1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് മെര്‍സ് കൊറോണ വൈറസ്; ആരോഗ്യനിലയിൽ പുരോഗതി
സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് മെര്‍സ് കൊറോണ വൈറസ്; ആരോഗ്യനിലയിൽ പുരോഗതി
സ്വന്തം ലേഖകൻ: സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് മെര്‍സ് കൊറോണ വൈറസെന്ന് സ്ഥിരീകരണം. അസീര്‍ നാഷണല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതിയുടെ നില മെച്ചപ്പെട്ടു. കൊറോണ വൈറസ് ബാധമൂലം ചൈനയിലെ വുഹാനില്‍ മെഡിക്കല്‍ കോളജില്‍ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ള 46 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്. ചൈനയില്‍ നിന്നെത്തി പനി ബാധിച്ച യുവാവ് എറണാകുളത്ത് ആശുപത്രിയിലും വിദ്യാര്‍ഥി കോട്ടയത്തും നിരീക്ഷണത്തിലാണ്. …
ഇറാഖിലെ യു.എസ് എംബസി ആക്രമണം; പരസ്പരം പഴിചാരി അമേരിക്കയും ഇറാനും
ഇറാഖിലെ യു.എസ് എംബസി ആക്രമണം; പരസ്പരം പഴിചാരി അമേരിക്കയും ഇറാനും
സ്വന്തം ലേഖകൻ: ഇറാഖിലെ യു.എസ് എംബസിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ അമേരിക്കയും ഇറാനും തമ്മില്‍ വാക് യുദ്ധം. പശ്ചിമേഷ്യയിലേക്ക് അമേരിക്ക കൂടുതല്‍ സൈനികരെ നിയോഗിച്ചു. ഭീഷണിപ്പെടുത്തേണ്ടതില്ലെന്നും ഇറാന്‍ വിചാരിച്ചാല്‍ ഏതു രാഷ്ട്രത്തെയും ഇല്ലാതാക്കാന്‍ കഴിയുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഇ തിരിച്ചടിച്ചു. യു.എസ് എംബസിക്കു നേരെയുണ്ടായ ആക്രണമത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇറാനാണെന്ന് യുഎസ് …
ഇന്ത്യക്കാരുടെ സൗജന്യ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏപ്രില്‍ 30 വരെ നീട്ടി ശ്രീലങ്കൻ സർക്കാർ
ഇന്ത്യക്കാരുടെ സൗജന്യ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏപ്രില്‍ 30 വരെ നീട്ടി ശ്രീലങ്കൻ സർക്കാർ
സ്വന്തം ലേഖകൻ:ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കുന്നതിനുള്ള സൗജന്യ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏപ്രില്‍ 30 വരെ നീട്ടി. ഇന്ത്യ അടക്കം 48 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി പ്രഖ്യാപിച്ചിരുന്ന സൗകര്യമാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ വിനോദ സ‍ഞ്ചാര വകുപ്പ് മന്ത്രി പ്രസന്ന രണതുംഗ വ്യാഴാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തിലെ ബോംബ് സ്ഫോടനത്തിന് ശേഷം …
പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം; ആർക്കും പൗരത്വം നഷ്ടപ്പെടില്ല
പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം; ആർക്കും പൗരത്വം നഷ്ടപ്പെടില്ല
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം. നിയമം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരിക്കെയാണു പൗരത്വ നിയമ ഭേദഗതിയില്‍ വിദേശകാര്യ മന്ത്രാലയം നയം വ്യക്തമാക്കിയിരിക്കുന്നത്. നിയമം നിലവിൽ വരുന്നതിലൂടെ ആർക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. നിയമ ഭേദഗതി ഏതെങ്കിലും മതത്തിനെതിരോ ഭരണഘടനാ വിരുദ്ധമോ അല്ല. ഇന്ത്യയുടെ …
“ഡിസംബറിൽ 32?” പുതുവര്‍ഷത്തിൽ അമളി പിണഞ്ഞ് സുഡാന്‍; ട്രോൾ മഴയുമായി സോഷ്യല്‍ മീഡിയ
“ഡിസംബറിൽ 32?” പുതുവര്‍ഷത്തിൽ അമളി പിണഞ്ഞ് സുഡാന്‍; ട്രോൾ മഴയുമായി സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകൻ: ലോകം മുഴുവന്‍ പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ 2020 ലെ ആദ്യദിവസം തന്നെ മറന്ന് സുഡാന്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍. സുഡാന്‍ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ടില്‍ 32 ഡിസംബര്‍ എന്ന് സ്റ്റാമ്പ് പതിച്ച ചിത്രം ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 2019 സുഡാനില്‍ ഇതുവരെയും അവസാനിച്ചിട്ടില്ല എന്ന ടാഗോടു കൂടിയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്തത്. സുഡാനിലെ …
“ആണവ പദ്ധതിയുമായി മുന്നോട്ട്, പുതിയ ആയുധം കാണാൻ ഒരുങ്ങിയിരുന്നോളൂ,” ലോകത്തോട് കിം ജോങ് ഉന്‍
“ആണവ പദ്ധതിയുമായി മുന്നോട്ട്, പുതിയ ആയുധം കാണാൻ ഒരുങ്ങിയിരുന്നോളൂ,” ലോകത്തോട് കിം ജോങ് ഉന്‍
സ്വന്തം ലേഖകൻ: തന്റെ രാജ്യം ആണവ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും സമീപ ഭാവിയില്‍ തന്ത്രപരമായ പുതിയ ആയുധം അവതരിപ്പിക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ആണവനിരായുധീകരണ വിഷയത്തില്‍ അമേരിക്കയുമായുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം. ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കുന്നതിന്‌ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങളോട് അമേരിക്ക പ്രതികരിക്കാത്തതിനാല്‍ ശനിയാഴ്ച മുതല്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് …
ഗര്‍ഭഛിദ്രം, ലൈംഗിക പീഡനം; ഉയ്ഗുർ മുസ്ലീങ്ങളെ അടിച്ചമര്‍ത്തി ചൈന; അഭയാർഥിക്കുഞ്ഞുങ്ങൾ പറയുന്നു
ഗര്‍ഭഛിദ്രം, ലൈംഗിക പീഡനം; ഉയ്ഗുർ മുസ്ലീങ്ങളെ അടിച്ചമര്‍ത്തി ചൈന; അഭയാർഥിക്കുഞ്ഞുങ്ങൾ പറയുന്നു
സ്വന്തം ലേഖകൻ: ചൈനയില്‍ ബഹുഭൂരിപക്ഷമുള്ളത് ഹാന്‍ വംശജരാണ്. എന്നാല്‍, ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ സിന്‍ജിയാങ്ങില്‍ തിങ്ങിപാര്‍ക്കുന്നത് മുസ്ലിംങ്ങളാണ്. ഇവര്‍ക്ക് ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം നേടണമെന്ന ആഗ്രഹമാണ് ചൈനീസ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഇതിനായി ഈ പ്രാവിശ്യയില്‍ ഹാന്‍ വംശജരെ കൂടുതല്‍ വിന്യസിച്ച് ഉയിഗുറുകളെ നാടുകടത്തുകയും ചെയ്തിരുന്നു. സിന്‍ജിയാങ് പ്രവിശ്യയില്‍ തടവിലാക്കപ്പെട്ട സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രം പതിവായിരിക്കുന്നതായാണ് പുറത്തുവരുന്ന പുതിയ …
മൃതദേഹങ്ങളുമായി ജപ്പാൻ തീരത്തടിയുന്ന പ്രേത ബോട്ടുകൾ ഉത്തര കൊറിയയിൽ നിന്നോ?
മൃതദേഹങ്ങളുമായി ജപ്പാൻ തീരത്തടിയുന്ന പ്രേത ബോട്ടുകൾ ഉത്തര കൊറിയയിൽ നിന്നോ?
സ്വന്തം ലേഖകൻ: കഴിഞ്ഞ വെള്ളിയാഴ്‍ചയാണ് ഏഴ് മൃതദേഹങ്ങളുമായി ജപ്പാന്‍റെ തീരത്ത് ഒരു പ്രേതബോട്ട് അടിഞ്ഞത്. ജപ്പാനിലിത് ആദ്യമായൊന്നുമല്ല പ്രേതബോട്ടുകളടിയുന്നത്. എത്രയോ തവണ മൃതദേഹങ്ങളുമായി ഇവിടെ ഇതുപോലെ ബോട്ടുകളെത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഓരോ ബോട്ട് തീരത്തെത്തുമ്പോഴും ജപ്പാന് പേടിയാണ്, പ്രേതബോട്ടുകളാണോ ഇതെന്ന പേടി. ഈ പ്രേത ബോട്ടുകളിലെല്ലാം പലതരത്തിലുള്ള മൃതദേഹങ്ങളാണുണ്ടാവുക. പ്രേത ബോട്ട് (Ghost boat) ഇങ്ങനെ തീരത്തെത്തി …
“ഇവരെ ദൈവം അനുഗ്രഹിക്കട്ടെ,” പോൺ നടിമാരുടെ ചിത്രം റീട്വീറ്റ് ചെയ്ത പാക് മന്ത്രി പുലിവാല് പിടിച്ചു
“ഇവരെ ദൈവം അനുഗ്രഹിക്കട്ടെ,” പോൺ നടിമാരുടെ ചിത്രം റീട്വീറ്റ് ചെയ്ത പാക് മന്ത്രി പുലിവാല് പിടിച്ചു
സ്വന്തം ലേഖകൻ: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയ പാക്കിസ്ഥാൻ മന്ത്രി റഹ്മാൻ മാലിക് ഇന്ത്യയിലെ സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരെന്ന പേരിൽ 3 പോൺ താരങ്ങളുടെ ചിത്രങ്ങൾ റീട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ്. റഹ്മാൻ മാലിക് തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും അത് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. ‘അക്ഷയ്’ എന്ന ഇന്ത്യൻ ട്വിറ്റർ ഉപയോക്താവ് മൂന്ന് …
600 കോടി ചെലവിൽ ചന്ദ്രയാന്‍ 3 ഒരുങ്ങുന്നു: പിഴവുകൾ തിരുത്തുമെന്ന് ഐ‌എസ്‌ആർ‌ഒ
600 കോടി ചെലവിൽ ചന്ദ്രയാന്‍ 3 ഒരുങ്ങുന്നു: പിഴവുകൾ തിരുത്തുമെന്ന് ഐ‌എസ്‌ആർ‌ഒ
സ്വന്തം ലേഖകൻ: മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. ചന്ദ്രയാന്‍ രണ്ടില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തിക്കൊണ്ടാവും ചന്ദ്രയാന്‍ 3 യാഥാര്‍ഥ്യമാക്കുക. 2020 ല്‍ ചന്ദ്രയാന്‍ 3 വിക്ഷേപിക്കുമെന്ന് അഭ്യൂമുണ്ടായിരുന്നുവെങ്കിലും അത് 2021 ലേക്ക് നീട്ടിവെക്കാനാണ് സാധ്യത. ചന്ദ്രയാന്‍-3 ദൗത്യത്തിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതായും അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ …