1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2016

സ്വന്തം ലേഖകന്‍: പെസഹാ വ്യാഴത്തിന് ഇനി മുതല്‍ സ്ത്രീകളുടെ കാലും കഴുകാം, മാര്‍പാപ്പയുടെ പുതിയ ഉത്തരവ് ഇറങ്ങി. കഴിഞ്ഞ ദിവസമാണ് പെസഹാ ആചാരങ്ങളില്‍ മാറ്റംവരുത്തിയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവിറങ്ങിയത്.

പെസഹാ വ്യാഴത്തിന്റെ പ്രധാനമായ ആചാരമായി പള്ളികളില്‍ പുരോഹിതരുടെ നേതൃത്വത്തില്‍ നടക്കുന്ന കാല്‍കഴുകലില്‍ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തണമെന്നതാണ് ഇതില്‍ പ്രധാനം. വത്തിക്കാന്‍ വെബ്‌സൈറ്റ് മാര്‍പാപ്പയുടെ ഉത്തരവ് പ്രസിദ്ധീകരിച്ചു.

തെരഞ്ഞെടുത്ത പുരുഷന്മാര്‍ എന്നതിനുപകരം കാല്‍കഴുകാന്‍ ഇനി ദൈവത്തിന്റെ ജനതയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന് തിരുത്തിയെഴുതും. 2013ല്‍ മാര്‍പാപ്പയായി സ്ഥാനമേറ്റയുടന്‍ ഫ്രാന്‍സിസ് മാര്‍പാപ്പതന്നെയാണ് ഈ ആചാരമാറ്റത്തിന് തുടക്കംകുറിച്ചത്. അന്ന് അദ്ദേഹം തടവുകാരായ സ്ത്രീകളുടെ കാല്‍കഴുകിയാണ് ഇതിന് തുടക്കമിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.