സ്വന്തം ലേഖകൻ: പുതുവർഷത്തോടെ യൂറോപ്പുമായി ബന്ധം വേർപെടുത്തുന്ന ബ്രിട്ടൻ, യൂറോപ്യൻ യൂനിയനുമായുണ്ടാക്കിയ വ്യാപാര കരാറിന് അംഗരാജ്യങ്ങൾ ഏകകണ്ഠമായി അംഗീകാരം നൽകി. 27 അംഗ യൂറോപ്യൻ കൂട്ടായ്മയിലെ അംബാസഡർമാർ കരാറിന് പച്ചക്കൊടി കാണിച്ചതായി ഇ.യു അധ്യക്ഷസ്ഥാനം വഹിക്കുന്ന ജർമനി അറിയിച്ചു. കരാറിന് ഇനി ഇ.യു പാർലമെൻറും ബ്രിട്ടീഷ് ജനപ്രതിനിധി സഭയും ഔപചാരികമായി അംഗീകാരം നൽകേണ്ടതുണ്ട്. അതേസമയം, നേരത്തേയുണ്ടായിരുന്ന …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് പദവി ഒഴിയാനിരിക്കേ വീണ്ടും നാണംകെട്ട് ഡൊണാള്‍ഡ് ട്രംപ്. 741 ബ്ലില്യണ്‍ ഡോളറിന്റെ പ്രതിരോധ ബില്ലില്‍ ഡൊണാള്‍ഡ് ട്രംപ് പ്രയോഗിച്ച വീറ്റോ അധികാരം അസാധുവാക്കാന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സില്‍ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം ചേരുകയായിരുന്നു. ഇത് അധികാരം നഷ്ടമായ ട്രംപിന് മറ്റൊരു തിരിച്ചടിയും അപമാനവുമായി. നൂറോളം റിപ്പബ്ലിക്കന്‍ പ്രതിനിധികളാണ് പ്രതിരോധ …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടിന് തുറക്കും. ജനുവരി ഒന്ന് വെള്ളിയാഴ്ച അവസാനം വരെ കര, കടൽ, വ്യോമ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചത് പിന്നീട് തുടരേണ്ടെന്ന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരും നാട്ടിൽ പോവാൻ ആഗ്രഹിക്കുന്നവരുമായ നിരവധി പേർക്ക് ആശ്വാസമാണ് പ്രഖ്യാപനം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം …
സ്വന്തം ലേഖകൻ: മുന്നറിയിപ്പില്ലാതെ ചില രാജ്യങ്ങൾ അതിർത്തികൾ അടച്ചതോടെ കുരുക്കിലായിപ്പോയവർക്ക് ആശ്വാസം പകർന്ന് യു.എ.ഇയുടെ പുതിയ തീരുമാനം. ടൂറിസ്റ്റ് വീസയിൽ യു.എ.ഇയിലെത്തിയവരുടെ വീസ കാലാവധി ഒരു മാസം അധികം നീട്ടി നൽകാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടു. മുന്നറിയിപ്പില്ലാതെ അതിർത്തികൾ അടച്ചതോടെ പല …
സ്വന്തം ലേഖകൻ: സാധ്യമാകുന്ന ഉടൻ ഇന്ത്യ സന്ദർശിക്കാമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം സ്വീകരിച്ച അദ്ദേഹം മറുപടി നൽകുകയായിരുന്നു. ഖത്തർ സന്ദർശിക്കുന്ന കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് അമീറിന് നരേന്ദ്ര മോദിയുടെ സന്ദേശം കൈമാറിയത്. കോവിഡ് കാലത്ത് ഖത്തറിെല ഇന്ത്യൻ സമൂഹത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തതിന് …
സ്വന്തം ലേഖകൻ: ബാർബർ ഷോപ്പുകൾ, മസാജ് പാർലറുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ രണ്ടുവർഷത്തിലൊരിക്കൽ നിർബന്ധമായും മെഡിക്കൽ ചെക്കപ് നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജോലിക്കാർക്ക് പകർച്ചവ്യാധികൾ ഇല്ലെന്ന് ഉറപ്പാക്കാനാണിത്. ജനുവരി മുതൽ തീരുമാനം നടപ്പാകും. രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യം ഉറപ്പുവരുത്താനാണ് പരിശോധന നിർബന്ധമാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യവും സുരക്ഷയും ഉറപ്പു …
സ്വന്തം ലേഖകൻ: പുതുവത്സരാഘോഷത്തിന് അകലം പാലിക്കുന്നത് അടക്കം നിയന്ത്രണങ്ങളുമായി ദുബായ്. ബുർജ് ഖലീഫയിലും മറ്റ് ആഘോഷ വേദികളിലും കൂടുതൽ സുരക്ഷ ഒരുക്കും. ഇടയ്ക്കിടെ അണുമുക്തവുമാക്കും. ദുബായിൽ ഫീൽഡ് ആശുപത്രിയും തിരക്കേറിയ മേഖലകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 78 പ്രത്യേക യൂണിറ്റുകളും തുറക്കും. എല്ലാ സംവിധാനങ്ങളോടും കൂടിയ 200 ആംബുലൻസുകൾ അധികം സജ്ജമാക്കും. ആംബുലൻസുകളിൽ ഡോക്ടർമാരെ കൂടാതെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കണ്ടെത്തിയ കൊവിഡ് വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ കൊവിഡ് കേസുകളുടെ ഭാരം താങ്ങാനാവാതെ ആശുപത്രികളും ആംബുലൻസ് സർവീസുകളും ഞെരുങ്ങുകയാണ്. ചികിത്സ ലഭിക്കേണ്ടുന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രികളിലും സമ്മർദ്ദമേറുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗത്ത് ഈസ്റ്റിലെ എൻ എച്ച് എസ് ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെത്തുന്നത്. ലണ്ടനിലെ …
സ്വന്തം ലേഖകൻ: കലിഫോർണിയയിൽ ഐസിയു കിടക്കകൾക്ക് ക്ഷാമം രൂക്ഷമാകുന്നു. 1000 ആളുകള്‍ക്ക് 1.8 കിടക്കകള്‍ മാത്രമാണ് ഇവിടെയുള്ളത്. കൊറോണ വൈറസ് കേസുകളുടെ റെക്കോര്‍ഡ് തകര്‍ത്ത സംസ്ഥാനം തീവ്രപരിചരണ വിഭാഗത്തിന്റെ ശേഷിയും ഇല്ലാതാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് കലിഫോര്‍ണിയ. 19,436,907 രോഗികളാണ് അമേരിക്കയിലാകെ ഉള്ളത്. ഇതില്‍, സംസ്ഥാനത്ത് മാത്രം 2,124,399 രോഗികളുണ്ട്. ഇവിടെ …
സ്വന്തം ലേഖകൻ: സൌദിയിൽ അക്കൗണ്ടിങ് രംഗത്ത് പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികൾ അടുത്തവർഷം ജൂൺ 11 മുതൽ (ഹി. 1442 ദുൽഖഅദ് 1) പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്ന സൌദിവത്കരണം ലക്ഷ്യം വച്ചുള്ള ഓട്ടോമാറ്റിക് കോഡിങ് പ്രകാരം അക്കൗണ്ടിങ് പ്രഫഷനലുകളെ 19 തരമായി തിരിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യ- …