പൊതു ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുന്നതിന്റെ ഭാഗമായി ആണു നടപടി. ആരോഗ്യവകുപ്പ് അധികൃതരുമായി ദുബായ് ടൂറിസം വകുപ്പ് കൊവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതു …
സ്വന്തം ലേഖകൻ: 20 സേവനങ്ങള്‍കൂടി ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി ലഫ്. കേണല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയ സേവനങ്ങള്‍ ഓണ്‍ലൈനാക്കി മാറ്റുന്നതിെൻറ ഭാഗമായി രണ്ടാംഘട്ടത്തിലാണ് 20 സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചത്. ഇതോടെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളധികവും ഡിജിറ്റലൈസേഷന് ചെയ്യപ്പെടും. ബഹ്റൈന്‍ ഇ-ഗവര്‍മെൻറ് ആൻഡ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി, …