സ്വന്തം ലേഖകൻ: ഖത്തർ ഉപരോധം അവസാനിപ്പിക്കാനായി ഖത്തറും സൌദിയും ധാരണയാവുന്നതായി റിപ്പോർട്ടുകൾ. മൂന്നുവർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധിയും അവസാനിപ്പിക്കാനുള്ള പ്രാഥമിക ധാരണകൾക്കടുത്ത് ഇരുരാജ്യങ്ങളും എത്തിയതായി ‘അൽജസീറ’ റിപ്പോർട്ട് ചെയ്തു. യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ കഴിഞ്ഞദിവസം ജി.സി.സി രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ട്രംപ് പ്രസിഡൻറ് സ്ഥാനം ഒഴിയുന്നതിന് മുമ്പുതന്നെ …
സ്വന്തം ലേഖകൻ: കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ. കൊവിഡിന്റെയും പകർച്ചപ്പനിയുടെയും ചില ലക്ഷണങ്ങൾ സമാനമായതിനാൽ നിലവിലെ സാഹചര്യത്തിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് കുട്ടികൾക്ക് എടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണമെന്ന് പ്രാഥമിക പരിചരണ കോർപറേഷൻ ഹെൽത്ത് പ്രൊട്ടക്‌ഷൻ-പ്രിവന്റീവ് ഹെൽത്ത് ഡയറക്ടറേറ്റ് മാനേജർ ഡോ.ഖാലിദ് ഹമീദ് അൽവാദ് ഓർമപ്പെടുത്തി. കുട്ടികളിൽ പകർച്ചപ്പനി പിടിപെടുന്നത് ഗുരുതര …
സ്വന്തം ലേഖകൻ: കുവൈത്തിൽ വാക്സിൻ വിതരണത്തിന് അപ്പോയൻറ്മെൻറ് സംവിധാനം ഏർപ്പെടുത്തും. ഒാൺലൈനായി രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണനാടിസ്ഥാനത്തിൽ തീയതി അനുവദിക്കും. ആദ്യ ബാച്ച് കുവൈത്തിലെ ജനസംഖ്യയുടെ അഞ്ചുശതമാനത്തിന് തികയും. രണ്ടാം ബാച്ച് എത്തുന്നതോടെ 20 ശതമാനത്തിന് വാക്സിൻ നൽകാനാവും. ഒരാൾക്ക് രണ്ട് ഡോസ് ആണ് നൽകുക. ആദ്യ ഡോസ് കഴിഞ്ഞ് മൂന്നുമുതൽ നാലുവരെ ആഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വീസയിൽ ഖത്തറിലെത്താൻ വഴിയൊരുക്കി കൊച്ചിയിൽ അടക്കമുള്ള ഖത്തർ വീസ സെൻററുകളുടെ (ക്യു.വി.സി) പ്രവർത്തനം ഇന്നലെ മുതൽ പുനരാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇതുവരെ പ്രവർത്തനം നിർത്തിവെച്ചതായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയ തൊഴിൽ വീസ നടപടികൾ പൂർണമായും അതത് രാജ്യങ്ങളിൽനിന്നുള്ള ക്യു.വി.സികൾ വഴിയാണ് ചെയ്യുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പുതിയ തൊഴിൽ …
സ്വന്തം ലേഖകൻ: കൊവിഡിനെതിരെ വാക്സീൻ കുത്തിവയ്ക്കാൻ ബ്രിട്ടൻ അനുമതി നൽകിയതോടെ അടുത്തയാഴ്ച കുത്തിവയ്പ് തുടങ്ങും. യുഎസ് കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും ചേർന്നു വികസിപ്പിച്ച വാക്സീൻ 2 ഡോസ് വീതമാണു നൽകുക. ലോകത്ത് ആദ്യമായാണ് കൊവിഡ് വാക്സീൻ ജനങ്ങളിൽ കുത്തിവയ്ക്കാൻ അനുമതി നൽകുന്നത്. ആദ്യ ഡോസിൽ ചെറിയതോതിൽ പ്രതിരോധശേഷി ലഭിക്കുമെങ്കിലും 21 ദിവസം കഴിഞ്ഞുള്ള …
സ്വന്തം ലേഖകൻ: ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധിയും പരിഹരിക്കാനുള്ള നീക്കങ്ങൾ ഊർജിതം. യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജരാദ് കുഷ്നറും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമീരി ദിവാനിലെ ഒാഫിസിൽ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചർച്ചയായി.മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെയും സമകാലിക …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്1ബി വീസക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തടഞ്ഞ് യു.എസ് കോടതി. അമേരിക്കന്‍ കമ്പനികള്‍ക്ക് വിദേശ പൗരന്മാരെ ജോലിയില്‍ എടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരുന്നു ട്രംപിന്റെ എച്ച്1ബി വീസ നിയന്ത്രണങ്ങള്‍. കുടിയേറ്റ നിരോധന നയത്തിന് പിന്നാലെയായിരുന്നു ഈ നിയന്ത്രണങ്ങളും നടപ്പില്‍ വരുത്താനിരുന്നത്. ഡിസംബര്‍ ഏഴ് മുതല്‍ നിലവില്‍ വരാനിരുന്ന നിയന്ത്രണങ്ങളാണ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി. കൊറോണ പ്രതിരോധ വാക്‌സിന്‍ രാജ്യത്തെ മുഴുവന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പ്രഖ്യാപിച്ചു. വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഓപ്പന്‍ ഫോറം പരിപാടിയില്‍ സംബന്ധിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. ഷേയ്ഖ് …
സ്വന്തം ലേഖകൻ: രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നിർണായക ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഏറെക്കാലമായി ചർച്ച ചെയ്യുന്ന വിഷയത്തിൽ ഒരു സുപ്രധാന തീരുമാനത്തിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പോകുന്നതെന്നത് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ബഹുഭൂരിപക്ഷവും നീക്കിയതോടെ ഒമാൻ പുതിയ സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി.സുപ്രീം കമ്മിറ്റി തീരുമാനപ്രകാരമുള്ള സിനിമ തിയറ്ററുകളും പാർക്കുകളും ബീച്ചുകളും തുറക്കുന്നതടക്കം ഇളവുകൾ കഴിഞ്ഞ ദിവസം മുതൽതന്നെ പ്രാബല്യത്തിൽ വന്നിരുന്നു. വാണിജ്യപ്രവർത്തനങ്ങൾക്കുള്ള അനുമതിക്ക് മുൻകരുതൽ നടപടികൾ ഒഴിവാക്കണമെന്ന് അർഥമില്ലെന്നും കോവിഡ് വൈറസ് നമുക്ക് ചുറ്റും തന്നെ ഉണ്ടെന്നും …