1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2016

സ്വന്തം ലേഖകന്‍: പതിനാല് മാസം പ്രായമുള്ള കുട്ടിയുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ യുവതി ബ്രിട്ടനില്‍ മടങ്ങിയെത്തി, വിചാരണ. ശരിയത്ത് നിയമത്തിന്റെ കീഴില്‍ ജീവിക്കാന്‍ വേണ്ടിയാണ് താന്‍ സിറിയയിലേക്ക് പോയതെന്നും നരകത്തില്‍ പോകുമെന്ന ഭയമാണ് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും വിചാരണയ്ക്കിടെ യുവതി കോടതിയോട് പറഞ്ഞു.

തരീനാ ഷക്കീല്‍ എന്ന 26 കാരിയാണ് 14 മാസം പ്രായമുള്ള മകനുമായി ഐ.എസില്‍ ചേരാനുള്ള ശ്രമത്തിനിടയില്‍ പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളില്‍നിന്നാണ് ഐ.എസില്‍ ചേരാനുള്ള താല്‍പര്യമുണ്ടായതെന്ന് തരീന ബിര്‍മിന്‍ഗാം ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ പറഞ്ഞു.
ഫാബിയോ പൊക്കാസ് എന്ന യുവാവാണ് തന്നെ ഐ.എസിലേക്ക് ആകര്‍ഷിച്ചതെന്ന് യുവതി പറയുന്നു.

താനിപ്പോള്‍ ജീവിക്കുന്നത് അവിശ്വാസികളുടെ നാട്ടിലാണെന്ന് അയാള്‍ തന്നെ ബോധ്യപ്പെടുത്തി. ശരിയ നിയമം നിലവിലില്ലാത്ത വിലക്കപ്പെട്ട നാടാണ് ബ്രിട്ടണ്‍. ബ്രിട്ടണില്‍ തുടരുന്നത് നരകത്തിന്റെ കവാടത്തില്‍ തൂങ്ങിക്കിടക്കുന്നതിന് തുല്യമാണ്. ഇവിടെവച്ച് മരിക്കുകയാണെങ്കില്‍ താന്‍ നരകത്തിലാവും പോവുകയെന്നും അയാള്‍ ഓര്‍മ്മിപ്പിച്ചതായും യുവതി പറഞ്ഞു. ഏതൊരു മുസല്‍മാനും നരകത്തെ ഭയപ്പെടുന്നു. യുവാവിന്റെ വാക്കുകള്‍ തന്നിലുണ്ടാക്കിയ ഈ ഭയമാണ് ബ്രിട്ടണ്‍ ഉപേക്ഷിച്ച് സിറിയയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

2014 ഒക്‌ടോബറിലാണ് യുവതി മകനുമായി സിറിയയിലേക്ക് തിരിച്ചത്. തുര്‍ക്കിയിലേക്ക് അവധി ആഘോഷിക്കാന്‍ പോകുന്നുവെന്നാണ് യുവതി വീട്ടില്‍ അറിയിച്ചിരുന്നത്. പിന്നീട് സിറിയയില്‍ എത്തിയെങ്കിലും ഐ.എസിനെ മടുത്ത യുവതി ബ്രിട്ടണിലേക്ക് മടങ്ങുകയായിരുന്നു. യുവതിയുടെ വിചാരണ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.