സ്വന്തം ലേഖകൻ: അടുത്ത മൂന്നു മാസത്തിനുള്ളിൽ ഒമാനിൽ പരമാവധി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ നീക്കം. ഇതിെൻറ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണിയും ചണയും കൊണ്ടുള്ള സഞ്ചികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശം നൽകുന്നു. മൂന്നു മാസത്തിനുള്ളിൽ പരമാവധി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്നാണ് ‘ബിയ’ അധികൃതർ വ്യാപാര സ്ഥാപനങ്ങൾക്ക് നൽകുന്ന നിർദേശം. പ്ലാസ്റ്റിക് നിരോധനം ശക്തമായി നടപ്പാക്കാനാണ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കര്ശനമാക്കുമെന്ന് സൂചന. 54,940 പുതിയ കൊവിഡ് കേസുകളും 573 മരണങ്ങളുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തുടർച്ചയായി പതിമൂന്നാം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകൾ അര ലക്ഷം കടക്കുന്നത്. ഇംഗ്ലണ്ടിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ ഒരു …
സ്വന്തം ലേഖകൻ: ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തേ യു.കെ., ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വകഭേദം. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കൊവിഡ് പരിശോധനയിലാണ് ബ്രസീലില്‍ നിന്നെത്തിയ നാല്‍പതുകാരനും …
സ്വന്തം ലേഖകൻ: യുഎസ് രാഷ്ട്രീയ ചിത്രം മാറ്റി വരക്കാൻ ക്യാപ്പിറ്റോൾ കലാപം നിമിത്തമാകുമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാന പദവി ഉണ്ടായിരുന്നുവെങ്കില്‍ ദേശീയ ഗാര്‍ഡിനെ വിളിച്ചു വരുത്താന്‍ കഴിയുമായിരുന്നുവെന്നും കലാപകാരികള്‍ ക്യാപിറ്റലിന്റെ ഏഴയലത്തു പോലും എത്തുമായിരുന്നില്ലെന്നും പറയുന്ന മേയര്‍ മ്യൂറിയല്‍ ബൗസറിന് പിന്തുണയേറുകയാണ്. അത്തരമൊരു സാഹചര്യം പരിഗണിക്കുമെന്നു ഡെമോക്രാറ്റുകളും പറയുന്നതോടെ, അമേരിക്ക അമ്പത്തിയൊന്നാമത് സംസ്ഥാനത്തെക്കുറിച്ചുള്ള ചൂടൻ ചർച്ചകളിലേക്ക് കടക്കുകയാണ്. …
സ്വന്തം ലേഖകൻ: കനത്ത മഞ്ഞുവീഴ്ചയും ഹിമവാതവും സ്‌പെയിനിന്റെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലേയും ജനജീവിതത്തെ ബാധിച്ചു. അതിശൈത്യത്തെ തുടര്‍ന്ന് നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിനാളുകളും വാഹനങ്ങളും റെയില്‍വെ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. തീവണ്ടി-വിമാനഗതാഗതം പൂര്‍ണമായും നിര്‍ത്തി വെച്ചു. ഫ്യൂവെന്‍ഗിറോലയില്‍ നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് കാണാതായ കാര്‍ കണ്ടെത്തി. കാറില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയും …
സ്വന്തം ലേഖകൻ: സൌദിയിൽ രാജ്യാന്തര യാത്രയ്ക്ക് കൊവിഡ് വാക്സീൻ നിർബന്ധമാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം. യാത്രാ നിരോധനം മാർച്ച് 31ന് പൂർണമായും പിൻവലിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലിയുടെ വിശദീകരണം. 2 ഡോസ് കൊവിഡ് വാക്‌സീൻ എടുത്തവർക്ക് തെളിവായി ഹെൽത്ത് പാസ്‌പോർട്ട് നൽകും. ആരോഗ്യ മന്ത്രാലയം ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് …
സ്വന്തം ലേഖകൻ: യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇറാനുമായി അടുത്ത ബന്ധമുള്ള ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളെന്ന് പ്രഖ്യാപിച്ച റിപ്പബ്ലിക്കന്‍ സര്‍ക്കാരിന്റെ തീരുമാനം നിയുക്ത ഡെമോക്രാറ്റിക്ക് …
സ്വന്തം ലേഖകൻ: ഹെൽത്ത് കാർഡില്ലാത്തവർ ഉടൻ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിർദേശമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിപടിയായി രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് മന്ത്രാലയത്തിലെ വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു. മന്ത്രാലയം ഇൻസ്റ്റഗ്രാമിലൂെട നടത്തുന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. …
സ്വന്തം ലേഖകൻ: പരമ്പരാഗത നഗര സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി തികച്ചും വിഭിന്നമായ ഭാവി നഗരമാണ് സൌദിയുടെ വടക്കുപടിഞ്ഞാറ് ഉയരുന്ന നിയോം പദ്ധതിയെന്ന് സൌദി കിരീടാവകാശിയും നിയോം കമ്പനി ബോഡ് ഡയറക്‌ടർ ചെയർമാനുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. കാറുകളും തെരുവുകളുമില്ലാത്ത കാർബൺ രഹിത നഗരമായിരിക്കും നിയോം. ഇതിനായി ദി ലൈൻ എന്ന പേരിൽ പദ്ധതിയും പ്രഖ്യാപിച്ചു. …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും കൊവിഡ് മരണം ആയിരം കടന്നു. 1035 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം എൺപതിനായിരം കവിഞ്ഞു. 59,937 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ തന്നെ ഏറ്റവും അധികം ആളുകൾ രോഗികളാകുന്നതും കൂടുതൽ പേർ മരിക്കുന്നതും ഇപ്പോൾ ലണ്ടൻ നഗരത്തിലാണ്. …