1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2016

സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത മുന്‍ അമേരിക്കന്‍ പോലീസുകാരന് 263 വര്‍ഷം ജയില്‍ ശിക്ഷ. മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ ഹോള്‍ട്ട്‌ക്ലോയ്ക്കാണ് 263 വര്‍ഷം ജയില്‍ വാസം ശിക്ഷയായി ലഭിച്ചത്. ഒക്കലഹോമയില്‍ നിന്നുള്ള പോലീസുകാരനാണ് ഹോള്‍ട്ട്‌ക്ലോയ്ക്ക്.

2013 ലാണ് ജാപ്പനീസ് വംശജനായ ഇയാള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരായ യുവതികളെ ആക്രമിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ 2015 ല്‍ ഇയാളെ പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് പുറത്താക്കിയിരുന്നു. എട്ടു സ്ത്രീകളെ ഡാനിയല്‍ മാനഭംഗപ്പെടുത്തി എന്നാണ് കേസ്. ഇതില്‍ ഒരാള്‍ വൃദ്ധയുമാണ്.

ഒക്ലഹോമ നഗരത്തില്‍ പട്രോളിംഗിനിടെ പിടികൂടുന്ന സ്ത്രീകളെയാണ് ഇയാള്‍ ദുരുപയോഗിച്ചത്. ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഓഫീസര്‍ മയുമരുന്നു ഇടപാടിലും വ്യഭിചാരത്തിലും പെട്ടിരുന്ന സ്ത്രീകളെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് ഡാനിയലിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇക്കാലയളവില്‍ നിരവധി പേരെ അറസ്റ്റു ചെയ്തിരുന്നതും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഡാനിയല്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് വിധി പ്രസ്താവം കേട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.