സ്വന്തം ലേഖകൻ: ബസിൽ കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാമെങ്കിലും അശ്രദ്ധയും നിയമലംഘനങ്ങളും കീശ കാലിയാക്കാം. നോൽ കാർഡ് സ്വൈപ് ചെയ്യാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി. കാർഡ് ഉപയോഗിക്കുന്നതിലെ അശ്രദ്ധയും വിനയാകും. ബസുകളിലും മെട്രോയിലും തിരക്കേറിയതോടെ പരിശോധനകൾ കൂടുതൽ ‘സ്മാർട്’ ആയി. എല്ലാ റൂട്ടുകളിലും പരിശോധകർ ഉണ്ടാകും. ബസിലെ മെഷീനിൽ കാർഡ് സ്വൈപ് ചെയ്യാൻ മറന്നുപോയാൽ …
സ്വന്തം ലേഖകൻ: ഫൈസർ കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ പ്രായമായ ചില രോഗികൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി നോർവേ ആരോഗ്യ വകുപ്പ്. 33 പേരുടെ മരണത്തിന് വാക്സിനേഷനുമായി നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. “കുത്തിവെപ്പിനേക്കാൾ മിക്ക രോഗികൾക്കും കൊവിഡ് വൈറസാണ് ഏറ്റവും അപകടമെന്നത് വ്യക്തമാണ്. മരിച്ച രോഗികൾക്കെല്ലാം തന്നെ ഗുരുതരമായ അസുഖങ്ങളുണ്ടായിരുന്നു. ആളുകൾ വാക്സിൻ …
സ്വന്തം ലേഖകൻ: ആരോഗ്യത്തെ ബാധിക്കുന്ന ശീലങ്ങൾ, വിഷാദം, മാനസിക സമ്മർദ്ദം, ഏകാന്തത തുടങ്ങിയ കാരണങ്ങൾ വാക്‌സിൻ പ്രയോഗത്തിലൂടെ രോഗപ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നുവെന്ന് പഠനം. പുതിയ കൊവിഡ് -19 വാക്സിനുകളുടെ കാര്യത്തിലും ഇത് ബാധകമാവാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ അസോസിയേഷൻ ഫോർ സൈക്കോളജിക്കൽ സയൻസ് (എപിഎസ്) മുന്നറിയിപ്പ് നൽകി. ചെറിയ ചില കാര്യങ്ങൾ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 70 വയസ്സിനു മുകളിലുള്ളവരും ക്ലിനിക്കലായി അങ്ങേയറ്റം ദുർബലരായവരുമായ 5.5 ദശലക്ഷത്തിലധികം പേർ ഇന്ന് മുതൽ കൊവിഡ് വാക്സിൻ സ്വീകരിച്ചു തുടങ്ങും. കെയർ ഹോം അന്തേവാസികളും 80 വയസ്സിനു മുകളിലുള്ളവരുടെയും മുൻഗണനാ ഗ്രൂപ്പുകളിൽ ഭൂരിഭാഗവും വാക്സിനേഷൻ ഇതിനകം തന്നെ സ്വീകരിച്ച് കഴിഞ്ഞു. വാക്സിനേഷൻ പദ്ധതികൾ ദ്രുതഗതിയിലാക്കുന്നത് എൻഎച്ച്എസിന്റെ ജോലിഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് എൻഎച്ച്എസ് …
സ്വന്തം ലേഖകൻ: അമേരിക്കയും ലോകവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയുക്ത പ്രസിഡൻറ് ജോ ബൈഡെൻറ സ്ഥനാരോഹണ ചടങ്ങ് അലങ്കോലമാക്കാൻ തീവ്ര വലതുപക്ഷവും ട്രംപ് അനുകൂലികളും കാപിറ്റോൾ ലക്ഷ്യമിട്ട് പ്രവഹിക്കുന്നതായി റിപ്പോർട്ട്. ജനുവരി ആറിന് ഭരണസിരാ കേന്ദ്രമായ കാപിറ്റോളിൽ ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടത്തിൽ നിരവധി പേർ മരിച്ചത് ദുഃസ്വപ്നമായി യു.എസിനെ വേട്ടയാടുന്നതിനാൽ കനത്ത സുരക്ഷയൊരുക്കിയാണ് ഇതിനെ നേരിടാൻ അധികൃതർ …
സ്വന്തം ലേഖകൻ: റഷ്യൻ പ്രസിഡൻറ് വ്ലാഡ്മിർ പുടിനെ വിമർശിച്ചതിന് ചായയിൽ വിഷംകലർത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിൽ ഗുരുതരാവസ്ഥയിലായ അലക്സി നാവൽനി മാസങ്ങൾ നീണ്ട വിദേശ ചികിത്സക്കൊടുവിൽ നാട്ടിലെത്തിയപ്പോൾ പിടിയിൽ. ജർമനിയിൽ നിന്ന് റഷ്യയിലേക്ക് മടങ്ങിയെത്തിയ ഉടൻ മോസകോയിൽനിന്നാണ് 44 കാരനെ റഷ്യൻ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോസ്കോയിൽ ഷെറിമെറ്റിയേവോ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പാസ്പോർട്ട് നിയന്ത്രണ വിഭാഗത്തിലെ പൊലീസുകാർ …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. മാസങ്ങളുടെ ഇടവേളക്ക് ശേഷം ഇന്നലെയാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ എത്താൻ കാലതാമസം എടുക്കും. ശ്രീലങ്ക, ഫിലിപ്പീൻസ്, നേപ്പാൾ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിമാന സർവീസ് പുനരാരംഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് കുത്തിവെപ്പിനായി ഇനി മുതൽ രാജ്യത്തെ എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിലൂടെ പൗരൻമാർക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആഗ്രഹം അറിയിക്കാം. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം …
സ്വന്തം ലേഖകൻ: ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി അബുദാബി ധനകാര്യ വകുപ്പ് 600 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. കൊവിഡ് പ്രതിസന്ധിയിൽ കരകയറാനാകാതെ പ്രയാസപ്പെടുന്ന മലയാളികൾ അടക്കമുള്ള ഒട്ടേറെ ചെറുകിട, ഇടത്തരം സംരംഭകർക്ക് ആശ്വാസമാകുന്നതാണ് പുതിയ നടപടി. ദേശീയ ആരോഗ്യ ഇൻഷുറൻസ് കമ്പനി (ദമാൻ), ഫസ്റ്റ് അബുദാബി ബാങ്ക് (ഫാബ്) എന്നിവയുടെ …
സ്വന്തം ലേഖകൻ: യുകെയിൽ ഫെബ്രുവരി 15നകം 15 ദശലക്ഷം ജനങ്ങൾക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകുമെന്ന് സർക്കാർ. ഈ ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ പത്ത് പുതിയ മാസ് കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും. നിലവിൽ വാക്സിൻ നൽകുന്ന ഏഴ് ഹബ്ബുകൾക്ക് പുറമേയാണ് ബ്ലാക്ക്ബേൺ കത്തീഡ്രൽ, സെന്റ് ഹെലൻസ് റഗ്ബി ഗ്രൗണ്ട് എന്നിവയുൾപ്പെടെ പത്തോളം …