സ്വന്തം ലേഖകൻ: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി യു.കെ. അടുത്ത ആഴ്ചമുതല്‍ യുകെയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ഫൈസര്‍ – ബയേൺടെക്കിന്റെ കൊവിഡ് -19 വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു.കെ.സര്‍ക്കാരും അറിയിച്ചു. വാക്സിന് …
സ്വന്തം ലേഖകൻ: പ്രമുഖ ഇറാനിയന്‍ ആണവ, മിസൈല്‍ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദേയുടെ കൊലപാതകത്തില്‍ റിയാദിന് പങ്കുണ്ടെന്ന തെഹ്‌റാന്റെ ആരോപണം നിഷേധിച്ച് സൌദി. ഫക്രിസാദേയുടെ വധത്തില്‍ റിയാദിന് പങ്കുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരോപണം നിഷേധിച്ച് സൌദി മുന്നോട്ട് വന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ സൌദി …
സ്വന്തം ലേഖകൻ: സ്കോട്ട്ലൻഡിലെ എല്ലാ എൻഎച്ച്എസ് സ്റ്റാഫിനും കെയർ സ്റ്റാഫിനും ക്രിസ്മസിന് 500 പൗണ്ട് വീതം താങ്ക്സ് മണി നൽകുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജൻ പ്രഖ്യാപിച്ചു. സ്വന്തം ജീവൻ പണയംവച്ച് കൊവിഡിനെതിരെ മുൻപന്തിയിൽനിന്ന് പോരാടുന്ന നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും കെയർ ഹോമുകളിലെ സ്റ്റാഫിനും ക്രിസ്മസിനു മുമ്പുതന്നെ ഈ തുക നൽകുമെന്നാണ് …
സ്വന്തം ലേഖകൻ: അർക്കാഡിയ ഗ്രൂപ്പിനു കീഴിലുള്ള ടോപ്പ് ഷോപ്പ്, ബർട്ടൺസ്, ഡൊറേത്തി പെർക്കിൻസ് എന്നീ വസ്ത്ര-വ്യാപാര ശൃഖലകളുടെ നിലനിൽപ്പ് തുലാസിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു പ്രമുഖ വ്യാപാര ശൃഖലയായ ഡെബ്നാംസും പ്രതിസന്ധിയിലാണെന്നാണ് വാർത്തകൾ. ചുരുങ്ങിയത് 12,000 പേരുടെ ജോലി ഇതിലൂടെ നഷ്ടമാകും. കഴിഞ്ഞ ഏപ്രിൽ മുതൽ ജെ.ഡി. സ്പോർട്സുമായി നടന്നുവന്ന റസ്ക്യൂ …
സ്വന്തം ലേഖകൻ: വേതന സംരക്ഷണ പദ്ധതിയുടെ പതിനേഴാമത്തേതും അവസാനത്തേതുമായ ഘട്ടം നടപ്പാക്കുന്നതിന് ആരംഭം കുറിച്ചതായി സൌദി മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തർക്കങ്ങൾ കുറയ്ക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. ഒന്നുമുതൽ 4 വരെ തൊഴിലാളികളുള്ള സ്ഥാപങ്ങൾക്കാണ് ഡിസംബർ 1 ആരംഭിക്കുന്ന പദ്ധതി ബാധകമാകുക. എല്ലാ സ്ഥാപനങ്ങളും വേതന സംരക്ഷണ പരിപാടി …
സ്വന്തം ലേഖകൻ: ഖത്തറിലുള്ള പ്രവാസികളുടെ വിദേശയാത്രാ നടപടികള്‍ ലളിതമാക്കിയുള്ള ഓട്ടമാറ്റിക് എക്‌സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായി. പെര്‍മിറ്റ് കാലാവധി ഏഴു മാസം വരെയാണ്. നവംബര്‍ 29 മുതലാണ് രാജ്യത്തുള്ള പ്രവാസികള്‍ക്കായി ഓട്ടമാറ്റിക് എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായത്. പ്രവാസി താമസക്കാരന്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ തന്നെ തിരികെ ദോഹയിലേക്ക് മടങ്ങിയെത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എന്‍ട്രി …
സ്വന്തം ലേഖകൻ: യു.എ.ഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബായ് മറീന ഓപൺ സീ ഏരിയയിൽ വർണാഭമായ യോട്ട്പരേഡും വീസ്മയകരമായ വാട്ടർ സ്പോർട്സ് ആക്ടിവിറ്റികളും അരങ്ങേറി. ദേശീയ ദിനാഘോഷം; മറൈൻ എഡിഷൻ എന്ന പേരിലായിരുന്നു പരിപാടി നടന്നത്. നിരവധി ആഡംബര യോട്ടുകളും വാട്ടർ ബൈക്കുകളും വാട്ടർ ഫ്ലൈ ബോർഡുകളുമടക്കം രണ്ട് ഡസനിലധികം ജലനൗകകൾ പരേഡിൽ അണിനിരന്നു. ദുബായ്യിലെ …
സ്വന്തം ലേഖകൻ: കോമൺസിൽ നടക്കുന്ന ചർച്ചയ്ക്ക് ശേഷം യുകെയിലുടനീളം കർശനമായ ത്രിതല ലോക്ക്ഡൗൺ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ നിർദേശങ്ങളിൽ എംപിമാർ ഇന്ന് വോട്ട് ചെയ്യും. സർക്കാരിന്റെ ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ, ബുധനാഴ്ചഅർധരാത്രി മുതൽ 55 ദശലക്ഷത്തിലധികം ആളുകൾ ഏറ്റവും പ്രയാസമേറിയ രണ്ട് ടിയറുകൾക്ക് കീഴിലാകും. അതേസമയം നിരവധി കൺസർവേറ്റീവ് എംപിമാർ ത്രിതല കൊവിഡ് -19 നിയന്ത്രണങ്ങൾക്കെതിരായി കലാപക്കൊടി …
സ്വന്തം ലേഖകൻ: ഇറാനിലെ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്രിസാദെയുടെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം തെഹ്റാനെന്ന്. വെള്ളിയാഴ്ചയാണ് തെഹ്റാന് സമീപത്തുള്ള ദാവന്തിൽവെച്ച് ഫഖ്രിസാദെ ഇസ്രായേൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാനിയൻ റവല്യൂഷനറി ഗാർഡ്സിെൻറ മുതിർന്ന ശാസ്ത്രജ്ഞനും ആണവായുധ പ്രൊജക്ടിെൻറ തലവനുമായിരുന്നു മുഹ്സിൻ. അബ്സാർഡ് നഗരത്തിന് സമീപം ആണവ ബോംബ് നിർമിക്കാനുള്ള രഹസ്യ പദ്ധതിയായ പ്രൊജക്ട് അമാദിന് പിന്നിലെ …
സ്വന്തം ലേഖകൻ: യുഎഇ ദേശീയദിനാഘോഷത്തിന് നാടും നഗരവും ഒരുങ്ങി. ബുധനാഴ്ചയാണ് 49–ാം ദേശീയദിനം. യുഎഇയുടെ ചതുർനിറ ദേശീയ പതാക ഉയരങ്ങളിലേയ്ക്ക് പറക്കുന്നത് കാണാൻ സ്ത്രീകളും കുട്ടികളുമടക്കമുള്ള സ്വദേശികളും പോറ്റമ്മനാടിന്റെ അഭിമാന ദിനാഘോഷത്തിൽ പങ്കുചേരാൻ പ്രവാസികളും തയാറായിക്കഴിഞ്ഞു. നാളെ (ചൊവ്വ) മുതൽ യുഎഇയിൽ പൊതു അവധിയാണ്. സർക്കാർ ജീവനക്കാർക്ക് ഞായറാഴ്ചമുതലാണ് ഇനി ഔദ്യോഗികവൃത്തി. സ്വകാര്യ കമ്പനികളിൽ പലതിനും …